കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂത്ത മകളെ കൊന്നത് തന്‍റെ അവിഹിത ബന്ധം നേരിട്ട് കണ്ടതിനാല്‍! വറുത്ത മീനില്‍ എലിവിഷം പുരട്ടി നല്‍കി!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മൂത്തമകളെ കൊന്നത് അവിഹിതം മറക്കാൻ | Oneindia Malayalam

പിണറായിയില്‍ മകളേയും മാതാപിതാക്കളേയും കൊന്നത് അവിഹിത ബന്ധത്തിന് വേണ്ടിയാണെന്ന് സൗമ്യ കുറ്റസമ്മതം നടത്തി. മകള്‍ക്ക് മീനിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍ കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയതെന്നായിരുന്നു സൗമ്യയുടെ കുറ്റസമ്മതം.

മുന്‍ ഭര്‍ത്താവ് സൗമ്യയെ എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ നിന്നാണ് എങ്ങനെയാണ് എലിവിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കിയതെന്നും പോലീസിനോട് സൗമ്യ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.ഒന്നിന് പുറകെ ഒന്നായി നടന്ന മരണങ്ങളില്‍ സംശയം ഉയര്‍ന്നതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നല്‍കിയ പരാതിയിലാണ് പോലീസ് കേസിന്‍റെ ചുരുളഴിച്ചത്.

ഞെട്ടിക്കുന്ന വിവരങ്ങള്‍

ഞെട്ടിക്കുന്ന വിവരങ്ങള്‍

പിണറായിയില്‍ സൗമ്യയുടെ മാതാപിതാക്കളും കുട്ടികളും ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. തന്‍റെ അവിഹിത ബന്ധത്തിന് തടസം നിന്നതാണ് കൊലയിലേക്ക് നയിച്ചതെന്ന് സൗമ്യ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് പേരേയും കൊന്നത് താനാണ്. അതേസമയം ഇളയ മകള്‍ കീര്‍ത്തനയുടേത് അസ്വാഭാവിക മരണാണെന്ന് സൗമ്യ പോലീസിനോട് ആവര്‍ത്തിച്ചു. 2012 ലാണ് സൗമ്യയുടെ ഇളയമകള്‍ കീര്‍ത്തനയെ കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് മരിക്കുന്നത്. കുട്ടിക്ക് അപസ്മാര ബാധയുണ്ടായിരുന്നു. ആദ്യം തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സിച്ചെങ്കിലും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി അവിടെ മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു കുട്ടിയുടെ മരണം. എന്നലാല്‍ മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താഞ്ഞതോടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്തിരുന്നില്ല.

പൊരിച്ച മീനില്‍ വിഷം ചേര്‍ത്തു

പൊരിച്ച മീനില്‍ വിഷം ചേര്‍ത്തു

നാല് മാസം മുന്‍പാണ് മൂത്ത മകള്‍ ഐശ്വര്യയെ സൗമ്യ കൊലപ്പെടുത്തിയത്. സൗമ്യയുടെ യുവാവുമായുള്ള അവിഹിത ബന്ധം നേരിട്ട് കണ്ടതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയത്.ഇരുവരുടേയും ബന്ധം കണ്ടെത്തിയതോടെ കുട്ടി വാവിട്ട് കരഞ്ഞു. ഇതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ തിരുമാനിക്കുകയായിരുന്നു. വറുത്ത മീനില്‍ എലിവിഷം പുരട്ടി കുട്ടിക്ക് നല്‍കുകയായിരുന്നു. ചോറിനൊപ്പം ചേര്‍ത്ത് താന്‍ തന്നെയാണ് മകള്‍ക്ക് അത് വായില്‍ വെച്ച് കൊടുത്തതെന്ന് സൗമ്യ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഛര്‍ദ്ദിയെ തുടര്‍ന്ന് മകള്‍ മരിച്ചു. എന്നാല്‍ ഇതില്‍ പിടിക്കപ്പെടാതായതോടെ ആത്മവിശ്വാസം വര്‍ധിച്ചെന്നും അങ്ങനെയാണ് മാതാപിതാക്കളെ കൊലപ്പെടുത്താന്‍ തിരുമാനിച്ചതെന്നും സൗമ്യ പറഞ്ഞു.

