കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ തൂങ്ങിയത് സ്വന്തം സാരിയില്‍ അല്ല; കൂട്ടക്കൊലക്കേസ് അവസാനിപ്പിക്കുന്നു, പുതിയ കേസെടുത്തു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പിണറായി കൊലപാതകം നാൾവഴികളിലൂടെ | OneIndia Malayalam

കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ ജയിലില്‍ തൂങ്ങി മരിച്ച സംഭവം കൂടുതല്‍ വിവാദമാകുന്നു. സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ആവശ്യത്തിലധികം ജീവനക്കാന്‍ വനിതാ ജയിലില്‍ ഉണ്ടായിരുന്നിട്ടും തടവുകാരിയുടെ നീക്കങ്ങള്‍ അറിയാതിരുന്നത് ഗുരുതുരമായ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്.

സൗമ്യയെ ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മറ്റൊരാളുടെ സാരിയിലാണ് തൂങ്ങിയത്. ഇതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. സൗമ്യയുടെ മരണത്തോടെ കോളിളക്കം സൃഷ്ടിച്ച പിണറായി കൂട്ടക്കൊല കേസ് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. വിവരങ്ങള്‍ ഇങ്ങനെ....

 ജയില്‍ അധികൃതര്‍ക്കെതിരെ കേസ്

ജയില്‍ അധികൃതര്‍ക്കെതിരെ കേസ്

സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ട് ജയില്‍ അധികൃതര്‍ക്കെതിരെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആത്മഹത്യയില്‍ ദുരൂഹയുണ്ടെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്നാണ് നിര്‍ദേശം.

സൗമ്യ പീഡനത്തിന് ഇരയായോ

സൗമ്യ പീഡനത്തിന് ഇരയായോ

സൗമ്യ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്. സൗമ്യയെ ആരെങ്കിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും.

ഗുരുതരമായ വീഴ്ച

ഗുരുതരമായ വീഴ്ച

ജയില്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊലക്കേസ് പ്രതികളെ പുറംജോലിക്ക് നിയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. അതുണ്ടായില്ല. സെല്ലിന് പുറത്തേക്ക് ഇവരെ വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൂടെ വേണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു.

സൗമ്യയെ ഏറെ നേരം കാണാതായി

സൗമ്യയെ ഏറെ നേരം കാണാതായി

ജോലിക്ക് നിയോഗിച്ച സ്ഥലത്ത് സൗമ്യയെ ഏറെ നേരം കാണാതായിരുന്നു. അക്കാര്യം ജയില്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ല. ആവശ്യത്തിലധികം ജീവനക്കാര്‍ കണ്ണൂര്‍ വനിതാ ജയിലിലുണ്ട്. 20 തടവുകാരാണുള്ളത്. എന്നാല്‍ 23 ജീവനക്കാരുണ്ട്. എന്നിട്ടും തടവുകാരി ആത്മഹത്യ ചെയ്തത് വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

23ല്‍ നാല് പേര്‍ മാത്രം ഡ്യൂട്ടിയില്‍

23ല്‍ നാല് പേര്‍ മാത്രം ഡ്യൂട്ടിയില്‍

മൂന്നേക്കര്‍ വിസ്തൃതിയുണ്ട് വനിതാ ജയിലിന്. സൗമ്യയെ കാണാതായി എന്ന വിവരം ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ശേഷമാണ് ഇക്കാര്യം ജീവനക്കാര്‍ അറിയുന്നത്. സൗമ്യ ആത്മഹത്യ ചെയ്ത വെള്ളിയാഴ്ച നാല് പേര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്രെ.

വെള്ളിയാഴ്ച സംഭവിച്ചത്

വെള്ളിയാഴ്ച സംഭവിച്ചത്

രാവിലെ ആറിന് തടവുകാരെ ജോലിക്ക് വേണ്ടി പുറത്തിറക്കി. പ്രാതലിന് ശേഷം വീണ്ടും ഇറക്കിയപ്പോഴാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. 9.30ഓടെയാണ് മൃതദേഹം കണ്ടത്. റിമാന്റ് തടവുകാര്‍ ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ അവര്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് നല്‍കാറുമുണ്ട്.

