കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാപിതാക്കളേയും മകളേയും കൊന്ന സൗമ്യ; ഒടുവില്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹം മോർച്ചറിയില്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മാതാപിതാക്കളേയും മകളേയും കൊന്ന സൗമ്യ ഒടുവില്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല !

കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു പിണറായി കൂട്ടക്കൊലപാതകം. അതിനേക്കാള്‍ ഞെട്ടലോടെയാണ് പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ കണ്ണൂര്‍ വനിതാ സബ്ജയിലില്‍ തൂങ്ങിമരിച്ച വിവരം കേരളം കേട്ടത്. സൗമ്യയെ ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു. മറ്റൊരാളുടെ സാരിയിലാണ് സൗമ്യ തൂങ്ങിയത്.

<strong>ബെക്കില്‍ കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തശേഷം പുഴയിലേക്ക് എറിഞ്ഞു; പിതൃസഹോദരന്‍റെ മൊഴി പുറത്ത്</strong>ബെക്കില്‍ കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തശേഷം പുഴയിലേക്ക് എറിഞ്ഞു; പിതൃസഹോദരന്‍റെ മൊഴി പുറത്ത്

ആവശ്യത്തിലധികം ജീവനക്കാര്‍ വനിതാ ജയിലില്‍ ഉണ്ടായിരിന്നിട്ടും തടവുകാരിയുടെ നീക്കങ്ങള്‍ അറിയാതിരുന്നത് ഗുരുതരമായ വീഴ്ച്ചയായിട്ടാണ് വിലിയിരുത്തുന്നത്. സംഭവത്തില്‍ ജിയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അതേ സമയം മരണപ്പെട്ട സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല.

<strong>ഐടിക്കും വൈദ്യുതിക്കും ശേഷം പുതിയ വിപ്ലവം; ഇന്ത്യ 'അഹിംസ ഇറച്ചി' പുറത്തിറക്കുമെന്ന് മേനകാ ഗാന്ധി</strong>ഐടിക്കും വൈദ്യുതിക്കും ശേഷം പുതിയ വിപ്ലവം; ഇന്ത്യ 'അഹിംസ ഇറച്ചി' പുറത്തിറക്കുമെന്ന് മേനകാ ഗാന്ധി

സൗമ്യ

സൗമ്യ

വഴിവിട്ട ബന്ധങ്ങള്‍ക്ക് മകളും മാതാപിതാക്കളും തടസ്സമായപ്പോള്‍ മൂവരേയും അതിവിദഗ്ധമായി കൊന്നു തള്ളിയ പ്രതിയായിരുന്നു 28 വയസ്സുകാരി സൗമ്യ. ഒരു വീട്ടിലെ മൂന്ന് പേര്‍ ദുരൂഹസഹചര്യത്തില്‍ മരിച്ചതോടെയാണ് നാട്ടുകാരിലും പോലീസിലും സംശയമുനകള്‍ ഉടലെടുക്കുന്നത്. മൂന്ന് കൊലപാതകങ്ങളില്‍ ഏറെ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

2018 ജനുവരി 31 ന്

2018 ജനുവരി 31 ന്

2018 ജനുവരി 31 ന് തന്റെ മൂത്തമകള്‍ ഒന്‍പതുവയസ്സുകാരി ഐശ്വര്യ കിഷോറിനെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു സൗമ്യ കൊലപാതക പരമ്പരക്ക് തുടക്കം കുറിച്ചത്. 2018 മാര്‍ച്ച് എഴിന് അമ്മ കമലയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇതോടെയാണ് നാട്ടുകാരില്‍ ചില സംശയങ്ങള്‍ ഉടലെടുക്കുന്നത്.

മാതാപിതാക്കളും

മാതാപിതാക്കളും

ഇതിന് ഒരു മാസം കഴിഞ്ഞതോടെ അച്ഛന്‍ കുഞ്ഞിക്കണ്ണനും സമാന സാഹചര്യത്തില്‍ മരിച്ചതോടെ നാട്ടുകാര്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നീട് നടന്ന വിശദമായ അന്വേഷങ്ങള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ഒടുവിലാണ് പ്രതി കുറ്റസമ്മതം നടത്തുന്നത്.

അന്വേഷണത്തിലാണ് സൗമ്യയെ

അന്വേഷണത്തിലാണ് സൗമ്യയെ

കേസിലെ ഏക പ്രതിയായ സൗമ്യയെ കണ്ണൂര്‍ വനിതാ സബ്ജയില്‍ തടവില്‍ പാര്‍പ്പിച്ചുവരികേയാണ് മരണം നടക്കുന്നത്. ജോലിക്ക് നിയോഗിച്ച സ്ഥലത്ത് സൗമ്യയെ ഏറെ നേരം കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം

മൃതദേഹം

സൗമ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്‌തെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ ഇതുവരെ ആരും എത്തിയിട്ടില്ല. സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുകയായിരുന്നു.

മോര്‍ച്ചറിയില്‍

മോര്‍ച്ചറിയില്‍

ആരും ഏറ്റെടുക്കാന്‍ എത്തിയില്ലെങ്കില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം രണ്ട് ദിവസം കൂടി പരിയാരം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ഈ സമരപരിധിക്ക് ശേഷവും ആരുമെത്തിയില്ലെങ്കില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പയ്യാമ്പലത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് പോലീസ് നീക്കം.

വിചാരണ നടപടികള്‍

വിചാരണ നടപടികള്‍

കേസിലെ ഏകപ്രതിയായ സൗമ്യ മരിച്ചതോടെ പിണറായി കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളും അവസനാക്കികയാണ്. സൗമ്യക്കെതിരെ മൂന്ന് കുറ്റപത്രങ്ങളായിരുന്നു പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.എന്നാല്‍ ആവശ്യമായ രേഖകളുടെ അഭാവത്തില്‍ ഇവയെല്ലാം കോടതി തിരിച്ചയക്കുകയും ചെയ്തു.

പോലീസിന്റെ നിഗമനം

പോലീസിന്റെ നിഗമനം

കേസിലെ ഏകപ്രതി സൗമ്യ മാത്രമാണെന്ന പോലീസിന്റെ നിഗമനത്തിനെതിരെ സൗമ്യയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നിരുന്നു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മറ്റു ചില വ്യക്തികള്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. എന്നാല്‍ പോലീസ് സൗമ്യയില്‍ മാത്രമായി കേസ് ഒതുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

സിംകാര്‍ഡുകളും

സിംകാര്‍ഡുകളും

സൗമ്യയുടെ കൈവശം അഞ്ച് മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും കണ്ടെത്തിയിരുന്നു. ഇത് പോലീസ് വിശദമായി പരിശോധിച്ചിരുന്നു. എന്നാല്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പോലീസ് ആദ്യ ഘട്ടത്തില്‍ പറഞ്ഞത്.

കേസ് അവസാനിപ്പിച്ചേക്കും

കേസ് അവസാനിപ്പിച്ചേക്കും

എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൗമ്യയുടെ ഫോണ്‍രേഖകള്‍ സഹിതം കുറ്റപത്രം വീണ്ടും സമര്‍പ്പിക്കാനൊരുങ്ങിയിരിക്കവേയാണ് പ്രതി ആത്മഹത്യ ചെയ്യുന്നത്. ഇനി ഈ കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ മുഖ്യപ്രതി കൊല്ലപ്പെട്ട വിവരം പോലീസ് അറിയിച്ച് കേസ് അവസാനിപ്പിച്ചേക്കും.

English summary
pinarayi mass murder police to cremate soumay's body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X