കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാർ കെഎസ്എഫ് ഇയെ കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റി; ആഞ്ഞടിച്ച് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; പിണറായി ഭരണം കെഎസ്എഫ് ഇയെ കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇടപാടുകാർക്ക് പോലും വിശ്വാസമില്ലാത്ത സ്ഥാപനമായി കെഎസ്എഫ്ഇ അധ:പതിച്ചിരിക്കുന്നു. ഈ പൊതുമേഖലാ സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അനുദിനം പുറത്തു വരുന്നത്. എന്തൊക്കെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടാലും, യാതൊരു അന്വേഷണവും വേണ്ട എന്ന് ധനകാര്യ മന്ത്രിയുടെ നിലപാട് തീർത്തും ദുരൂഹമാണ്. ഇത് സംസ്ഥാന സർക്കാരിന്റെ കൂടി നിലപാടാണോ എന്ന് വ്യക്തമാക്കാൻ പിണറായി വിജയൻ തയ്യറാകണമെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

chennithala

നല്ല നിലയിൽ നടന്നിരുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായിരുന്നു കെ എസ് എഫ് ഇ. നാലര വർഷത്തെ പിണറായി ഭരണം കെ എസ് എഫ് ഇ യെ ഇന്ന് കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ആസ്ഥാനമന്ദിരത്തിന്റെ, നിർമ്മാണത്തിലും, കമ്പ്യൂട്ടറൈസേഷനിലും നടന്നുവെന്ന് പറയപ്പെടുന്ന വ്യാപകമായ അഴിമതികളിൽ തുടങ്ങി, ചിട്ടികളിൽ വരെ ഗുരുതരമായ ക്രമക്കേട് നടക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇടപാടുകാർക്ക് പോലും വിശ്വാസമില്ലാത്ത സ്ഥാപനമായി കെഎസ്എഫ്ഇ അധ:പതിച്ചിരിക്കുന്നു. ഈ പൊതുമേഖലാ സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അനുദിനം പുറത്തു വരുന്നത്. എന്തൊക്കെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടാലും, യാതൊരു അന്വേഷണവും വേണ്ട എന്ന് ധനകാര്യ മന്ത്രിയുടെ നിലപാട് തീർത്തും ദുരൂഹമാണ്. ഇത് സംസ്ഥാന സർക്കാരിന്റെ കൂടി നിലപാടാണോ എന്ന് വ്യക്തമാക്കാൻ പിണറായി വിജയൻ തയ്യറാകണം.

ഏതൊക്കെ വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് സിപിഎം പാർട്ടി നേതൃത്വം തീരുമാനമെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സിപിഎമ്മിന്റെ പോഷകസംഘടനയായി പ്രവർത്തിക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. തങ്ങൾക്ക് താല്പര്യമുള്ള കേസുകൾ മാത്രം അന്വേഷിക്കാനും അല്ലാത്തവ അന്വേഷിക്കാതിരിക്കാനും പാർട്ടിയും സർക്കാരും വിജിലൻസിനെ നിർബന്ധിക്കുന്നു. പിണറായി ഭരണത്തിൻ കീഴിൽ എല്ലാ അർത്ഥത്തിലും വിജിലൻസ് കൂട്ടിലടച്ച തത്തയായിരിക്കുകയാണ്.

പ്രതിപക്ഷ എംഎൽഎ മാർക്കെതിരെ അകാരണമായ വിജിലൻസ് അന്വേഷണമാകാം, കള്ളപ്പണം വെളുപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളിൽ അന്വേഷണം പാടില്ല എന്ന സർക്കാർ നിലപാട് വിചിത്രമാണ്.

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

കള്ളന്മാരെയും, സ്വർണകള്ളക്കടത്തു കാരെയും, സംരക്ഷിക്കുന്ന സർക്കാർ നിലപാടാണ് കേരളത്തിൽ അഴിമതി പെരുകാൻ കാരണമായാത്. കെഎസ്എഫ്ഇ ക്കെതിരെ നടന്ന വിജിലൻസ് നടപടി യുടെ വിവരങ്ങൾ അടിയന്തരമായി പുറത്തു വിടാനും, കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനും പിണറായി വിജയൻ തയ്യാറാവണം. കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ അത് അനിവാര്യമാണ്.

 'ഉപ്പായും മോളും സ്നേഹത്തിന്‍റെ കാരൃത്തിലും മത്സരമായിരുന്നു.. മരണത്തിലും അവരെ വിധി വേർപിരിച്ചില്ല' 'ഉപ്പായും മോളും സ്നേഹത്തിന്‍റെ കാരൃത്തിലും മത്സരമായിരുന്നു.. മരണത്തിലും അവരെ വിധി വേർപിരിച്ചില്ല'

കർഷക പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ; കർഷകരെ ഫോണിൽ വിളിച്ച് അമിത് ഷാ, കൂടിക്കാഴ്ച ഉടൻകർഷക പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ; കർഷകരെ ഫോണിൽ വിളിച്ച് അമിത് ഷാ, കൂടിക്കാഴ്ച ഉടൻ

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്;ഭരണം പിടിക്കാൻ കോൺഗ്രസിന്റെ നിർണായക നീക്കം... ലക്ഷ്യം ബിഎസ്പി വോട്ടുംഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്;ഭരണം പിടിക്കാൻ കോൺഗ്രസിന്റെ നിർണായക നീക്കം... ലക്ഷ്യം ബിഎസ്പി വോട്ടും

English summary
Pinarayi govt turns KSFE into money laundering center; slams chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X