കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നാലും പിണറായി... ഇത്രക്ക് വേണ്ടിയിരുന്നില്ല

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: കൊലയാളി രാഘവന്‍ എന്ന് മാത്രം എംവി രാഘവനെ സിപിഎമ്മുകാര്‍വിളിച്ചിരുന്ന കാലം അത്ര പിറകിലൊന്നും അല്ല. ശരിക്കും പറഞ്ഞാല്‍ എംവി രാഘവന്‍ യുഡിഎഫിനോട് അകലുന്നതിന് തൊട്ടുമുമ്പ് വരെ അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് മാത്രമായിരുന്നില്ല സിപിഎമ്മിന്റെ ദേഷ്യത്തിന് പിറകില്‍. കൂത്തുപറമ്പില്‍ പാര്‍ട്ടിയുടെ അഞ്ച് സഖാക്കള്‍ വെടിയേറ്റ് മരിക്കാന്‍ കാരണം എംവി രാഘവന്‍ എന്ന എംവിആര്‍ ആണെന്നാണ് സിപിഎം പറഞ്ഞിരുന്നത്.

Pinarayi Vijayan

കൂത്തുപറമ്പ് വെടിവപ്പിന്റെ 20-ാം വാര്‍ഷികത്തില്‍ പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പക്ഷേ എംവി രാഘവനെ കൊലയാളിയെന്ന് വിളിച്ചില്ല. പകരം പോലീസിനെയാണ് കുറ്റപ്പെടുത്തിയത്. വെടിവപ്പിനെ കുറിച്ച് പോലീസിന് അറിവുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പിണറായി ഉന്നയിക്കുന്ന ആക്ഷേപം.

ആഴ്ചകള്‍ക്ക് മുമ്പ് എംവി രാഘവന്‍ വിടപറഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഒരു വിഭാഗം സിപിഎമ്മിനോട് അടുപ്പം കാണിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഇതെല്ലാം തന്നെ കാരണം... പിണറായി ഇനി എംവി രാഘവനെ കൊലയാളിയെന്ന് വിളിക്കില്ല.

എംവി രാഘവന്‍ മരിച്ചപ്പോള്‍ കണ്ണൂരില്‍ ഹര്‍ത്താല്‍ നടത്തിയത് സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു. ധീരനായ കമ്യൂണിസ്റ്റെന്നാണ് സിപിഎം നേതാക്കള്‍ രാഘവനെ വിശേഷിപ്പിച്ചത്. പക്ഷേ അപ്പോഴും ചിലരെങ്കിലും പഴയ കൂത്തുപറമ്പ് വെടിവപ്പിനെ ഓര്‍മിച്ചിരുന്നു.

കൂത്തുപറമ്പ് വെടിവപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായി സഖാവ് പുഷ്പന്‍ ഇപ്പോഴും ഉണ്ട്. രക്തസാക്ഷികളായ ആ അഞ്ച് പേരേയും ജീവിച്ചിരിക്കുന്ന പുഷ്പനേയും മറന്നുകൊണ്ടാണ് ഇത്തവണ പിണറായി കൂത്തുപറമ്പ് രക്തസാക്ഷിദിനത്തില്‍ പ്രസംഗിച്ചതെന്ന ആരോപണം ഇപ്പോഴേ ഉയര്‍ന്ന് കഴിഞ്ഞു.

English summary
Pinarayi Vijayan didn't mention MV Raghavan's name during Koothuparambu Martyr Commemoration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X