കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയ ഇരട്ടക്കൊല കേസ്: സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം അനുവദിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരം ഇന്നലെയാണ് പണം അനുവദിച്ചത്. എന്നാല്‍ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് തന്നെയാണ് കേസിലെ സിബിഐ അന്വേഷണം തടയാനായി വാദിച്ച സുപ്രീം കോടതി അഭിഭാഷകന്‍ മനീന്ദര്‍ സിംഗിന് ഇത്രയും വലിയൊരു തുക ഫീസായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അജയ് ദേവ്ഗണ്‍ ബിജെപിയുടെ മുഖപത്രം പോലെ സംസാരിക്കരുത്; ഒറ്റക്കെട്ടായി ദക്ഷിണേന്ത്യ, ഹിന്ദി വിവാദംഅജയ് ദേവ്ഗണ്‍ ബിജെപിയുടെ മുഖപത്രം പോലെ സംസാരിക്കരുത്; ഒറ്റക്കെട്ടായി ദക്ഷിണേന്ത്യ, ഹിന്ദി വിവാദം

1

ഫെബ്രുവരി 21നാണ് അഡ്വക്കറ്റ് ജനറല്‍ ഈ തുക കൈമാറണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. സര്‍ക്കാരും സിപിഎമ്മും ഒരുപോലെ പ്രതിക്കൂട്ടിലായ കേസില്‍ പൊതുപണം ഉപയോഗിച്ച് സിബിഐ അന്വേഷണം തടയാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ കേസില്‍ സിബിഐ അന്വേഷണം തടയാനുള്ള കോടതി വാദങ്ങളുടെ ഫീസിനത്തില്‍ മാത്രം സര്‍ക്കാര്‍ ചെലവാക്കിയത് 88 ലക്ഷം രൂപയാണ്. വന്‍ തുക പ്രതിഫലം പറ്റുന്ന അഭിഭാഷകരായ രഞ്ജിത്ത് കുമാര്‍, മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരാണ് പല ഘട്ടങ്ങളിലായി സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ കോടതികളില്‍ എത്തിയത്. എന്നാല്‍ സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെ ഈ പണം കൊണ്ട് കാര്യമില്ലാതെ പോയി.

അതേസമയം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്ക് എഴുതിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ശമ്പള വിതരണത്തില്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസം അവസാനികത്കുമ്പോള്‍ സംസ്ഥാന ഖജനാവ് നീങ്ങുന്ന വന്‍ പ്രതിസന്ധിയിലേക്കാണ്. അതിനിടയിലാണ് വന്‍ തുക അഭിഭാഷകര്‍ക്ക് ഫീസായി നല്‍കുന്നത്. ചെലവാക്കലിലും ബില്‍ മാറുന്നതിലും നിയന്ത്രണം വേണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം.

പെരിയ കേസില്‍ സെപ്റ്റംബറിലാണ് സിബിഐക്ക് വിട്ടത്. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം 21 പേരാണ് സിബിഐ അന്വേഷണത്തില്‍ പ്രതിസ്ഥാനത്തുള്ളത്. നേതാക്കള്‍ അടക്കം അറസ്റ്റിലായി. 2019 ഫെബ്രുവരി 17നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് പാലും കൃപേഷും കൊല്ലപ്പെട്ടത്. അതേസമയം പ്രതിച്ഛായ സംരക്ഷിക്കാനായി സിപിഎം നടത്തിയ കേസില്‍ വലിയ തുക ചെലവാക്കുന്നത് സംസ്ഥാനത്തെ വലിയ ബാധ്യതകളിലേക്ക് നയിക്കുമെന്ന ആരോപണവും ശക്തമാണ്. കടങ്ങളുടെ തിരിച്ചടവിനും സെറ്റില്‍മെന്റുകള്‍ക്കുമായി കൂടുതല്‍ തുക മാസം ആദ്യം നീക്കി വെച്ചത് കൊണ്ട് തന്നെ ഏപ്രില്‍ മാസം പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ മാസം 25 വരെ ഒരു കോടി രൂപയുടെ ബില്ലുകള്‍ വരെ അനുവദിക്കപ്പെട്ടിരുന്നു.

പ്രശാന്ത് കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നു; ഒരിക്കലും വരില്ല, സത്യമായി രാഹുല്‍ ഗാന്ധിയുടെ പ്രവചനംപ്രശാന്ത് കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നു; ഒരിക്കലും വരില്ല, സത്യമായി രാഹുല്‍ ഗാന്ധിയുടെ പ്രവചനം

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
pinarayi govt gives 24 lakh rupees to advocates who represent govt on periya murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X