കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി കേരളത്തിലെ വെറുക്കപ്പെട്ട നേതാവ്, കേരളത്തില്‍ ലോക്‌സഭ ആവര്‍ത്തിക്കുമെന്ന് മുല്ലപ്പള്ളി!!

Google Oneindia Malayalam News

കോഴിക്കോട്: പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട നേതാവാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വരാത്തത് പ്രതിച്ഛായ മോശമായത് കൊണ്ടാണ്. ഇടതുമുന്നണി പിണറായിയുടെ ചിത്രം പോലും ഉപയോഗിക്കുന്നില്ല. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്ന പിണറായിയുടെ പ്രഖ്യാപനം അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ തമാശയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായ ഒരു തരംഗം തന്നെയുണ്ടാവുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

1

യുഡിഎഫ് ഇത്രയും കെട്ടുറപ്പോടെ സമീപകാലത്ത് ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. ലോക്‌സഭയില്‍ 20 സീറ്റും തൂത്തുവാരുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. അന്ന് അത് കേട്ട പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ 19 സീറ്റും ഞങ്ങള്‍ നേടി. ആ വിജയം ആവര്‍ത്തിക്കും. കേരളത്തിലെ വിശ്വാസികള്‍ക്ക് ഈ സര്‍ക്കാരിനെ വിശ്വാസമില്ല. ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നെല്ലാം അകന്ന് ഒറ്റപ്പെട്ട നിലയിലാണ് ഈ സര്‍ക്കാരുള്ളത്. അതിനാല്‍ യുഡിഎഫില്‍ വിജയം സുനിശ്ചിതമാണ്. കേരളം യുഡിഎഫിനെ ചരിത്ര വിജയത്തിലെത്തിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിണറായി വിജയനും കോടിയേരിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിലയില്ലാതാക്കിയവരാണ്. രാഷ്ട്രീയമായി ഞങ്ങള്‍ അവര്‍ എതിര്‍ക്കാറുണ്ട്. പക്ഷേ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ആദര്‍ശനിഷ്ഠ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച നേതാവാണ് വിഎസ്. പിണറായിയും കോടിയേരിയും നേരെ തിരിച്ചാണ്. പണം ഉണ്ടാക്കാനും ജനത്തിന് നേരെ അധികാരം പ്രയോഗിക്കാനുമുള്ള മാര്‍ഗം മാത്രമാണ് അവര്‍ക്ക് ഭരണം. അത് ജനം മനസ്സിലാക്കി കഴിഞ്ഞു. ഇത് മുഖ്യമന്ത്രിക്ക് മനസ്സിലായി. അതുകൊണ്ടാണ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ജനങ്ങളെ നേരിടാന്‍ അദ്ദേഹം തയ്യാറല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിക്ക് വികസന നേട്ടങ്ങളൊന്നും പറയാനില്ലാത്തത് കൊണ്ട് വര്‍ഗീയതയെ കൂട്ടുപിടിച്ച് വിലാപം നടത്തുകയാണ്. തോല്‍വി മുന്നില്‍ കാണുന്നത് കൊണ്ടാണ് ഇത്. കോണ്‍ഗ്രസിന് ബിജെപിയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ? ഞാന്‍ ഇക്കാര്യത്തില്‍ പിണറായിയെ വെല്ലുവിളിക്കുകയാണ്. സിപിഎമ്മാണ് 1977 മുതല്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് യുഡിഎഫിനെ പരാജയപ്പെടുത്താന്‍ നോക്കുന്നത്. 2500 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. എതിര്‍വശത്ത് നില്‍ക്കുമ്പോള്‍ വര്‍ഗീയ ശക്തികള്‍ എല്‍ഡിഎഫിലെത്തിയാല്‍ മഹാത്മാക്കള്‍ എന്നതാണ് സിപിഎം നയമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Recommended Video

cmsvideo
Director Ranjith supports Pinarayi Vijayan government | Oneindia Malayalam

English summary
pinarayi is most hated leader in kerala says mullapally ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X