Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയ ഇരട്ട കൊലപാതക കേസ്; തിരഞ്ഞെടുപ്പ് സമയത്തേറ്റ അടി, മുഖം രക്ഷിക്കാനൊരുങ്ങി സർക്കാർ!

തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതക കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി കേരള സർക്കാരിനേറ്റ തിരിച്ചടിയായിരുന്നു. ക്രൈം ബ്രാഞ്ച് റിപ്പോർട്ടിനെതിരെ വൻ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ കുറ്റപത്രം കോടതി തള്ളിയതോടെ ഇതുവരെ നടന്ന അന്വേഷണത്തിന്റെ അടിത്തറ തന്നെ ഇളകി.

എന്നാൽ പെരിയ കൊലക്കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍പോകുന്നതുമായ ആലോചനയിലാണെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്‍പ് വന്ന വിധിക്കെതിരെ അപ്പീല്‍ പോകാതിരുന്നാൽ അത് കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം.

Periya double murder case

മുഖം നോക്കാതെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇടതു ഭരണത്തിലല്ല, യുഡിഎഫ് ഭരണകാലത്താണ് പോലീസിനെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുകയെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണു കോടതി പരാമർശം. പാർലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുണ്ടായ അതേ സാഹചര്യമാണ് സർക്കാർ ഇപ്പോഴും നേരിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+