കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍: സിബിഐ കുറ്റപത്രം അസംബന്ധം, പിണറായി കരാര്‍ ഉണ്ടാക്കിയത് നല്ല ഉദ്ദേശത്തോടെ...

ലാവലിന്‍ അഴിമതിയെന്നത് കെട്ടുകഥയാണെന്നും സാല്‍വെ

  • By Manu
Google Oneindia Malayalam News

കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ തയ്യാറാക്കിയ കുറ്റപത്രം അസംബന്ധമാണെന്ന് ഹരീഷ് സാല്‍വെ. ലാവലിന്‍ അഴിമതിയെന്നത് കെട്ടുകഥയാണെന്നും അദ്ദേഹം ഹൈക്കോടതിയില്‍ പറഞ്ഞു. കേസില്‍ പിണറായിക്കു വേണ്ടി ഹാജരായി സംസാരിക്കുകയായിരുന്നു സാല്‍വെ. ഇന്ത്യയില്‍ ഒരു സിറ്റിങിന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ കൂടിയാണ് അദ്ദേഹം.

1

1994-96 കാലത്തു ലാവലിന്‍ കരാറിനെ പിണറായി സമീപിച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നു. ജി കാര്‍ത്തികേയന്റെ കാലത്താണ് കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ കാര്‍ത്തികേയന്റെ നടപടി തെറ്റാണെന്ന് സിബിഐ കണ്ടെത്തിയില്ല. കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ട കാലഘട്ടത്തിലാണ് കരാറിന് ശ്രമിച്ചത്. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു കരാറിന് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കരാറുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്നുവെന്നത് കള്ളമാണ്. നല്ല കാര്യങ്ങള്‍ ചെയ്താലും പഴി കേള്‍ക്കേണ്ട സാഹചര്യമാണുള്ളതെന്നും സാല്‍വെ പറഞ്ഞു.

2

ലാവലിന്‍ കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിന്‍മേലാണ് ഇപ്പോള്‍ വാദം നടക്കുന്നത്. അഡീഷനല്‍ സോളിസിറ്റര്‍ ജനറലാണ് സിബിഐയ്ക്കു വേണ്ടി ഹാജരാവുന്നത്.

English summary
harish salve says there is a conspiracy to include pinarayi vijayan in lavalin case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X