കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരെ സൂക്ഷിച്ചോ, കസ്റ്റഡിമരണം പ്രഥമദൃഷ്ട്യാ തെളിഞ്ഞാല്‍ വീട്ടിലിരിക്കാം...

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസിനെതിരെയുള്ള അച്ചടക്ക നടപടികള്‍ക്ക് പുതിയ മാനദണ്ഡങ്ങല്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. മൂന്നാം മുറ ഉള്‍പ്പെടെയുള്ള പോലീസ് മര്‍ദ്ദന മുറകള്‍ തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഇടതുമുന്നണി സര്‍ക്കാരിന്റെ പോലീസ്‌ നയം കസ്റ്റഡി മര്‍ദനങ്ങള്‍ക്കും മൂന്നാംമുറയ്ക്കും എതിരാണ്. എന്നാല്‍ പല പോലീസ് സ്‌റ്റേഷനുകളിലും ക്രൂരമായ മര്‍ദ്ദനമുറകള്‍ ഇപ്പോഴും നടക്കുന്നു. ഇത് തുടരാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം ഉള്‍പ്പെടുന്ന സര്‍ക്കുലര്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ പോലീസിന് അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു സര്‍ക്കുലര്‍ അയച്ചത്. എന്നാല്‍ സര്‍ക്കുലര്‍ ഇറങ്ങിയ ശേഷവും ഇതിന് കുറവില്ല.

Police Cap

ഇത്തരം സാഹചര്യത്തിലാണ് കസ്റ്റഡി മര്‍ദനങ്ങളേക്കുറിച്ചുള്ള പരാതി പ്രഥമദൃഷ്ട്യാ ശരിയാണെങ്കില്‍ത്തന്നെ ആരോപണവിധേയരെ സര്‍വീസില്‍ നിന്നു ടെര്‍മിനേറ്റ് ചെയ്യാനുള്ള നീക്കം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നിയമവകുപ്പുമായി ആഭ്യന്തരവകുപ്പ് ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ തുടങ്ങിയതായാണ് വിവരം. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഈദിശയിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്. മുന്‍ ആഭ്യന്തര മന്ത്രികൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെയുള്ള നേതാക്കളുമായി പിണറായി ആശയ വിനിമയം നടത്തിയിരുന്നു. പൊലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ സമീപനം വേണമെന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് ഏകാഭിപ്രായമാണെന്നാണ് റിപ്പോര്‍ട്ട്.

English summary
Pinarayi Government to amend Police Act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X