കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്കാല ക്ഷീര സംരക്ഷണ പദ്ധതിക്ക് തുടക്കം, സര്‍ക്കാര്‍ ക്ഷീര കര്‍ഷകര്‍ക്കൊപ്പമാണെന്ന് മന്ത്രി

Google Oneindia Malayalam News

ആലപ്പുഴ: മുന്‍പൊരിക്കലും ഇല്ലാത്തവിധം ക്ഷീര കര്‍ഷകരെ സഹായിക്കുന്ന വൈവിദ്ധ്യമാര്‍ന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിക്കുന്ന ക്ഷീരകര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങളെയും കര്‍ഷകരെയും സംരക്ഷിക്കുന്നതിനായുള്ള 'ദയ ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

1

ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആദ്യം തീര്‍പ്പാക്കിയത് ക്ഷീര കര്‍ഷകരുടെ പ്രതിസന്ധിയാണ്. കോവിഡ് കാലത്ത് കെട്ടികിടന്ന പാല്‍ മുഴുവന്‍ മില്‍മ വഴി സംഭരിച്ചു. കേരളത്തിനാവശ്യമായ പാല്‍ എടുത്ത ശേഷം ബാക്കിയുള്ളവ മുഴുവനും പാല്‍പ്പൊടിയാക്കാനുള്ള ഉത്തരവാദിത്തമാണ് മില്‍മ ഏറ്റെടുത്തിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ തന്നെ ഇതിന് ബദല്‍ എന്ന നിലയ്ക്കാണ് മലപ്പുറത്ത് മില്‍മയുടെ നേതൃത്വത്തില്‍ പാല്‍പ്പൊടി ഫാക്ടറി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ജില്ലയില്‍ കുളമ്പ് രോഗം നിയന്ത്രണ വിധേയമാക്കാന്‍ മൃഗ സംരക്ഷണ വകുപ്പ് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം പ്രതിരോധ വാക്‌സിന്‍ അടിയന്തിരമായി എത്തിക്കാന്‍ സാധിച്ചു. കുളമ്പ് രോഗം വ്യാപിച്ചിട്ടുള്ള മേഖലയിലെ പശുക്കള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. രോഗം ബാധിച്ച പശുക്കള്‍ക്ക് സൗജന്യമായി തീറ്റ കൊടുക്കുന്ന കാര്യവും മൃഗ സംരക്ഷണ വകുപ്പിന്റെ പരിഗണനയിലാണ്.

കോവിഡ് ബാധിതരുടെ പശുക്കളെ സംരക്ഷിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഈ പദ്ധതി അഭിനന്ദനാര്‍ഹമാണ്. മറ്റു ജില്ലാ പഞ്ചായത്തുകളും ഈ പദ്ധതി മാതൃകയായി കണ്ടു നടപ്പാക്കണം. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചമ്പക്കുളത്ത് നിര്‍മ്മിക്കുന്ന പശുക്കള്‍ക്കുള്ള സംരക്ഷണ കേന്ദ്രം വരുന്നതോടെ ക്ഷീരകര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സാധിക്കും. ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കെ സുരേന്ദ്രനെ വേട്ടയാടുന്നു, സത്യാഗ്രഹവുമായി ബിജെപി നേതാക്കൾ- ചിത്രങ്ങൾ

പ്രതിസന്ധിഘട്ടത്തില്‍ ക്ഷീര മേഖലയെ സഹായിക്കാനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതി അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വളര്‍ത്തുമൃഗങ്ങളെ ക്ഷീര സംഘങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം തയ്യാറാക്കിയ വാസ സ്ഥലത്തേക്ക് ദത്തെടുത്ത് അവയ്ക്ക് ഭക്ഷണവും ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്തി പാല്‍ കറന്നു കിട്ടുന്ന വരുമാനം ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതിയാണ് ദയ. 72 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ജില്ലയിലെ 72 പഞ്ചായത്തുകളിലുമായി പദ്ധതി നടപ്പാക്കും. ഒരു പഞ്ചായത്തിന് ഒരു ലക്ഷം രൂപ വീതം പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് നല്‍കും.

ഹോട്ട് ലുക്കില്‍ നന്ദിനി റായി-പുത്തന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Pinarayi vijayan about lockdown extension in kerala

English summary
pinarayi govt with diary farmers says minister chinju rani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X