കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിവിട്ട നിയമനത്തില്‍ പിണറായിക്കും ഉത്തരവാദിത്തമുണ്ട്; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: കെടി ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി കെ.ടി ജലീലിന്റെ ഉറ്റബന്ധു കെ.റ്റി അദീബിനെ നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മന്ത്രിസഭയെ മറികടന്ന് ഒപ്പിട്ടത് മുഖ്യന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

chennithala

2013 ല്‍ യു.ഡി.എഫിന്റെ ഭരണകാലത്ത് ധനകാര്യവകുപ്പിന്റെ ഉപദേശ പ്രകാരം മന്ത്രിസഭയാണ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കുള്ള യോഗ്യത നിശ്ചയിച്ചത്. അതില്‍ മാറ്റം വരുത്തണമെങ്കില്‍ മന്ത്രിസഭയില്‍ തന്നെ വയ്ക്കണമെന്ന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്നാണ് ഫയല്‍ കെ.ടി ജലീല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിച്ച് ഒപ്പിടുവിച്ചത്.

ഫിറോസും സജ്‌നയും ഞെട്ടിക്കുന്ന റീ എന്‍ട്രി നടത്തുമോ; രമ്യയെ പോലെ തിരിച്ചുവരുമോ; ആശങ്ക പങ്കുവച്ച് സൂര്യഫിറോസും സജ്‌നയും ഞെട്ടിക്കുന്ന റീ എന്‍ട്രി നടത്തുമോ; രമ്യയെ പോലെ തിരിച്ചുവരുമോ; ആശങ്ക പങ്കുവച്ച് സൂര്യ

യോഗ്യതയില്‍ മാറ്റം വരുത്തുന്നത് എന്തു കൊണ്ടാണ്? മന്ത്രിസഭയില്‍ വച്ചാല്‍ ബന്ധുവിനെ നിയമിക്കാന്‍ കഴിയില്ല എന്ന് കരുതിയിട്ടാണോ? ഏതായാലും ഈ നിയമനകാര്യത്തില്‍ കെ .ടി. ജലീലും മുഖ്യമന്ത്രിയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്കും ഈ വഴിവിട്ട നിയമനത്തില്‍ ഉത്തരവാദിത്തമുണ്ട്.

മക്കളൊക്കെ ഇല്ലേ...എങ്ങനെ വീട്ടില്‍ ചെന്ന് കയറും; സജ്‌ന-ഫിറോസ് പുറത്താക്കല്‍ ഹൗസില്‍ ചര്‍ച്ചയാകുന്നുമക്കളൊക്കെ ഇല്ലേ...എങ്ങനെ വീട്ടില്‍ ചെന്ന് കയറും; സജ്‌ന-ഫിറോസ് പുറത്താക്കല്‍ ഹൗസില്‍ ചര്‍ച്ചയാകുന്നു

മുഖ്യമന്ത്രിയെ കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ എ. ജിയില്‍ നിന്ന് നിയമോപദേശം എഴുതിവാങ്ങി, റിട്ടുമായി ഹൈക്കോടതിയില്‍ പോകാനുള്ള സര്‍ക്കാരിന്റെ നീക്കം അപഹാസ്യമാണ്. ഒരുവശത്തു ധാര്‍മ്മികത പ്രസംഗിക്കുകയും മറുവശത്ത് കൂടി ധാര്‍മ്മികതയെ തകിടം മറിക്കാനുള്ള നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

കെ.ടി ജലീല്‍ മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ല. കൂട്ടുപ്രതിയായ മുഖ്യമന്ത്രിയും രാജിവയ്ക്കണം. അല്ലാതെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കാവല്‍ മന്ത്രിസഭയുടെ മാത്രം പദവിയുള്ള ഈ സര്‍ക്കാര്‍ പൊതുപണം ധൂര്‍ത്തടിച്ച് കോടതിയില്‍ പോകുന്നത് ശരിയല്ല. ജനാധിപത്യ ബോധവും ധാര്‍മ്മികതയും അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വിലക്ക് ലംഘിച്ച് കൂടുതൽ ബിജെപി നേതാക്കൾ ശബരിമലയിൽ; സുരക്ഷശക്തമാക്കി പോലീസ്വിലക്ക് ലംഘിച്ച് കൂടുതൽ ബിജെപി നേതാക്കൾ ശബരിമലയിൽ; സുരക്ഷശക്തമാക്കി പോലീസ്

Recommended Video

cmsvideo
V Muralitharan calls Pinarayi Vijayan covidiot

നിങ്ങള്‍ ഫുള്‍ ഫേക്കാണ്; പുറത്തായിട്ടും വിടാതെ ഭാഗ്യലക്ഷ്മി; മജ്‌സിയക്കെതിരെ കടുകട്ടി പ്രതികരണംനിങ്ങള്‍ ഫുള്‍ ഫേക്കാണ്; പുറത്തായിട്ടും വിടാതെ ഭാഗ്യലക്ഷ്മി; മജ്‌സിയക്കെതിരെ കടുകട്ടി പ്രതികരണം

English summary
Pinarayi is also responsible for misappropriation; Ramesh Chennithala wants CM to resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X