കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് കാലിയായ ഖജനാവുമായിട്ട്: എംഎം ഹസന്‍

Google Oneindia Malayalam News

തിരുവനന്തപുരം: വിലക്കയറ്റവും അക്രമവും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് കാലിയായ ഖജനാവുമായിട്ടാണന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. കിറ്റും, പെന്‍ഷനും, വീടും നല്‍കി അധികാരത്തിലേറികഴിഞ്ഞപ്പോള്‍ കിറ്റും പെന്‍ഷനും ശമ്പളവും നല്‍കാതെ ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാപ്പരായ പരാജിത സര്‍ക്കാരിന് ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ അര്‍ഹതയില്ലെന്നും എംഎം ഹസന്‍ പറഞ്ഞു .

ആ കിടപ്പറ രംഗം എത്രനേരം ഷൂട്ട് ചെയ്തു? വായടപ്പിക്കുന്ന മറുപടിയുമായി മാളവിക മോഹനന്‍ആ കിടപ്പറ രംഗം എത്രനേരം ഷൂട്ട് ചെയ്തു? വായടപ്പിക്കുന്ന മറുപടിയുമായി മാളവിക മോഹനന്‍

വിനാശ ഭരണത്തിന് ഒരു വര്‍ഷം പിന്നിടുന്നതുകൊണ്ടാണ് യുഡിഎഫ് ജനദ്രോഹത്തിന്റെ ഒന്നാം വാര്‍ഷികം ഇന്ന് ആചരിക്കുന്നതെന്നും കണ്‍വീനര്‍ പറഞ്ഞു. കല്ല് ഇടാതെയും സില്‍വര്‍ലൈന്‍ നടപ്പിലാക്കുമെന്ന് കോടിയേരി പറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങളുടെ വീടും ഭൂമിയും കവര്‍ന്നെടുത്ത് ഭൂമിയിലൂടെ സില്‍വര്‍ ലൈന്‍ നടപ്പിലാക്കാന്‍ യു ഡി എഫ് അനുവദിക്കുകയില്ലന്ന് എം.എം ഹസ്സന്‍ പറഞ്ഞു .

kerala

ആകാശത്തുകൂടി സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനാണോ കോടിയേരി ഉദ്ദേശിക്കുന്നത് ? പിണറായിയുടെ കോടിയേരിയുടേയും സ്വപ്നപദ്ധതിയായ സില്‍വര്‍ലൈന്‍ സ്വപ്നമായി മാത്രമേ അവശേഷിക്കുകയുള്ളൂ എന്നും എം.എം. ഹസ്സന്‍ പറഞ്ഞു .

ഡഉഎ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിനാശ വികസനത്തിന്റെ ഒന്നാം വാര്‍ഷികമായി ആചരിച്ചു കൊണ്ട് ജില്ലയിലുടനീളം നടന്ന സായാഹ്ന സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം പേട്ടയില്‍ നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു യു ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എം എം ഹസ്സന്‍ .

പേട്ട അനില്‍ അദ്ധ്യക്ഷത വഹിച്ചു. കെ എസ് ആര്‍ ടി സി യുടെ ഹൈടെക്ക് ബസ്സുകള്‍ ആക്രി വിലക്ക് വില്‍ക്കാന്‍ ഇടവരുത്തിയ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ശശിന്ദ്രനില്‍ നിന്നും നഷ്ടം ഈടാക്കണമെന്നും, ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും സായാഹ്ന സദസ്സില്‍ പ്രസംഗിച്ച സി എം പി സംസ്ഥാന സെക്രട്ടറി സി. പി. ജോണ്‍ ആവശ്യപ്പെട്ടു.

ഡിസിസി പ്രസിഡണ്ട് പാലോട് രവി, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, ടി ശരത്ചന്ദ്രപ്രസാദ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി കെ വേണുഗോപാല്‍, ജില്ലാ കണ്‍വീനര്‍ ബീമാപള്ളി റഷീദ്, നെയ്യാറ്റിന്‍കര സനല്‍, ജി എസ് ബാബു, ആര്‍എസ്പി സംസ്ഥാന കമ്മറ്റി അംഗം കെ ആര്‍ തമ്പി , സി എം പി ജില്ലാ സെക്രട്ടറി എം ആര്‍ മനോജ്, എം എ പദ്മകുമാര്‍ , ബ്ലോക്ക് പ്രസിഡണ്ട് പത്മകുമാര്‍ , ടി ബഷീര്‍, ചാക്ക രവി, ഗോപാലകൃഷ്ണന്‍നായര്‍ , പേട്ട വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .

വിവിധ കേന്ദ്രങ്ങളിലെ ധര്‍ണകള്‍ തമ്പാനൂര്‍ രവി, കെപിസിസി ജനറല്‍ സെക്രട്ടറി ടി യു. രാധാകൃഷ്ണന്‍ , ജി സുബോധനന്‍ , കരകുളം കൃഷ്ണപിള്ള നെയ്യാറ്റിന്‍കര സനല്‍,കെ മോഹന്‍കുമാര്‍ ആര്‍എസ്പി ദേശീയ സമിതി അംഗം സനല്‍കുമാര്‍ , മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, പീതാംബരക്കുറുപ്പ്, എം എ വാഹിദ്, ബാബു ദിവാകരന്‍ സെല്‍വരാജ് , എ.ടി ജോര്‍ജ് , കരുമം സുന്ദരേശന്‍, കോളിയൂര്‍ ദിവാകരന്‍നായര്‍ , കമ്പറ നാരായണന്‍ , അഡ്വ: ജയകുമാര്‍, കുറ്റിച്ചല്‍ വേലപ്പന്‍, മലയിന്‍കീഴ് വേണുഗോപാല്‍, പേയാട് ശശി, ചെമ്പഴന്തി അനില്‍, ബി ധനപാലന്‍, വട്ടപ്പാറ ചന്ദ്രന്‍ , എസ്.കെ. അശോകന്‍ , തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടനം ചെയ്തു.

English summary
Pinarayi government celebrates first anniversary with empty treasury Says MM Hasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X