കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

31 പേരെ അറസ്റ്റ് ചെയ്തു, 2000 പേര്‍ക്കെതിരേ കേസ്...താനൂര്‍ സംഘര്‍ഷത്തെ കുറിച്ച് പിണറായി പറയുന്നത്

അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായാണ് പിണറായി ഇക്കാര്യം പറഞ്ഞത്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: താനൂരിലുണ്ടായ സംഘര്‍ഷം അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

1

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 31 പേര്‍ക്കെതിരേ അറസ്റ്റ് ചെയ്തു കഴിഞ്ഞു. 2000 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് ശ്രമിച്ചത് സംഘര്‍ഷം നിയന്ത്രിക്കാന്‍ മാത്രമാണെന്നും മുഖ്യമന്ത്രി വിശദമാക്കി. അതേസമയം, സംഘര്‍ഷം നടന്നപ്പോള്‍ പോലീസ് നിഷ്‌ക്രിയമായിരുന്നുവെന്നും അതിനു ശേഷം തേര്‍വാഴ്ചയാണ് അവര്‍ നടത്തിയതെന്നും മുസ്‌ലിം ലീഗ് അംഗം എ ഷംസുദ്ദീന്‍ ആരോപിച്ചു.

2

പോലീസിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു. ഭരണകക്ഷികള്‍ക്കു ഒത്താശ ചെയ്യുകയാണ് പോലീസ്. പ്രതിപക്ഷത്തിനു നേരെ അസഹിഷ്ണുതയോടെയാണ് പിണറായി പെരുമാറുന്നത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഉചിതമായ നടപടി സ്വീകരിക്കുകയാണ് മികച്ച ഭരണാധികാരി ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

English summary
pinarayi says 31 arrested in thanur attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X