വിഎസ്സിന് വിമര്‍ശനം;രക്ഷാമാര്‍ച്ചിന് സമാപനം
കോഴിക്കോട്: മാധ്യമങ്ങള്‍ക്കെതിരേയും പാര്‍ട്ടി നേതാവ് വിഎസ് അച്യുതനാന്ദനെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ചിന് കോഴിക്കോട് സമാപനം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ടിപി കേസില്‍ സിബിഐ അന്വേഷണം നിയമവിരുദ്ധമാണെന്ന് തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ വിഎസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും പിണറായി വ്യക്തമായി പറഞ്ഞു. വിഎസിനെതിരെ കടുത്ത നടപടിയുണ്ടായേക്കുമെന്ന് സൂചന നല്‍കുന്നതാണ് പിണറായിയുടെ പ്രസംഗം.

മാധ്യമങ്ങള്‍ക്ക് നേരേയും പിണറായി രൂക്ഷ വിമര്‍ശനങ്ങള്‍ തുറന്നുവിട്ടു. പതിനായിരങ്ങള്‍ പങ്കെടുത്ത കേരള രക്ഷാമാര്‍ച്ചിന്റെ സ്വീകരണ യോഗങ്ങളെ കുത്തക മാധ്യമങ്ങള്‍ തമസ്‌കരിച്ചുവെന്ന് പിണറായി ആരോപിച്ചു. പര്‍ട്ടി കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വലത് കുത്തക മാധ്യമങ്ങളുടെ ആവശ്യം സിപിഎമ്മിനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇടതുപക്ഷത്തിനെതിരെ കള്ളപ്പണം നല്‍കി പെയ്ഡ് ന്യൂസ് ഉണ്ടാക്കുകയാണെന്നും പിണറായി ആരോപിച്ചു. ചില കുത്തുക മാധ്യമങ്ങള്‍ വിതാരച്ചാല്‍ സിപിഎമ്മിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications