ആര്‍എസ്എസിനെ വെല്ലുവിളിച്ച് പിണറായി മംഗലാപുരത്തേക്ക്,നഗരത്തില്‍ കര്‍ശന സുരക്ഷ;മുഖ്യമന്ത്രിയെ തടയുമോ?
തടയുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസിന് മംഗലാപുരത്ത് നിന്നും തിരിച്ചുവന്നിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്: മംഗലാപുരത്ത് തടയുമെന്ന ആര്‍എസ്എസ് സംഘപരിവാര്‍ ഭീഷണി വകവെയ്ക്കാതെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗലാപുരത്തെ പരിപാടിയില്‍ പങ്കെടുക്കും.തന്നെ തടയുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസിന് മംഗലാപുരത്ത് നിന്നും തിരിച്ചുവന്നിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രിയും, എന്തു വില കൊടുത്തും പിണറായി വിജയനെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും പ്രഖ്യാപിച്ചതോടെ മംഗലാപുരത്ത് പോലീസ് സുരക്ഷ കര്‍ശനമാക്കി. ആറ് പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
പോലീസിന് പുറമേ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ആറ് ഡ്രോണ്‍ ക്യാമറകളും, 600 സിസിടിവി ക്യാമറകളുമാണ് മംഗലാപുരം നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. സമാധാനപരമായ പ്രതിഷേധങ്ങള്‍ അനുവദിക്കുമെന്നും, പക്ഷേ ആരെങ്കിലും നിയമലംഘനം നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി...
ഫെബ്രുവരി 25 ശനിയാഴ്ച മംഗലാപുരത്ത് നടക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് പറഞ്ഞു. തടയുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസിനോട് മംഗലാപുരത്ത് നിന്നും തിരിച്ചെത്തിയ ശേഷം മറുപടി നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായിക്കെതിരെ പ്രകടനം...
കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന സിപിഎമ്മിന്റെ നേതാവായ കേരള മുഖ്യമന്ത്രിയെ മംഗലാപുരത്തെ മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുപ്പിക്കില്ലെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ നിലപാട്. പിണറായി വിജയനെ തടയുമെന്ന് പ്രഖ്യാപിച്ച് വെള്ളിയാഴ്ച സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ കൂറ്റന്‍ പ്രകടനവും നടന്നിരുന്നു.

റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും...
പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രിയും, പിണറായി വിജയനെ തടയുമെന്ന് സംഘപരിവാറും പ്രഖ്യാപിച്ചതോടെ നഗരത്തില്‍ കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്. ആറ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പോലീസുകാരെ മംഗലാപുരത്ത് വിന്യസിച്ചിട്ടുണ്ട്. കേരള- കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടി മുതല്‍ മംഗലാപുരം വരെയും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും സുരക്ഷാ ചുമതലയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യത?
സുരക്ഷയുടെ ഭാഗമായി 600 സിസിടിവി ക്യാമറകളും ആറ് ഡ്രോണ്‍ ക്യാമറകളുമാണ് നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. പിണറായി വിജയനെ തടയാന്‍ സംഘപരിവാറും, അതിനെ നേരിടാന്‍ സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും രംഗത്തെത്തിയാല്‍ വന്‍ സംഘര്‍ഷമുണ്ടാകുമെന്ന് പോലീസിനറിയാം. അതിനാല്‍ സമാധാനപരമായി പ്രതിഷേധങ്ങള്‍ അനുവദിക്കുമെന്നും, എന്നാല്‍ നിയമലംഘനം നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications