കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനല്‍ മത്സരം കൊഴുപ്പിക്കാന്‍ മംഗളം ടെലിവിഷനും; മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: പത്ര മാധ്യമ രംഗത്തെ ശക്തമായ മംഗളം പത്രം ചാനല്‍ രംഗത്തേക്ക് കടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തി പുതിയ വാര്‍ത്ത സംസ്‌ക്കാരത്തിന് തുടക്കമിട്ടു. ദൃശ്യമാധ്യമ രംഗത്ത് പുതുയുഗത്തിന് തുടക്കമിടുകയാണെന്ന് പ്രഖ്യാപിച്ച് നടന്ന പരിപാടി തിരുവനന്തപുരം വഴുതക്കാടുള്ള 'താജ് വിവാന്റ'യിലാണ് നടന്നത്.

ഭരണപരിഷ്‌കാര വകുപ്പ് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍, മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെഎം മാണി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നടന്‍ മോഹന്‍ലാല്‍, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Mangalam

മംഗളം പത്രം എക്‌സ്‌ക്ലൂസ്സീവ് വാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയവരാണ്. പത്രത്തിലെ മാധ്യമപ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തിയാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്. വന്‍ മത്സരമാണ് ദൃശ്യമാധ്യമ രംഗത്ത് നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് പോലെയുള്ള വന്‍കിട ചാനലുകള്‍ മാത്രമാണ് ഈ രംഗത്ത് ലാഭമുണ്ടാക്കുന്നത്. പുതിയൊരു വാര്‍ത്താ ചാനലിന് എത്രത്തോളം നിലനില്‍പ്പുണ്ട് എന്ന ചോദ്യം പ്രസക്തമാണ്.

English summary
Pinarayi Vijayan inagurates Mangalam Television Channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X