കേന്ദ്രഭരണ കക്ഷി എന്ന ഉത്തരവാദിത്വം ബിജെപി കാണിക്കണം: പിണറായി
തിരുവനന്തപുരം: കേന്ദ്ര ഭരണ ക്കഷി എന്ന നിലയിലുള്ള ഉത്തരവാദിത്വം ബിജെപി കാണിക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപെട്ടതിനാലാണ് കേരളത്തിലും ദില്ലിയിലും അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് ബിജെപി തിരിഞ്ഞത്.
ധര്‍മ്മടം മണ്ഡലത്തില്‍ വിജയാഹ്ലാദപ്രകടനം നടത്തിയ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ ആര്‍എസ്എസ് വോട്ടെണ്ണല്‍ നാളില്‍ നടത്തിയ അക്രമത്തില്‍ രവീന്ദ്രന്‍ എന്ന എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. അന്നു മുതല്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണ്.

ഇത് മറച്ചുവെക്കാനാണ് സിപിഎം അക്രമം എന്ന വ്യാജ ആരോപണവുമായി കേന്ദ്രമന്ത്രി രംഗത്ത് വന്നിരിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പിണറായി പ്രതികരിച്ചത്. സിപിഎം ആസ്ഥാനത്തിന് മുന്നില്‍ നടത്തിയ അതിക്രമങ്ങള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവാത്ത അസഹിഷ്ണുത പ്രകടനമാണ്.
കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തില്‍ വ്യാജ പ്രചരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനണ് ബിജെപി ശ്രമിക്കുന്നതെന്നും അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തില്‍ നിന്ന് പിന്മാറാനും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ വെടിയാന്‍ ബിജെപി നേതൃത്വം തയ്യാറാകണമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications