Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാര്‍ക്ക് അമ്പതിന പെരുമാറ്റ ചട്ടം; ജനങ്ങളോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ പണി കിട്ടും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വീസ് സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

ജീവനക്കാര്‍ പൊതു ജനങ്ങളോട് മാന്യമായി പെരുമാറണം, അഴിമതി രഹിത ഇടപെടല്‍ നടത്തണം, സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചിത്വം ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റ് ഹാളിലായിരുന്നു മുഖ്യമന്ത്രിയും സര്‍വ്വീസ് സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച നടന്നത്.

Pinarayi Vijayan

വിവിധ സര്‍വ്വീസ് സംഘടനകളുടെ ഒന്നിലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പൊതു മാനദണ്ഡം കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ സ്ഥലംമാറ്റത്തില്‍ സര്‍ക്കാറിന്റേത് ഒഴുക്കന്‍ സമീപനമാണെന്ന് പ്രതിപക്ഷ സംഘടനകള്‍ കുറ്റപ്പെടുത്തി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റിയത് വലിയ വിവാദമായിരുന്നു. സര്‍ക്കാര്‍ സംവിധാനം പൊതു ജനങ്ങള്‍ക്ക വേണ്ടയുള്ളതാണെന്ന് മുഖ്യമന്ത്രി അധികാരമേറ്റ ശേഷം സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പിണറായി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ച തന്നെയായിരുന്നു സര്‍വ്വീസ് സംഘടനാ പ്രതിന്ധികളുമായുള്ള ചര്‍ച്ചയിലും ഉയര്‍ന്ന് വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+