Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ 'വഴിതെറ്റിക്കുന്നത്' പോലിസ്!! കൊട്ടിയത്തിനു പകരം കോട്ടയത്തേക്ക്, സംഭവം വിവാദം..

പോലിസിലെ ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് സംഭവം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് വഴിതെറ്റി. കൊട്ടിയത്തിനു പകരം വാഹനം പുറപ്പെട്ടത് കോട്ടയത്തേക്കാണ്. ദേശീയ പാതയിലൂടെ കൊട്ടിയത്തേക്കാണ് വാഹനം പോവേണ്ടിയിരുന്നത്. എന്നാല്‍ എംസി റോഡ് വഴി വാഹനം കോട്ടയത്തേക്ക് കുതിക്കുകയായിരുന്നു. അര മണിക്കൂറിലേറെ ദൂരം ഈ റോഡിലൂടെ യാത്ര ചെയ്ത ശേഷമാണ് വഴി തെറ്റിയ കാര്യം വ്യക്തമായത്. നേരത്തേ കേരളത്തിലെത്തിയ പ്രധാനമന്ത്രിയെയും പോലിസ് ഇത്തരത്തില്‍ വഴിതെറ്റിച്ചിരുന്നു.

pinarayi

ശനിയാഴ്ചയാണ് സംഭവം. കൊട്ടിയം-കുണ്ടറ-തിരുവല്ല എന്നിങ്ങനെ റൂട്ടിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്യേണ്ടിയിരുന്നത്. തലേ ദിവസം തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇതു ഇമെയിലിലൂടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്തിരുന്നു. അവിടെ നിന്നാണ് പിണറായിയുടെ പൈലറ്റും എസ്‌കോര്‍ട്ടുമെല്ലാം പോവുന്നത്. എന്നാല്‍ കൊട്ടിയം എന്നുള്ളതിനു പകരം കോട്ടയം എന്നായിരുന്നു അതില്‍ രേഖപ്പെടുത്തിയിരുന്നത്. പിശക് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇതു തിരുത്തി വീണ്ടും മെയില്‍ അയച്ചു. എന്നാല്‍ കണ്‍ട്രോള്‍ റൂമില്‍ ഇതു വിളിച്ച് അറിയിക്കുന്നതില്‍ പിഴവ് പറ്റി. മറ്റു ജില്ലകളിലേക്ക് വിവരം കൈമാറുകയും ചെയ്തു.

pinarayi

രാവിലെ ഏഴു മണിക്കു ശേഷമാണ് മുഖ്യമന്ത്രി യാത്ര പുറപ്പെട്ടത്. പൈലറ്റ് വാഹനം കൊട്ടിയത്തിനു പകരം കോട്ടയം ലക്ഷ്യമാക്കി വിട്ടു. മരുതൂരില്‍ വച്ച് റൂറല്‍ പോലിസാണ് വാഹനം ഓടിക്കേണ്ടിയിരുന്നത്. എന്നാല്‍ അവരെ അവിടെ കാണാതിരുന്നതിന തുടര്‍ന്ന് പൈലറ്റ് വാഹനത്തിലെ ഉദ്യോഗസ്ഥര്‍ വിളിച്ചു അന്വേഷിക്കുകയായിരുന്നു. കോട്ടയത്തേക്കല്ല കൊട്ടിയത്തേക്കാണ് മുഖ്യമന്ത്രിക്കു പോവേണ്ടതെന്ന് അപ്പോഴാണ് വ്യക്തമായത്. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് വാഹനം വെഞ്ഞാറമൂട്ടില്‍ നിന്നു ആറ്റിങ്ങല്‍ വഴി കൊട്ടിയത്തേക്കു വഴി തിരിച്ചുവിടുകയായിരുന്നു.

ഇതിനിടെ പിണറായി വഴി തെറ്റിയതുമായി ബന്ധപ്പെട്ട് സിറ്റി കണ്‍ട്രോള്‍ റൂമിലെ പോലിസുകാരെ കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് പരസ്യമായി ശകാരിച്ചു. മേലുദ്യോഗസ്ഥരോട്‌ പോലിസുകാര്‍ ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്. 100 എന്ന അടിയന്തര നമ്പറില്‍ വിളിച്ചായിരുന്നു ഈ നേതാവിന്റെ ശകാരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+