രണ്ട് മാസം കഴിഞ്ഞ്

രണ്ട് മാസം കഴിഞ്ഞ്

സംശയം തോന്നാതിരിക്കാനാണ് അമ്മയുടെ കൊലപാതകത്തിന് രണ്ട് മാസത്തെ ഇടവേള എടുത്തത്. മീന്‍ കറിയില്‍ വിഷം ചേര്‍ത്തായിരുന്നു അമ്മയ്ക്ക് നല്‍കിയത്. മകളെ പോലെ തന്നെ അമ്മയും ഛര്‍ദ്ദി പിടിപെട്ട് മരിച്ചു. പക്ഷെ സംശയം തോന്നിയേക്കുമോയെന്ന നിഗമനത്തില്‍ കിണറ്റിലെ വെള്ളത്തില്‍ അമോണിയ അടങ്ങിയിട്ടുണ്ടെന്നും അതാണ് തന്‍റെ അമ്മയുടേയും മകളുടേയും ജീവനെടുത്തതെന്നും നാട്ടുകാരെ ബോധിപ്പിച്ചു.

രസത്തില്‍ വിഷം

രസത്തില്‍ വിഷം

തന്‍റെ നാടകം ഫലിച്ചെന്ന് വിശ്വസിച്ച സൗമ്യ അച്ഛനെ കൊല്ലാന്‍ തിരുമാനിച്ചു. അങ്ങനെ ചോറിനൊപ്പം രസത്തില്‍ വിഷം ചേര്‍ത്ത് നല്‍കി. എന്നാല്‍ അവിടെ സൗമ്യയുടെ നീക്കം ചെറുതായൊന്ന് പൊളി. മരണത്തിലെ ചെറിയ ഇടവേളകള്‍ ഒപ്പം മരണത്തിലെ സമാനതകള്‍ ഇതെല്ലാം മരണങ്ങള്‍ അസ്വാഭാവികം തന്നെയാണെന്ന സംശയത്തിലേക്ക് നാട്ടുകാരേയും ബന്ധുകളേയും എത്തിച്ചു. ഇതോടെ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി.

തന്ത്രപരമായ നീക്കം

തന്ത്രപരമായ നീക്കം

പരാതി നല്‍കിയതോടെ സൗമ്യ വെട്ടിലായി.തന്‍റെ നേര്‍ക്ക് സംശയം നീങ്ങാതിരിക്കാന്‍ സൗമ്യ അതിവിദഗ്ദമായി ഛര്‍ദ്ദിയാണെന്ന് വരുത്തി തീര്‍ത്തി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. എന്നാല്‍ സൗമ്യയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ സൗമ്യയുടെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. ഇതിനിടെ മകളുടേയും മാതാപിതാക്കളുടേയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാര്‍ട്ടം നടത്തിയതോടെ ഇവരുടെ ശരീരത്തില്‍ നിന്ന് എലിവിഷത്തില്‍ അടങ്ങിയ അലൂമിനിയം ഫോസ്ഫേറ്റിന്‍റെ അംശം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം തന്ത്രപരമായി സൗമ്യയെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ സൗമ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

യുവാക്കളുടെ പങ്ക്

യുവാക്കളുടെ പങ്ക്

സൗമ്യയ്ക്ക് ഒറ്റയ്ക്ക് ഈ കൊലപാതകങ്ങള്‍ നടത്താന്‍ സാധിക്കില്ലെന്ന് തന്നെയാണ് പോലീസ് നിഗമനം. സൗമ്യയുമായി ബന്ധമുള്ള രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ പ്രേരണയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ സംശയം. സംഭവത്തില്‍ സൗമ്യയ്ക്ക് വിഷം വാങ്ങി നല്‍കിയ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ബന്ധം തകര്‍ന്നു

ബന്ധം തകര്‍ന്നു

തലശ്ശേരിയില്‍ ചോടാനടത്തെ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു സൗമ്യ. ഇതിനിടയില്‍ പരിചയപ്പെട്ട കൊല്ലം സ്വദേശിയുമായി സൗമ്യ പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ല. രണ്ടാമത്തെ കുട്ടിയായ കീര്‍ത്തനയെ പ്രസവിച്ചതോടെ സൗമ്യയെ ഇയാള്‍ ഉപേക്ഷിച്ചു. പിന്നീടാണ് സൗമ്യ മാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയത്. ഇവിടെ വെച്ചാണ് നാട്ടിലെ യുവാക്കളുമായി സൗമ്യയുടെ ബന്ധം തുടങ്ങുന്നത്.

English summary
pinarayi death case saumya admits crime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X