കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക സംവരണത്തിന് കൊടിപിടിച്ച് സര്‍ക്കാര്‍, പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാല!!

സാമ്പത്തിക സംവരണത്തിന് കൊടിപിച്ച് പിണറായി

Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക സംവരണം സിപിഎം വര്‍ഷങ്ങളായി ഉയര്‍ത്തിക്കാണിക്കുന്ന സംഗതിയാണ്. പിന്നോക്കക്കാര്‍ക്ക് മാത്രമല്ല മുന്നോക്കക്കാരിലെ ദരിദ്രര്‍ക്കും സംവരണം നല്‍കണമെന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം. പിണറായി സര്‍ക്കാര്‍ ഇത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. എന്നാല്‍ സാമ്പത്തിക്ക സംവരണം നടപ്പിലാക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട പോസ്റ്റിന് ഇപ്പോള്‍ ഫേസ്ബുക്കില്‍ പൊങ്കാലയാണ്.

ഹിന്ദുസമുദായത്തിലെ ചില വിഭാഗക്കാങ്ങള്‍ പല കാരണങ്ങളാല്‍ ഇപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോസ്റ്റില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അവര്‍ക്ക് വേണ്ടി കൂടിയാണ് സാമ്പത്തിക സംവരണം എന്നാണ് പിണറായിയുടെ വാദം. ഇതോടെയാണ് മുഖ്യമന്ത്രിക്കെതിരെ നിരവധി പേര്‍ കടന്നാക്രമണം നടത്തിയത്. ഹിന്ദു പ്രീണനമായി ഈ നീക്കത്തെ കാണുന്നവരും ഉണ്ട്.

ജോലിസാധ്യതകള്‍ വര്‍ധിപ്പിക്കണം

ജോലിസാധ്യതകള്‍ വര്‍ധിപ്പിക്കണം

സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് കൃത്യമായ തോതില്‍ അര്‍ഹമായ കാര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. സംവരണങ്ങള്‍ കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടില്ലെന്നും ജോലി സാധ്യത വര്‍ധിപ്പിക്കലാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറയുന്നു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കണമെങ്കില്‍ വികസ പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നും അതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും പിണറായി പറയുന്നു. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളും വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹിന്ദു സമുദായ സംഘടനകള്‍

ഹിന്ദു സമുദായ സംഘടനകള്‍

സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹിന്ദു സമുദായ സംഘടനകളുടെ പ്രതിനിധികളുമായി സംസാരിച്ചെന്നും പിണറായി പറഞ്ഞു. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും സംവരണമേ വേണ്ട എന്ന നിലപാടിനോട് സര്‍ക്കാരിന് യോജിപ്പില്ലെനനും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹികമായ പിന്നോക്കാവസ്ഥയാണ് സംവരണത്തിന്റെ അടിസ്ഥാനം. അതുകൊണ്ട് നിലവിലെ തോത് തുടരണം. എന്നാല്‍ സംവരണത്തിന് അര്‍ഹതയില്ലാത്ത വിഭാഗങ്ങളില്‍ അങ്ങേയറ്റം പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം സംവരണം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് പിണറായി പറഞ്ഞു

മുന്നോട്ട് വരണം.....

മുന്നോട്ട് വരണം.....

ഹിന്ദു സമുദായത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വലിയ വിവാദമായിരിക്കുന്നത്. മുഖ്യമന്ത്രി സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. നേരത്തെ തന്നെ മൃദു ഹിന്ദുത്വ സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎമ്മിനും ഉള്ളതെന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. ഹിന്ദു സമുദായത്തിലെ ചില വിഭാഗങ്ങള്‍ക്ക് ഇപ്പോഴും മുഖ്യധാരയിലേക്ക് വരാന്‍ കഴിഞ്ഞിട്ടില്ലെന്നും അത്തരം വിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്കാണ് സംവരണമെന്നായിരുന്നു പിണറായിയുടെ വാദം. കൂടാതെ ദേവസ്വം നിയമനങ്ങളില്‍ വിശ്വകര്‍മ്മ, ധീവര സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്ന കാര്യവും അന്വേഷിക്കുമെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതിന് ബിജെപിയുണ്ട്