മറ്റൊരാളുടെ സാരി

മറ്റൊരാളുടെ സാരി

സൗമ്യ ആത്മഹത്യ ചെയ്തത് സ്വന്തം സാരിയില്‍ അല്ല. സഹതടവുകാരിയുടെ സാരിയാണ് ഉപയോഗിച്ചത്. ഇതെങ്ങനെ സംഭവിച്ചുവെന്നും അന്വേഷിക്കുന്നുണ്ട്. മറ്റുള്ളവര്‍ സൗമ്യ ആത്മഹത്യ ചെയ്യുന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നോ എന്നും പരിശോധിക്കും. റിമാന്റ് തടവുകാര്‍ സ്വന്തം വസ്ത്രങ്ങളാണ് ജയിലില്‍ ഉപയോഗിക്കുക.

 ഉന്നത ഉദ്യോഗസ്ഥര്‍ ജയിലിലേക്ക്

ഉന്നത ഉദ്യോഗസ്ഥര്‍ ജയിലിലേക്ക്

ഉന്നത ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണത്തിന് കണ്ണൂര്‍ വനിതാ ജയിലില്‍ എത്തും. അതേസമയം, സൗമ്യയുടെ മരണത്തോടെ പിണറായി കൂട്ടക്കൊല കേസ് അന്വേഷണം അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. കേസില്‍ സൗമ്യ മാത്രമാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. പ്രതി മരിച്ച സാഹചര്യത്തില്‍ കേസ് മുന്നോട്ട് പോകുന്നതില്‍ കാര്യമില്ലെന്നാണ് വിലയിരുത്തല്‍.

കുറ്റപത്രം തള്ളി

കുറ്റപത്രം തള്ളി

കേസില്‍ കഴിഞ്ഞമാസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും പിശകുകള്‍ കാരണം കോടതി മടക്കിയിരുന്നു. രേഖകള്‍ പൂര്‍ണമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പിശക് പരിഹരിച്ച് പുതിയ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് സൗമ്യയുടെ മരണം. ഇതോടെ കേസിന്റെ നടപടികളുടെ വേഗത കുറയുമെന്നാണ് കരുതുന്നത്.

ഫോണ്‍ വിളികളുടെ വിവരം

ഫോണ്‍ വിളികളുടെ വിവരം

കേസ് കോടതി പരിഗണിക്കുമ്പോള്‍ പ്രതി മരിച്ച വിവരം പോലീസ് അറിയിക്കും. മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കും. സൗമ്യയുടെ ഫോണില്‍ നിന്ന് ഒട്ടേറെ പേരെ വിളിച്ചതായി കണ്ടെത്തിയിരുന്നെങ്കിലും ഇക്കാര്യം കുറ്റപത്രത്തില്‍ പറഞ്ഞിരുന്നില്ല. ഇതാണ് കോടതി കുറ്റപത്രം മടക്കാന്‍ കാരണം.

ബന്ധുക്കളുടെ ആരോപണം

ബന്ധുക്കളുടെ ആരോപണം

സൗമ്യയെ കൂടാതെ മറ്റു പലര്‍ക്കും പിണറായി കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സൗമ്യ തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അവര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമായില്ല. ഇതില്‍ സംശയമുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

പ്രളയത്തില്‍ തീരില്ല; വരുന്നു അടുത്ത മഹാദുരന്തം!! മുന്നറിയിപ്പുമായി ശാസ്ത്രലോകം, പരിഹാരം ഒന്നുമാത്രംപ്രളയത്തില്‍ തീരില്ല; വരുന്നു അടുത്ത മഹാദുരന്തം!! മുന്നറിയിപ്പുമായി ശാസ്ത്രലോകം, പരിഹാരം ഒന്നുമാത്രം

English summary
Kannur Pinarayi Saumya Suicide: HRC orders probe, new details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X