കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു... പിണറായി മോദിയെ കണ്ടതിനെ ചൊല്ലി ബഹളം!!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണുന്നത് ഇത്ര വലിയ പ്രശ്‌നമാണോ. എന്തായാലും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ കേരളത്തില്‍ നിന്ന് പോയവരൊക്കെ കുഴപ്പത്തിലായിട്ടുണ്ട്. മുഖ്യമന്ത്രിയായതിന് ശേഷം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച പിണറായിയെ വിമര്‍ശിച്ച് നിയമസഭയില്‍ പ്രതിപക്ഷം രംഗത്തുവന്നിരിക്കുകയാണ്. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതുപോലെയായി പിണറായി വിജയന്‍ മോദിയെകണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പിണറായി വിജയന്‍ ദില്ലിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടിരുന്നു. മലയാളി മത്സ്യതൊഴിലാളിയെ വെടിവച്ച് കൊന്ന ഇറ്റാലിയന്‍ നാവികരെ വിട്ടയക്കാന്‍ തീരുമാനിച്ച അന്നാണ് പിണറായി പ്രധാനമന്ത്രിയെ കണ്ടത്. എന്നാല്‍ കേരളത്തിന്റെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ പിണറായി തയ്യാറായില്ല. പകരം ആറന്മുള കണ്ണാടി സമ്മാനം കൊടുത്ത് മടങ്ങിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

Pinarayi Vijayan

സായിപ്പിനെ കണ്ടപ്പോ കവാത്ത് മറന്നു, പിണറായി കേരളത്തിലേക്ക് വണ്ടികയറിയെന്ന് ലീഗ് എംഎല്‍എ എം ഉമ്മര്‍ പിണറായിയെ പരിഹസിച്ചു. പണ്ട് ഷിബു ബേബി ജോണ്‍ ഗുജറാത്തില്‍ വച്ച് മോദിയെ കണ്ടതും ഉപഹാരം സ്വീകരിച്ചതുമെല്ലാം എല്‍ഡിഎഫ് വലിയ വിവാദമാക്കിയിരുന്നു. ഇപ്പോഴെന്ത് പറയുന്നുവെന്നാണ് ഉമ്മറിന്റെ ചോദ്യം.

ഉമ്മറിന്റെ പരിഹാസം ഭരണപക്ഷത്തെ ചൊടിപ്പിച്ചു. മാറാട് കേസ് സിബിഐക്ക് വിടുന്നുവെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ ചില ലീഗ് നേതാക്കള്‍ ദല്‍ഹിയിലേക്ക് വണ്ടികേറിയെന്നും മോദിക്ക് പണം നല്‍കിയെന്നും ഭരണപക്ഷം തിരിച്ചടിച്ചു. ഇടി മുഹമ്മദ് ബഷീറും ഇ അഹമ്മദും മോദിക്ക് 25 ലക്ഷം നല്‍കിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കിയതെന്നായിരുന്നു ലീഗ് എംഎല്‍എയുടെ മറുപടി. ഗുജറാത്ത് കലാപത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കിയില്ല. പകരം പ്രധാനമന്ത്രിക്ക് പണം നല്‍കുന്നു. ഇതിന്റെ കഥയൊക്കെ എല്ലാവര്‍ക്കുമറിയാമെന്ന് ജയിംസ് മാത്യു ആരോപിച്ചു. ഇതോടെ നിയമസഭയില്‍ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക് പോരു തുടങ്ങുകയായിരുന്നു.

English summary
Pinarayi meet Modi create problems in Kerala Niyamasabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X