അതിന് ബിജെപിയുണ്ട്

സംവരണവും ഭരണഘടനയും മാറ്റണമെന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നയം. ഇതേ രീതി തന്നെയാണ് ഇപ്പോള്‍ സിപിഎമ്മും നടത്തുന്നതെന്ന രീതിയില്‍ രൂക്ഷമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. ജാതി സംവരണത്തിന്റെ ഉദേശത്തെ തന്നെ വ്യഭിചരിക്കുന്ന തീരുമാനം. മുന്നോക്ക സംവരണമോ? എന്തൊരു അസംബന്ധമാണിത്. ഇതൊരു ദാരിദ്ര്യ നിര്‍മാജന പദ്ധതി അല്ലെന്നെങ്കിലും മനസിലാക്കുവാന്‍ ഉള്ള സാമുഹിക ബോധം കാണിക്കണം എന്നപേക്ഷിക്കുന്നു. ഭരണഘടനയെ കാറ്റില്‍ പറത്താന്‍ ഇവിടെ ആര്‍എസ്എസും ബിജെപിയും ഉണ്ടല്ലോ സിപിഎം അതേ നിലപാട് തുടങ്ങണം എന്നുണ്ടോ എന്നും കമന്റില്‍ വിമര്‍ശനമുണ്ട്.

ദാരിദ്ര്യം ഇല്ലാതാക്കാനുള്ള മാര്‍ഗമല്ല

ദാരിദ്ര്യം ഇല്ലാതാക്കാനുള്ള മാര്‍ഗമല്ല

മുഖ്യമന്ത്രിക്ക് അടുത്തിടെയുണ്ടായ ഏറ്റവും വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് അടുത്തിടെ ഉണ്ടായത്. സംവരണം സാമൂഹികമായി അവഗണനയും പിന്നോക്കാവസ്ഥയും അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ പദ്ധതിയാണ്. അല്ലാതെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള മാര്‍ഗമല്ലെന്നുമാണ് മറ്റൊരു വിമര്‍ശനം. സംഘിയെ തോല്‍പ്പിക്കാന്‍ സംഘിയുടെ തന്ത ആവേണ്ട ആവശ്യം ഇടതുപക്ഷത്തിനില്ലെന്നും ചിലര്‍ വിമര്‍ശിക്കുന്നു. അതേസമയം പ്രിവിലേജ് ആയവരെ സംവരണം കൊടുത്ത് മുഖ്യധാരയില്‍ എത്തിക്കുക എന്നൊക്കെ കേട്ടല്‍ അംബേദ്ക്കറും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും മണ്ഡേലയുമൊക്കെ സ്വന്തം കുഴിമാടത്തില്‍ കിടന്ന് ഞെളിപിരി കൊള്ളുമെന്നും. ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത നാട്ടില്‍ സാമ്പത്തിക സംവരണം എന്ന വാക്ക് തന്നെ അശ്ലീലമാണെന്നും വിമര്‍ശനമുണ്ട്.

സംഘികള്‍ പോലും മുതിര്‍ന്നിട്ടില്ല

സംഘികള്‍ പോലും മുതിര്‍ന്നിട്ടില്ല

സംവരണം എന്ന രക്ഷാ കവചം കീറി പറിക്കുന്നതില്‍ ഒരു സംസ്ഥാനത്തെയും സംഘി ഗവണ്‍മെന്റിന് പോലും ഇതേ വരെ ധൈര്യം വന്നിട്ടില്ലെന്നും സംഘികളുടെ വര്‍ഷങ്ങളായിട്ടുള്ള മുറവിളിയാണ് പിണറായി നടപ്പാക്കാന്‍ പോകുന്നതെന്നുമാണ് മറ്റൊരു ആരോപണം. അതേസമയം ദരിദ്രനായ മുന്നോക്കക്കാരന് ജോലി ലഭിക്കുന്നതോടെ അവന്റെ ദാരിദ്ര്യം മാറുകയും ഉദ്യോഗത്തില്‍ സവര്‍ണ പ്രാതിനിധ്യം ഉയരുകയും ചെയ്യുന്നുവെന്നും വിമര്‍ശനമുണ്ട്.സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് തലവേനയ്ക്കുള്ള ഗുളിക വയറ് വേദനയ്ക്ക് കഴിക്കും പോലെ അസംബന്ധമാണെന്ന് വരെ അഭിപ്രായപ്പെട്ടിട്ടുണ്ട് ചിലര്‍.

ഓപ്പറേഷന്‍ കമലയുടെ ഓര്‍മയില്‍ ബിജെപി.... ചാക്കിട്ട് പിടിക്കും!! കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച!!ഓപ്പറേഷന്‍ കമലയുടെ ഓര്‍മയില്‍ ബിജെപി.... ചാക്കിട്ട് പിടിക്കും!! കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച!!

ബിജെപി പണം വാരിയെറിയുന്നു; എംഎല്‍എമാര്‍ക്ക് ഓഫര്‍ നൂറ് കോടി വീതം!! വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിബിജെപി പണം വാരിയെറിയുന്നു; എംഎല്‍എമാര്‍ക്ക് ഓഫര്‍ നൂറ് കോടി വീതം!! വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി

English summary
pinarayi facebook post about financial reservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X