പിണറായിയിലെ സൗമ്യയുടെ ആത്മഹത്യ: ശ്രീ ആര്? ജയിലില്‍ നടന്നത്.. ആഞ്ഞടിച്ച് കോണ്‍ഗ്രസ്
പിണറായിയിലെ സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. കണ്ണൂര്‍ ജയിലില്‍ നടക്കുന്നത് ഗുണ്ടകളുടെ വിളയാട്ടമാണെന്നും സൗമ്യയുടെ ആത്മഹ്യയ്ക്ക് പിന്നില്‍ എന്തെന്ന യാഥാര്‍ത്ഥ്യം കണ്ടെത്തണമെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

കേസ് പ്രത്യേക സംഘം അന്വേഷിക്കണം. എങ്കില്‍ മാത്രമേ ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹത നീക്കാന്‍ സാധിക്കൂ. സൗമ്യ മാത്രം കൊല നടത്തിയെന്ന് വിശ്വസിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. ഉദാസീനത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും സതീശന്‍ പാച്ചേനി കൂട്ടിച്ചേര്‍ത്തു.
പിണറായിയിലെ അരുംകൊലയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സംശയം നേരത്തേ ഉയര്‍ന്നിരുന്നു. കേസിലെ ഏക പ്രതിയായ സൗമ്യ ജയിലില്‍ ജീവനൊടുക്കിയതോടെയാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചത്. ഇതിനിടെ സൗമ്യയുടെ ആത്മഹത്യാ കുറിപ്പുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ജയിലിലെത്തി തെളിവെടുപ്പ് നടത്തിയ ഉത്തരമേഖല ജയില്‍ ഡിഐജി എസ് സന്തോഷ് സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു












Click it and Unblock the Notifications