കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്ക് പാലിച്ച് പിണറായി സർക്കാർ, തിരിച്ചെത്തിയ 70000 പ്രവാസികൾക്കായി 35 കോടി രൂപ കൈമാറി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാരണം ഗൾഫ് രാജ്യങ്ങൾ അടക്കമുളള വിദേശ രാഷ്ട്രങ്ങളിൽ നിന്നും നിരവധി മലയാളികളാണ് നാട്ടിലേക്ക് തിരിച്ച് എത്തിയത്. പലരും ജോലി നഷ്ടപ്പെട്ടും മറ്റുമാണ് തിരികെ എത്തിയത്. പ്രവാസികളെ കൈവിടില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. അയ്യായിരം രൂപയുടെ ധനസഹായം ആണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. 70000 പേർക്കായി 35 കോടി രൂപ സർക്കാർ വിതരണം ചെയ്തു.

ജനുവരി ഒന്നിന് ശേഷം വിദേശത്തു നിന്നും നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാനാകാതെ വരുകയും ചെയ്തവർക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 70000 പേർക്കാണ് വിതരണം ചെയ്തത്. ഇതിനായി 35 കോടി രൂപ വിനിയോഗിച്ചു. ആവശ്യമായ രേഖകൾ സമർപ്പിച്ചവർക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. അർഹരായ ബാക്കി അപേക്ഷകർക്ക് വൈകാതെ തുക കൈമാറും.

ഇത് കൂടാതെ ശമ്പളവും പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശമ്പളം, ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ്- 2,304.57, സർവ്വീസ് പെൻഷൻ- 1,545.00, സാമൂഹ്യസുരക്ഷാ പെൻഷൻ-1,170.71, ക്ഷേമനിധി പെൻഷൻ സഹായം-158.85, ഓണക്കിറ്റ്- 440.00, നെല്ല് സംഭരണം-710.00, ഓണം റേഷൻ-112.00, കൺസ്യൂമർഫെഡ്-35.00, പെൻഷൻ, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്ക് കെഎസ്ആർടിസിക്ക് നൽകിയത്-140.63, ആശാ വർക്കർമാർ-26.42, സ്‌കൂൾ യൂണിഫോം-30.00.

cm

ഇതുകൂടാതെ എൻഡോസൾഫാൻ ദുരിതബാധിതർ, അങ്കണവാടി വർക്കർമാർ, അടഞ്ഞുകിടന്ന തൊഴിൽ സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ എന്നിവയെല്ലാമടക്കം ഏഴായിരത്തിലധികം കോടി രൂപയാണ് ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ സർക്കാരിൻറെ വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യം എല്ലാവർക്കും അറിയുന്നതാണ്. ഏതൊരു സാഹചര്യത്തിലും ഓണം ഉണ്ണുക എന്നത് മലയാളിയുടെ വലിയ ആഗ്രഹമാണ്. മഹാദുരിതത്തിൻറെ കാലത്തും ഒരാൾക്കും ഇതിന് വിഘ്നം വരാൻ പാടില്ലെന്ന നിർബന്ധം സർക്കാരിനുണ്ട്. അതുകൊണ്ടാണ് പെൻഷനുകളടക്കം മുൻകൂറായി ഈ പഞ്ഞസമയത്തും വിതരണം ചെയ്യാൻ തീരുമാനിച്ചത്.

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

ഓണക്കാലത്ത് അവശതയനുഭവിക്കുന്നവർക്ക് പ്രത്യേക സഹായം നൽകുന്നുണ്ട്. ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 287 കശുവണ്ടി ഫാക്ടറികളിലെ 23,632 തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 2000 രൂപ വീതം എക്സ്ഗ്രേഷ്യയും കിലോഗ്രാമിന് 25 രൂപ നിരക്കിൽ 10 കിലോ വീതം അരിയും വിതരണം ചെയ്യുന്നതിന് 5,31,72,000 രൂപ അനുവദിച്ചിട്ടുണ്ട്. മരംകയറ്റത്തിനിടെ അപകടം സംഭവിച്ചതിനെ തുടർന്ന് ജോലി ചെയ്യാൻ കഴിയാതെ അവശരായ 153 അപേക്ഷകർക്കും, മരം കയറ്റത്തിനിടെ മരണമടഞ്ഞവരുടെ ആശ്രിതരുടെ 97 അപേക്ഷകളും ഉൾപ്പെടെ ആകെ 250 അപേക്ഷകളിൽ 1,71,85,000 രൂപ അനുവദിച്ചു.

ഒരു വർഷത്തിലധികം കാലയളവിൽ പൂട്ടിക്കിടക്കുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപങ്ങൾ, കയർ സൊസൈറ്റികൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കായുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിലേയ്ക്കായി 6065 ഫാക്ടറി തൊഴിലാളികൾക്കായി 1,21,30,000 രൂപ, 2666 എസ്റ്റേറ്റ് തൊഴിലാളികൾ ക്കായി 53,32,000 രൂപ, 2178 കയർ തൊഴിലാളികൾക്കായി 43,56,000രൂപ എന്നിങ്ങനെ ആകെ 2,18,18,000 രൂപ അനുവദിച്ചു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് പ്രത്യേക ഓണക്കിറ്റ് വിതരണം നടത്തുന്നതിന് (20 കിലോ അരി, 1 കിലോ വെളിച്ചെണ്ണ, 2 കിലോ പഞ്ചസാര) 19,06,632 രൂപ അനുവദിച്ച് നൽകി. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻകാരായ തൊഴിലാളികൾക്ക് 2000 രൂപ പ്രത്യേക ധനസഹായം അനുവദിച്ചു.

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് 1000 രൂപ വീതം രണ്ടാംഗഡു ധനസഹായം നൽകും.
കോവിഡ് 19മായി ബന്ധപ്പെട്ട് ബോണസ് സംബന്ധിച്ച ചർച്ചകൾ നടത്താൻ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മുൻ വർഷം അനുവദിച്ച തുകയിൽ കുറയാത്ത തുക ബോണസ് ആയി അനുവദിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി 2020-ലെ ബോണസ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും മുൻ വർഷം അനുവദിച്ച തുകയിൽ കുറയാത്ത തുക ബോണസ് അനുവദിക്കണമെന്ന് നിർദ്ദേശം നൽകി. കയർ, കശുവണ്ടി മേഖലകളിലെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചിട്ടുണ്ട്.

English summary
Pinarayi Government distributed 35 crores to 70,000 expats came back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X