Get Updates
Get notified of breaking news, exclusive insights, and must-see stories!

'പരനാറി' പ്രയോഗം ബോധപൂര്‍വമെന്ന് പിണറായി

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റില്‍ 'പരനാറി' പ്രയോഗത്തെ ന്യായീകരിച്ച് പിണറായി വിജയന്‍. പരനാറിയിലും കടുത്ത പ്രയോഗമായിരുന്നു നടത്തേണ്ടിയിരുന്നതെന്നും പിണറായി വിജയന്‍. പ്രയോഗം ബോധപൂര്‍വമായിരുന്നു. ആര്‍എസ്പിയുടെ ചെയ്തിയ്ക്ക് ഇങ്ങനെയല്ലാതെ മറുപടി പറയാനാകില്ല. സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചയ്ക്ക് മറുപടിയായാണ് പിണറായി തന്റെ പ്രയോഗത്തെ ന്യായാകരിച്ചത്.

പരനാറി പ്രയോഗം കൊല്ലം മണ്ഡലത്തില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയായെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിണറായിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് ദേശാഭിമാനിയും മുഖപ്രസംഗം എഴുതിയിരുന്നു. ആറ് മണ്ഡലങ്ങളിലെ വോട്ട് ചോര്‍ച്ചയെപ്പറ്റി സിപിഎം വിലയിരുത്തി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ 46 അംഗങ്ങള്‍ പങ്കെടുത്തു.

Pinarayi

തിരഞ്ഞെടുപ്പിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നില്ല. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ സിപിഎം സംസ്ഥാന സമിതിയോഗങ്ങളില്‍ ഉയരാറുള്ള വിമര്‍ശനം ഇക്കുറി ഉണ്ടായില്ല.

എന്നാല്‍ പാര്‍ട്ടി ചാനല്‍ പുറത്ത് വിട്ട് അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയുമായുളള അഭിമുഖത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. കൊല്ലം ഉള്‍പ്പെടയുള്‌ല മണ്ഡലങ്ങളില്‍ ഹൈന്ദവ വോട്ടുകള്‍ എതിരാകുന്നതിന് അഭിമുഖം കാരണമായെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+