ഓഫര്‍ ആരെങ്കിലും പുറത്ത് പറയുമോയെന്ന് പിണറായി
തിരുവനന്തപുരം: 2006 ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാക്കാമെന്ന് സിപിഎം വാഗ്ദാനം ചെയ്തിരുന്നു എന്ന ഗൗരിയമ്മയുടെ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് പിണറായി വിജയന്‍. വിലക്കയറ്റത്തിനെതിരെ സിപിഎം നടത്താനുദ്ദേശിക്കുന്ന നിരാഹാരം സമരം പ്രഖ്യാപിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആണ് പിണറായിയുടെ പ്രതികരണം.
ഓഫര്‍ ഉണ്ടെന്ന് ഗൗരിയമ്മ പറഞ്ഞല്ലോ എന്ന ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ടാണ് പിണറായി പ്രതികരിച്ചത്. ഓഫര്‍ ഉണ്ടെങ്കില്‍ അത് ആരെങ്കിലും പരസ്യമായി പറയുമോ എന്നാണ് പിണറായി ആദ്യം പറഞ്ഞത്.

2006 ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാക്കാം എന്ന് ഓഫര്‍ ഉണ്ടായിരുന്നു എന്ന് ഗൗരിയമ്മ പറഞ്ഞ കാര്യം പറഞ്ഞപ്പോഴാണ് അത് വസ്തുതാവിരുദ്ധമാണെന്ന് പിണറായി വ്യക്തമാക്കിയത്. സിപിഎമ്മിന്റെ രീതികള്‍ അറിയുന്നവര്‍ ഇത് വിശ്വസിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ഗൗരിയമ്മയുടെ എല്‍ഡിഎഫ് പ്രവേശനത്തെ പിണറായി വിജയന്‍ പൂര്‍ണമായും നിഷേധിച്ചില്ല. ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട് എന്ന സൂചനതന്നെയാണ് പിണറായിയുടെ വാക്കുകള്‍ നല്‍കുന്നത്. പിണറായിയുമായി രണ്ട് തവണ നേരിട്ട് ചര്‍ച്ച നടത്തിയെന്നും പിന്നീട് പിണറായിയുടെ ദല്ലാളുമായിട്ടായിരുന്നു ചര്‍ച്ചകള്‍ എന്നും ഗൗരിയമ്മ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications