കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ!കേരളം ഞെട്ടിയ കൂട്ടക്കൊലയിൽ ചുരുളഴിച്ചത് ഇങ്ങനെ

നാല് പേരുടെയും മരണത്തിന് കാരണം അപൂർവ്വരോഗമാണെന്ന സംശയത്തിലായിരുന്നു പോലീസ് ആദ്യഘട്ടത്തിൽ അന്വേഷണം ആരംഭിച്ചത്.

Google Oneindia Malayalam News

Recommended Video

cmsvideo
സൗമ്യയെ കുടുക്കിയത് പോലീസിന്റെ തിരക്കഥ | Oneindia Malayalam

കണ്ണൂർ: കേരളം ഞെട്ടിയ പിണറായി കൂട്ടക്കൊലയിൽ പ്രതി സൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ. പിണറായിയിലെ ദുരൂഹ മരണങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതും സംഭവത്തിൽ പിഴവില്ലാതെ അന്വേഷണം നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിർദേശവും പോലീസ് സംഘത്തെ ജാഗരൂകരാക്കി.

ഒരു കുടുംബത്തിലെ നാല് പേരും ദുരൂഹ സാഹചര്യത്തിൽ അപൂർവ്വരോഗം ബാധിച്ച് മരിച്ചുവെന്നായിരുന്നു പിണറായിയിലെ മരണങ്ങളെക്കുറിച്ച് ആദ്യം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ഇതിനുപിന്നാലെ കുടുംബത്തിൽ അവശേഷിച്ചിരുന്ന സൗമ്യയെയും സമാനരീതിയിലുള്ള രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സംഭവം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകൾ വരികയും നാട്ടുകാരടക്കം സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 പോലീസിനോട്...

പോലീസിനോട്...

പിണറായി പടന്നക്കര വണ്ണത്താംവീട്ടിൽ കുഞ്ഞിക്കണ്ണന്റെ മരണത്തോടെയാണ് ഒരു കുടുംബത്തിലെ തുടർച്ചയായ നാല് മരണങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ജനിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇവരുടെ വീട് സന്ദർശിക്കുകയും മരണകാരണം കണ്ടെത്താൻ പോലീസിനോട് നിർദേശിക്കുകയും ചെയ്തു. ഇതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തിൽ ഇടപെടുകയും സിഐ കെഇ പ്രേമചന്ദ്രനെ അന്വേഷണം ഏൽപ്പിക്കുകയും ചെയ്തു. നാല് പേരുടെയും മരണത്തിന് കാരണം അപൂർവ്വരോഗമാണെന്ന സംശയത്തിലായിരുന്നു പോലീസ് ആദ്യഘട്ടത്തിൽ അന്വേഷണം ആരംഭിച്ചത്.

 ആരോഗ്യവകുപ്പും....

ആരോഗ്യവകുപ്പും....

വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ രാസവസ്തു കലർന്നതായി സൗമ്യ നേരത്തെ അയൽവാസികളോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പോലീസ് സംഘം ഇതുസംബന്ധിച്ച് അന്വേഷണം നടത്തി. എന്നാൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യമോ മറ്റ് അപകടകരമായ വസ്തുക്കളോ കണ്ടെത്താനായില്ല. ഇതിനിടെയാണ് സൗമ്യയെയും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 കരുതലോടെ...

കരുതലോടെ...

അപൂർവ്വരോഗമല്ല നാലുപേരുടെയും മരണകാരണമെന്ന് വ്യക്തമായതോടെ പോലീസ് സംഘം വളരെ കരുതലോടെയാണ് തുടർന്നുള്ള അന്വേഷണം നടത്തിയത്. സൗമ്യയ്ക്ക് കാര്യമായ അസുഖമില്ലെന്ന് മനസിലാക്കിയ പോലീസ് വളരെ തന്ത്രപൂർവ്വം അവരെ ദിവസങ്ങളോളം ഐസിയുവിലാക്കി. ഇതിനിടെ പുറത്തുനിന്ന് പോലീസ് വളരെ രഹസ്യമായി തെളിവുകൾ ശേഖരിക്കുകയും സൗമ്യയുമായി അടുപ്പമുള്ള യുവാക്കളെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ഈ ചോദ്യം ചെയ്യലിലാണ് പിണറായിയിലെ ദുരൂഹ മരണങ്ങൾ കൊലപാതകമാണെന്ന സത്യത്തിലേക്ക് വിരൽചൂണ്ടുന്ന നിർണ്ണായക മൊഴികൾ ലഭിച്ചത്.

ആശുപത്രിയിൽ...

ആശുപത്രിയിൽ...

യുവാക്കളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇളയ കുട്ടിയുടെ ഒഴികെയുള്ള ബാക്കി മൂന്നു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ പോലീസ് തീരുമാനിച്ചത്. തുടർന്ന് കഴിഞ്ഞദിവസം മൃതദേഹങ്ങൾ പുറത്തെടുക്കുകയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൂന്നുപേരുടെയും ശരീരത്തിൽ അലുമിനിയം ഫോസ്ഫേറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കൊലപാതകത്തിന് പിന്നിൽ സൗമ്യയാണെന്ന് പോലീസ് ഉറപ്പിച്ചു. പക്ഷേ, കഴിഞ്ഞദിവസം വൈകീട്ട് വരെ ഇക്കാര്യം പുറത്തുപറയാനോ സ്ഥിരീകരിക്കാനോ പോലീസ് തയ്യാറായില്ല. എല്ലാകാര്യങ്ങളും സൗമ്യയിൽ നിന്ന് ചോദിച്ചറിഞ്ഞ ശേഷം സംഭവത്തിൽ വ്യക്തത വരുത്താമെന്നായിരുന്നു പോലീസ് സംഘത്തിന്റെ തീരുമാനം.

ഉന്നത ഉദ്യോഗസ്ഥർ...

ഉന്നത ഉദ്യോഗസ്ഥർ...

കഴിഞ്ഞദിവസം മുതലാണ് പിണറായിയിലെ ദുരൂഹ മരണങ്ങളിൽ ഏവരെയും അമ്പരിപ്പിക്കുന്ന ട്വിസ്റ്റുകളുണ്ടായത്. അതുവരെ തലശേരി സഹകരണ ആശുപത്രിയിൽ ഐസിയുവിൽ കഴിഞ്ഞിരുന്ന സൗമ്യയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. തുടർന്ന് സൗമ്യയുമായി തലശേരി റസ്റ്റ് ഹൗസിലെത്തിയ പോലീസ് സംഘം മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്തു. ഇതിനിടെ കേസ് എഎസ്പി ചൈത്ര തെരേസ ജോണും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമനും കണ്ണൂർ ഡിവൈഎസ്പി പിപി സദാനന്ദനും തലേശരി റസ്റ്റ് ഹൗസിൽ എത്തി. പിന്നീട് ഇവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

 പകച്ചുപോയി...

പകച്ചുപോയി...

പോലീസ് സംഘത്തിന്റെ ചോദ്യശരങ്ങൾക്ക് മുന്നിൽ ആദ്യമണിക്കൂറുകളിൽ പിടിച്ചുനിന്ന സൗമ്യയ്ക്ക് പിന്നീടങ്ങോട്ട് കള്ളത്തരങ്ങൾ ആവർത്തിക്കാനായില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളുടെ മുന്നിൽ സൗമ്യ ശരിക്കും വിയർത്തു. സൗമ്യ നേരത്തെ പറഞ്ഞ ഓരോ കള്ളങ്ങളും പോലീസ് സംഘം പൊളിച്ചു. ഇതോടെയാണ് സംഭവിച്ച കാര്യങ്ങൾ ഓരോന്നായി സൗമ്യ വിവരിക്കാൻ തുടങ്ങിയത്. തുടർന്ന് രാത്രി ഒമ്പതരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. ഇതിനുപിന്നാലെ റസ്റ്റ് ഹൗസിന് പുറത്തെത്തിയ എഎസ്പി ചൈത്ര തെരേസ ജോൺ കാര്യങ്ങൾ വിശദീകരിക്കുകയും സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മാധ്യമപ്രവർത്തകരെ അറിയിച്ചു.

