കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാരിന്റെ നാലാം ബജറ്റ് നാളെ, പ്രളയാനന്തര പുനർനിർമ്മാണത്തിന് ഊന്നൽ

Google Oneindia Malayalam News

Recommended Video

cmsvideo
പിണറായി സർക്കാരിന്റെ നാലാം ബജറ്റ് നാളെ | Oneindia Malayalam

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് നാളെ അവതരിപ്പിക്കും. ധനകാര്യമന്ത്രി ഡോ. ടിഎം തോമസ് ഐസക് ആണ് നിയമസഭയില്‍ ബജറ്റ് അവതരണം നടത്തുക. തോമസ് ഐസകിന്റെ പത്താമത്തെ ബജറ്റാണിത്. പ്രളയം കേരളത്തെ തകര്‍ത്ത സാഹചര്യത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്കാവും ബജറ്റില്‍ ഊന്നല്‍ നല്‍കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുളള ബജറ്റ് എന്ന നിലയ്ക്ക് ജനക്ഷേമ പദ്ധതികള്‍ കൂടി ബജറ്റില്‍ ഇടംപിടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിജയ് സേതുപതി കയ്യിലുളള പണം മുഴുവൻ നൽകി, മണിക്കൂറുകൾക്കകം ആ അമ്മ കുഴഞ്ഞ് വീണ് മരിച്ചു!വിജയ് സേതുപതി കയ്യിലുളള പണം മുഴുവൻ നൽകി, മണിക്കൂറുകൾക്കകം ആ അമ്മ കുഴഞ്ഞ് വീണ് മരിച്ചു!

പ്രളയാനന്തര കേരള പുനര്‍ നിര്‍മ്മാണത്തിന് വേണ്ടത്ര പണമില്ലെന്ന വെല്ലുവിളി സര്‍ക്കാര്‍ നേരിടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ഉത്പന്നങ്ങളുടെ നികുതി കൂട്ടാനാണ് ആലോചിക്കുന്നത്. ഒരു ശതമാനമാകും നികുതി വര്‍ധനവ്. എന്നാല്‍ ജിഎസ്ടിയില്‍ 5 ശതമാനം നിരക്ക് ബാധകമായ ഉത്പന്നങ്ങള്‍ക്ക് പുതിയ വര്‍ധനവ് ബാധകമാകില്ല.

budget

നിത്യോപയോഗ സാധനങ്ങളുടെ വില ഉയരില്ലെങ്കിലും, നികുതി വര്‍ധനനവ് മറ്റ് സാധനങ്ങളുടെ വില കൂടാന്‍ കാരണമാവും. ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കല്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് പോലുളള പ്രഖ്യാപനങ്ങളും ഇത്തവണത്തെ ഐസകിന്റെ ബജറ്റിലുണ്ടാകും. ക്ഷേമ പെന്‍ഷന്‍ തുക ഉയര്‍ത്തല്‍ സാമ്പത്തിക പ്രതിസന്ധി മൂലം പ്രാവര്‍ത്തികമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

കാരുണ്യ ആരോഗ്യസംരക്ഷണ പദ്ധതി എന്ന പേരില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഈ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. 45 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. മോദി സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പരിഷ്‌ക്കരിച്ച രൂപമാണിത്. വര്‍ഷത്തില്‍ 1200 കോടിയാണ് പദ്ധതിക്ക് വേണ്ടി നീക്കി വെയ്ക്കുക. പ്രളയം ബാധിച്ച വിവിധ മേഖലകളുടെ പുനരുദ്ധാരണത്തിന് വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുക. ഇത്തരം പദ്ധതികള്‍ പണം ലഭ്യമായാല്‍ ഭാവിയില്‍ വിപുലീകരിക്കാനാവുന്ന തരത്തിലാണ് വിഭാവനം ചെയ്ത് ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുക.

English summary
Kerala Budget 2019 to be presented on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X