കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന് സെൻട്രൽ സ്റ്റേഡ‍ിയത്തിൽ;പ്രവേശനം ക്ഷണിക്കപ്പെട്ടവർക്ക് മാത്രം

Google Oneindia Malayalam News

തിരുവനന്തപുരം; രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തും. ഈ മാസം 20ന് വൈകീട്ടാണ് ചടങ്ങ്.കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാകും പ്രവേശനം.പൊതുജനത്തിന് പ്രവേശനം ഉണ്ടായിരിക്കില്ല. അതേസമയം മന്ത്രിസഭ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇത്തവണ ഏറെയും പുതുമുഖങ്ങളും യുവാക്കളുമായിരിക്കും മന്ത്രിസഭിൽ ഉൾപ്പെട്ടേക്കുക. എൽഡിഎഫിലെ ഏതൊക്കെ ചെറിയ കക്ഷികൾക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യത്തിൽ അന്തിമ തിരുമാനം ആയിട്ടില്ല. എല്ലാ ഘടകക്ഷികളുമായും പ്രത്യേകം ചർച്ച നടത്തിയായിരിക്കും ഇത് സംബന്ധിച്ച് തിരുമാനമെടുക്കുക. വകുപ്പ് വിഭജനത്തിൽ ഇതുവരെ കൈക്കൊണ്ട കീഴ്വഴക്കങ്ങൾ ഉൾപ്പെടെ മാറുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ.

pinarayi-vijayan

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
CPM plans to bring new faces to pinarayi cabinet

മന്ത്രിസ്ഥാനം 21 ആക്കി ഉയർത്താൻ ഇടതുനേതാക്കൾക്കിടയിൽ ആലോചനയുണ്ട്.4 മന്ത്രിസ്ഥാനം വേണമെന്ന് ആണ് സിപിഐ നിലപാട്. ചീഫ് വിപ്പ് പദവിയും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കും ഇത്തവണ മന്ത്രിപദവി നല്‍കേണ്ടതുണ്ട്. രണ്ടു മന്ത്രിപദവിയാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിരിക്കുന്നത്. ഐഎൻഎല്ലും കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.

99 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി അധികാരം പിടിച്ചത്. സ്വതന്ത്രരടക്കം 67 പേരാണ് സിപിഎമ്മിന് ഉള്ളത്. 17 പേരാണ് സിപിഐയിൽ നിന്നും ജയിച്ചത്. എൽഡിഎഫിൽ കേരള കോൺഗ്രസ് എം 5 സീറ്റിലും ,ജെഡിഎസ് -2, എൻസിപി-2, എൽജെഡി-1, ഐഎൻഎൽ-1, കോൺഗ്രസ് എസ്-1, ആർഎസ്പി ലെനിനിസ്റ്റ്-1, കേരള കോൺഗ്രസ് ബി -1, ജനാധിപത്യ കേരള കോൺഗ്രസ് ഒന്ന് ഇങ്ങനെയാണ് ഘടകക്ഷികൾക്ക് ലഭിച്ച സീറ്റുകൾ.

ശിവാനി നാരായണൻ - ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

English summary
Pinarayi Government's swearing in at Central Stadium on the 20th;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X