വൃദ്ധനായ വിഎസ് അല്ല കരുത്തനായ പിണറായി തന്നെയാണ് മുഖ്യമന്ത്രിയാവേണ്ടതെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല ; വൃദ്ധനും ക്ഷീണിതനുമായ വി എസ് അച്യുതാനന്ദനല്ല കരുത്തനും മിടുക്കനുമായ പിണറായി വിജയന്‍ തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാവേണ്ടതെന്ന് എസ്എന്‍ഡിപി ജനനല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. നടക്കാന്‍ പോലു പരസഹായം ആവശ്യമുളള ആളെങ്ങനെയാണ് മുഖ്യമന്ത്രിയാവുക. വിഎസിന് ഓര്‍മ്മ ശക്തിയും കുറവാണ്. മലമ്പുഴയില്‍ വിഎസിന് വോട്ടു കുറയുമെന്ന് തിരഞ്ഞെടുപ്പിനു മുന്നേ താന്‍ പ്രസ്താവിച്ചിരുന്നെന്നും അതു ശരിയായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ ഇടതു പക്ഷത്തെ ജയിപ്പിച്ചത് ബിഡിജെഎസ് ആണ്. പലയിടങ്ങളിലും യുഡിഎഫ് വോട്ടുകളാണ് ബിഡിജെഎസിനു ലഭിച്ചത്. ബിഡിജെഎസ് വളരുമ്പോള്‍ യുഡിഎഫ് തളരാന്‍ പോവുകയാണെന്നും വെളളാപ്പള്ളി പ്രസ്താവിച്ചു.












Click it and Unblock the Notifications