നാടകീയ നീക്കങ്ങൾ...

നാടകീയ നീക്കങ്ങൾ...

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൗമ്യ കഴിഞ്ഞദിവസം തലശേരി റസ്റ്റ് ഹൗസിലെത്തുന്നത് വരെ താൻ പോലീസ് വലയിൽ അകപ്പെട്ടെന്ന് മനസിലാക്കിയിരുന്നില്ല. അത്രയും തന്ത്രപരമായാണ് പോലീസ് സംഘം ഓരോ കരുക്കളും നീക്കിയത്. തലശേരി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ സൗമ്യയെ ഒരു ഓട്ടോറിക്ഷയിലാണ് പുറത്തേക്ക് കൊണ്ടുപോയത്. പിന്നീട് വഴിയിൽ വച്ച് മറ്റൊരു വാഹനത്തിലേക്ക് മാറ്റിക്കയറ്റി നേരെ തലശേരി റസ്റ്റ് ഹൗസിൽ എത്തിച്ചു. ഈ സമയം യുവതിയുടെ ബന്ധുക്കളും സഹോദരിയും റസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നു.

 ഇനി തെളിവെടുപ്പ്...

ഇനി തെളിവെടുപ്പ്...

ചൊവ്വാഴ്ച രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയ സൗമ്യയെ പിന്നീട് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. തലശേരി റസ്റ്റ് ഹൗസിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർ സംഭവിച്ച കാര്യങ്ങളെല്ലാം വിശദീകരിച്ചപ്പോൾ സൗമ്യയുടെ സഹോദരി പൊട്ടിക്കരഞ്ഞു. സൗമ്യ കുറ്റം സമ്മതിച്ച ശേഷമാണ് പോലീസ് ഇവരോട് കാര്യങ്ങൾ ധരിപ്പിച്ചത്. സൗമ്യയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന് മുൻപ് തന്നെ സഹോദരി അടക്കമുള്ള ബന്ധുക്കൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് റസ്റ്റ് ഹൗസിൽ നിന്ന് മടങ്ങിയത്. എന്നാൽ ജന്മം നൽകിയ മാതാവിനെയും പിതാവിനെയും നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെയും പൈശാചികമായി കൊലപ്പെടുത്തിയ സൗമ്യ ഒരു കൂസലുമില്ലാതെയാണ് റസ്റ്റ് ഹൗസിന്റെ പടിയിറങ്ങിയത്.

സൗമ്യയ്ക്ക് വിഷം നൽകിയത് ഓട്ടോഡ്രൈവർ, മുഖ്യമന്ത്രിയെ കണ്ടപ്പോൾ വിറച്ചു! ആത്മഹത്യാ നാടകവുംസൗമ്യയ്ക്ക് വിഷം നൽകിയത് ഓട്ടോഡ്രൈവർ, മുഖ്യമന്ത്രിയെ കണ്ടപ്പോൾ വിറച്ചു! ആത്മഹത്യാ നാടകവും

ഇങ്ങനെയും അറസ്റ്റ് ചെയ്യും! യുവതിയെ നിലത്തിട്ട് വലിച്ചിഴച്ചു... മാറിടം തുറന്നു കാണിക്കാനും ശ്രമം... ഇങ്ങനെയും അറസ്റ്റ് ചെയ്യും! യുവതിയെ നിലത്തിട്ട് വലിച്ചിഴച്ചു... മാറിടം തുറന്നു കാണിക്കാനും ശ്രമം...

ഇന്ത്യക്കാർക്ക് ട്രംപിന്റെ 'മുട്ടൻ പണി'! ഇനി ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കാം... ഇന്ത്യക്കാർക്ക് ട്രംപിന്റെ 'മുട്ടൻ പണി'! ഇനി ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കാം...

English summary
pinarayi massacre; police investigation details.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X