പിണറായിയെ തൊട്ടാല്‍... യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐയുടെ മര്‍ദ്ദനം
കൊല്ലം: ശ്രീനാരായണ ഗുരുവിനെ പ്രതീകാത്മകമായി തങ്ങള്‍ കുരിശിലേറ്റിയതാണ് എന്നായിരുന്നല്ലോ സി പി എം പ്രവര്‍ത്തകരുടെ ന്യായീകരണം. അങ്ങനെയെങ്കില്‍ സി പി എം നേതാവായ പിണറായി വിജയനെ പ്രതീകാത്മകമായി ഒന്ന് തൂക്കിലേറ്റിയേക്കാം എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരുതി. എന്നാല്‍ തങ്ങളുടെ നേതാവിനെ തൊട്ടുകളിച്ച യൂത്ത് കോണ്‍ഗ്രസുകാരെ കയ്യേറ്റം ചെയ്താണ് ഡി വൈ എഫ് ഐക്കാര്‍ പ്രതികരിച്ചത്.
തങ്ങള്‍ ആരെ വേണമെങ്കിലും വിമര്‍ശിക്കും എന്നാല്‍ തങ്ങളെ ആരും വിമര്‍ശിക്കരുത് എന്ന സി പി എം നിലപാട് തന്നെയാണ് കൊല്ലത്തും സംഘര്‍ഷത്തില്‍ കലാശിച്ചത്. ശ്രീനാരായണ ഗുരുവിനെ സി പി എം അവഹേളിച്ചു എന്നാക്ഷേപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ കോലം പ്രതീകാത്മകമായി തൂക്കിലേറ്റിയത്.

ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ കോലം കെട്ടിത്തൂക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് അടി കിട്ടിയത്. കോലം കെട്ടിത്തൂക്കി മടങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പിന്നാലെ പോയി മര്‍ദ്ദിക്കുകയായിരുന്നു .ഡി സി സി വൈസ് പ്രസിഡന്റ് സൂരജ് രവിയാണ് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണയും പ്രതീകാത്മക തൂക്കിലേറ്റും ഉദ്ഘാടനം ചെയ്തത്.
പിണറായി വിജയനെ പ്രതീകാത്മകമായി തൂക്കിലേറ്റിയതിന്റെ ചിത്രങ്ങള്‍ ഡവലപ് ചെയ്യാന്‍ സ്റ്റുഡിയോയിലേക്ക് പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അടി കിട്ടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കോലവും മറ്റ് സംവിധാനങ്ങളും ഡി വൈ എഫ് ഐ. പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications