കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി കൂട്ടക്കൊല കേസ് ക്രൈംബ്രാഞ്ചിന്; സൗമ്യയുടെ ദുരൂഹ മരണത്തില്‍ പഴി കീഴുദ്യോഗസ്ഥര്‍ക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി കീഴുദ്യോഗസ്ഥര്‍ക്കെതിരെ മാത്രം. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ക്കെതിരെ മാത്രമാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

മേലുദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറങ്ങും. മേലുദ്യോഗസ്ഥയെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ നടക്കുന്നുവെന്ന സൂചനകളുണ്ട്.

Soumya

പിണറായി കൂട്ടക്കൊല കേസില്‍ സൗമ്യ മാത്രമല്ല പ്രതികളെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മറ്റു ചിലര്‍ക്കും പങ്കുണ്ടെന്നാണ് അവരുടെ സംശയം. എന്നാല്‍ സൗമ്യ മാത്രമാണ് പ്രതി എന്ന് കണ്ടെത്തി പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ബന്ധുക്കള്‍ പോലീസിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഏക പ്രതിയായ സൗമ്യ ജയില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തതോടെ കേസ് അവസാനിപ്പിക്കേണ്ടി വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.

കണ്ണൂര്‍ വനിതാ ജയിലില്‍ 24 ജീവനക്കാരുണ്ട്. സൗമ്യ ആത്മഹത്യ ചെയ്ത ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നത് നാല് പേര്‍ മാത്രം. ഇതില്‍ 9 മണിക്ക് ഡ്യൂട്ടിക്ക് എത്തേണ്ട വ്യക്തി വന്നത് 11 മണിക്ക്. ഈ വേളയില്‍ തന്നെയാണ് സൗമ്യയുടെ ആത്മഹത്യ നടന്നതും.

സൗമ്യയുടെ ഡയറി നേരത്തെ പരിശോധിക്കേണ്ടതായിരുന്നു. അതില്‍ ചില സംശയങ്ങളുണ്ട്. ജയിലില്‍ വച്ച് ഡയറി എഴുതിയിട്ടും അത് പരിശോധിക്കാതിരുന്നത് വീഴ്ചയാണ്. അലസതയോടെയാണ് ജയില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്നും ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Kannur Pinarayi Saumya Jail Suicide: Diciplinary action against some subordinate only
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X