ലാവലിന്‍: സിബിഐ കുറ്റപത്രം അസംബന്ധം, പിണറായി കരാര്‍ ഉണ്ടാക്കിയത് നല്ല ഉദ്ദേശത്തോടെ...
ലാവലിന്‍ അഴിമതിയെന്നത് കെട്ടുകഥയാണെന്നും സാല്‍വെ
കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ തയ്യാറാക്കിയ കുറ്റപത്രം അസംബന്ധമാണെന്ന് ഹരീഷ് സാല്‍വെ. ലാവലിന്‍ അഴിമതിയെന്നത് കെട്ടുകഥയാണെന്നും അദ്ദേഹം ഹൈക്കോടതിയില്‍ പറഞ്ഞു. കേസില്‍ പിണറായിക്കു വേണ്ടി ഹാജരായി സംസാരിക്കുകയായിരുന്നു സാല്‍വെ. ഇന്ത്യയില്‍ ഒരു സിറ്റിങിന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിഭാഷകന് കൂടിയാണ് അദ്ദേഹം.

1994-96 കാലത്തു ലാവലിന്‍ കരാറിനെ പിണറായി സമീപിച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നു. ജി കാര്‍ത്തികേയന്റെ കാലത്താണ് കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ കാര്‍ത്തികേയന്റെ നടപടി തെറ്റാണെന്ന് സിബിഐ കണ്ടെത്തിയില്ല. കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ട കാലഘട്ടത്തിലാണ് കരാറിന് ശ്രമിച്ചത്. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു കരാറിന് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കരാറുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്നുവെന്നത് കള്ളമാണ്. നല്ല കാര്യങ്ങള്‍ ചെയ്താലും പഴി കേള്‍ക്കേണ്ട സാഹചര്യമാണുള്ളതെന്നും സാല്‍വെ പറഞ്ഞു.

ലാവലിന്‍ കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരേ ഹൈക്കോടതിയില്‍ നല്കിയ ഹരജിയിന്മേലാണ് ഇപ്പോള്‍ വാദം നടക്കുന്നത്. അഡീഷനല്‍ സോളിസിറ്റര്‍ ജനറലാണ് സിബിഐയ്ക്കു വേണ്ടി ഹാജരാവുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications