പിണറായിയെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തി...ഇതാണ് കാരണം...17 കാരനു സംഭവിച്ചത്!!
17 കാരനെ പോലീസ് അറസ്റ്റ് ചെയ്തു
പാലോട്: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര മലയടി സ്വദേശിയായ 17 കാരനാണ് പോലീസിന്റെ പിടിയിലായത്.

ഫെബ്രുവരി മാസത്തിലാണ് ഫേസ്ബുക്കില്‍ ഇയാള്‍ പിണറായിക്കെതിരേ പോസ്റ്റിട്ടത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ക്രമണങ്ങളെക്കുറിച്ചായിരുന്നു പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത്. പിണറായിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പോസ്റ്റില്‍ മോശമായാണ് ഇയാള്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ഈ പോസ്റ്റ് കൂടുതല്‍ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വിതുര സ്വദേശി റാഷിദ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications