Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള മോഡലിനെ തകർക്കുന്ന പിണറായി മോഡൽ; നിപയുടെ രണ്ടാം വരവിൽ സർക്കാരിനെതിരെ ഷിബു ബേബി ജോൺ

തിരുവനന്തപുരം; കൊവിഡ് ഭീതിയ്ക്കിടെ നിപ കൂടി സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയാണ് കേരളത്തിൽ ഉയരുന്നത്. നിപ സ്ഥിരീകരിച്ച 12 കാരന്റെ സമ്പർക്ക പട്ടികയിൽ ഉള്ള 11 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചത്. അതേസമയം 251 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 121 ആരോഗ്യപ്രവർത്തകരും ഉണ്ട്.

അതേസമയം കേരളത്തിലെ നിലവിലെ സാഹചര്യത്തെ രൂക്ഷമായി വിമർശിക്കുകയാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.ആദ്യ നിപ്പാ കാലത്തുണ്ടായ തെറ്റുകൾ തന്നെ വീണ്ടും ആവർത്തിക്കുകയാണ് സർക്കാർ എന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തു.
സ്റ്റാൻഡേർഡ് ഗൈഡ് ലൈനിൽ നിപ്പയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി എത്തുന്ന രോഗികളുടെ ശ്രവപരിശോധന അടിയന്തരമായി നടത്തണമെന്ന നിർദ്ദേശമുണ്ടായിട്ടും ചാത്തമംഗലത്തെ കുട്ടിയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല.

122455-1619250286-16302452

മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയാണെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസയ്ക്ക് ആകെ മൂന്ന് വെൻ്റിലേറ്ററുകൾ മാത്രമെയുള്ളു. അത് മൂന്നും ലഭ്യമല്ലാത്തതിനാലാണ് ആ പിഞ്ചു ബാലൻ്റെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോയതെന്നും ഷിബു ബോബി ജോൺ വിമർശിച്ചു. ഷിബുവിന്റെ വാക്കുകളിലേക്ക്

കേരള മോഡലിനെ തകർക്കുന്ന പിണറായി മോഡലാണ് ഇപ്പോൾ നടക്കുന്നതെന്ന് ഷിബു കുറ്റപ്പെടുത്തി. കേരളത്തിൽ രണ്ടാമതും നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ദുരന്തസാഹചര്യങ്ങളെ ഈ സർക്കാർ ഫലപ്രദമായി നേരിടുന്നു എന്ന പ്രചണ്ഡ പ്രചരണങ്ങളുടെ തുടക്കം ഒന്നാം നിപ്പയാണല്ലോ. അന്നുണ്ടായ വീഴ്ച്ചകളെയെല്ലാം വിദഗ്ദമായി മൂടിവച്ചുകൊണ്ട് സർക്കാർ ഫലപ്രദമായി നിപ്പയെ കൈകാര്യം ചെയ്തെന്ന തോന്നൽ പൊതുജനങ്ങളിൽ സൃഷ്ടിക്കാൻ അന്ന് പി.ആർ വിഭാഗത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ വീണ്ടും നിപ്പ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അന്നത്തേതിൽ നിന്നും നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ ഒരടി പോലും മുന്നോട്ട് പോയിട്ടില്ല എന്ന് വ്യക്തമാകുകയാണ്.

ആദ്യ നിപ്പാ കാലത്തുണ്ടായ തെറ്റുകൾ തന്നെ വീണ്ടും ആവർത്തിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്നത് കഴിഞ്ഞ നിപ്പയ്ക്ക് ശേഷം കൊട്ടിഘോഷിച്ചുകൊണ്ടുവന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉത്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും പൂർണമായി പ്രവർത്തനമാരംഭിച്ചിട്ടില്ല എന്നതാണ്. ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ശാസ്ത്രജ്ഞരുടെ നിയമനവും ലാബുകളുടെ നിർമാണവും ഇതുവരെയും പൂർത്തിയായിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഡയറക്ടർക്ക് പകരം പുതിയയാളുടെ നിയമനവും നീണ്ടുപോകുകയാണ്. ഇതിനൊന്നും സർക്കാരിന് താൽപര്യമില്ലെങ്കിൽ പിന്നെ എന്തിനായിരുന്നു ആ ഉത്ഘാടന പ്രഹസനമെന്ന ചോദ്യം മാത്രം ബാക്കി.

സ്റ്റാൻഡേർഡ് ഗൈഡ് ലൈനിൽ നിപ്പയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി എത്തുന്ന രോഗികളുടെ ശ്രവപരിശോധന അടിയന്തരമായി നടത്തണമെന്ന നിർദ്ദേശമുണ്ടായിട്ടും ചാത്തമംഗലത്തെ കുട്ടിയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല.
മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയാണെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസയ്ക്ക് ആകെ മൂന്ന് വെൻ്റിലേറ്ററുകൾ മാത്രമെയുള്ളു. അത് മൂന്നും ലഭ്യമല്ലാത്തതിനാലാണ് ആ പിഞ്ചു ബാലൻ്റെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോയത്. ആരോഗ്യമന്ത്രി വളരെ ലാഘവത്തോടെ "അത് പരിശോധിക്കാം'' എന്ന് പറഞ്ഞുപോയാൽ തീരുന്ന തെറ്റല്ല അത്.

Recommended Video

cmsvideo
    How Nipah virus is varies from corona ? | Oneindia Malayalam

    വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

    കേരളത്തിൽ കോവിഡ് ആരംഭിച്ചിട്ട് രണ്ട് വർഷമാകാൻ പോകുന്നു. എന്നിട്ടും വെറുതെ ബഡായി അടിയ്ക്കുന്നതല്ലാതെ കേരളത്തിൽ ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിനായി ഒരു ചുക്കും ഈ സർക്കാർ ചെയ്തിട്ടില്ല എന്നതിന് ഉദാഹരണമാണ് വെൻ്റിലേറ്ററുകളുടെ ലഭ്യതക്കുറവ്. കേരളത്തിലെ പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകളിലൊന്നായ കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസകൾക്ക് ആകെ മൂന്ന് വെൻ്റിലേറ്ററുകളെ ഉള്ളു എന്ന് പറഞ്ഞാൽ അത് ലജ്ജാവഹമാണ്. ഒരു ഭാഗത്ത് ആരോഗ്യമേഖലയിലെ അഞ്ച് വർഷത്തെ വളർച്ചയെ പറ്റി വലിയ വീമ്പിളക്കുമ്പോഴും മറുഭാഗത്ത് നിലവിലുള്ള സംവിധാനങ്ങൾ പോലും ഈ ഭരണത്തിൻകീഴിൽ തകരുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്.പരിശോധന നടത്താനാകാതെ, വെൻ്റിലേറ്റർ ലഭിക്കാതെ ഈ കുഞ്ഞ് മരിയ്ക്കാനിടയായ സംഭവത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്ത് നീതി നടപ്പാക്കാൻ സർക്കാർ തയ്യാറാകണം, ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+