കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയിലെ അരുംകൊലയില്‍ പോലീസ് കുറ്റപത്രം! കൊലനടത്തിയത് ഇങ്ങനെ... നിര്‍ണായക വിവരങ്ങള്‍

  • By Desk
Google Oneindia Malayalam News

ഒന്നിന് പുറകില്‍ ഒന്നായി ഒരു കുടുംബത്തിലെ നാല് പേരുടെ മരണം. ഈ അസ്വാഭാവികത തന്നെയാണ് നാട്ടുകാരെ പോലീസിനടുത്തേക്ക് എത്തിച്ചത്. ഒടുവില്‍ മരിച്ച എട്ടുവയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചതോടെ നാട്ടുകാരും ഞെട്ടി.

നൊന്ത് പ്രസവിച്ച തന്‍റെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവ് സൗമ്യാണെന്ന് പോലീസ് കണ്ടെത്തി. തുടരന്വേഷണത്തില്‍ മാതാപിതാക്കളേയും താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സൗമ്യക്ക് സമ്മതിക്കേണ്ടി വന്നു. നാടിനെ നടുക്കിയ കൊലപാതക പരമ്പരയുടെ കുറ്റപത്രം തിങ്കളാഴ്ച പോലീസ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും. കുറ്റപത്രത്തിലെ വിവരങ്ങള്‍ ഇങ്ങനെ

തുടരെ മരണം

തുടരെ മരണം

വണ്ണത്താം വീട്ടില്‍ കമല, ഭര്‍ത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ പേരക്കുട്ടികളായ ഐശ്വര, കീര്‍ത്തന എന്നിവരുമാണ് ഒരു വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.

ഛര്‍ദ്ദി

ഛര്‍ദ്ദി

എല്ലാവരുടേയും മരണ കാരണം ഛര്‍ദ്ദിയായിരുന്നു. ഇതോടെ ഈ മരണങ്ങളെ സംബന്ധിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ ആശങ്കകള്‍ ഉയര്‍ന്നു. സംശയത്തിന് പിന്നാലെ ഇവര്‍ പോലീസില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകായായിരുന്നു. തുടര്‍ അന്വേഷണത്തിലാമ് സൗമ്യ പോലീസിന്‍റെ പിടിയില്‍ ആകുന്നത്.

അവിഹിതം

അവിഹിതം

അവിഹിത ബന്ധങ്ങള്‍ക്ക് തടസ്സമാകുമെന്ന് കണ്ടാണ് സൗമ്യ അച്ഛനായ കുഞ്ഞിക്കണ്ണനേയും അമ്മ കമലയേയും മകള്‍ ഐശ്വര്യയേയും കൊലപ്പെടുത്തിയത്. ആദ്യം അമ്മയെ ആണ് കൊന്നത്. പിന്നാലെ അച്ഛനേയും മകളേയും. ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൗമ്യ പോലീസിനോട് വെളിപ്പെടുത്തി. കിണറ്റിലെ അമോണിയ കലര്‍ന്ന വെള്ളം കുടിച്ചാണ് മൂവരും മരിച്ചതെന്നാണ് സൗമ്യ ആദ്യം കള്ളം പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ സൗമ്യയുടെ കള്ളം പോലീസ് പൊളിച്ചു.

കാമുകന്‍മാര്‍

കാമുകന്‍മാര്‍

പിടിക്കപ്പെട്ടതോടെ താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് സൗമ്യ പോലീസിന് മൊഴി നല്‍കി. എന്നാല്‍ കൊലപാതകം നടത്തിയ രീതി വിശദമായ അന്വേഷിച്ച പോലീസ് സൗമ്യയുടെ വാദത്തെ തള്ളി. സൗമ്യയ്ക്ക് കാമുകന്‍മാരുടെയോ പുറത്ത് നിന്നുള്ള മറ്റൊരാളുടേയോ സഹായം ഇല്ലാതെ കൊലനടത്താന്‍ കഴിയില്ലെന്ന് പോലീസ് ഉറപ്പിച്ചു.

ബന്ധം

ബന്ധം

സൗമ്യയ്ക്ക് പല യുവാക്കളുമായും അടുപ്പമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെ സൗമ്യയുടെ ഫോണിലെ സന്ദേശങ്ങള്‍ പോലീസ് കണ്ടെത്തി. അരുംകൊലകള്‍ നടത്തുന്നതിന് മുന്‍പ് കാമുതനായ 21 കാരന് സൗമ്യ സന്ദേശം അയച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഒരു മാസം കൊണ്ട് പ്രശ്നം തീരുമെന്നായിരുന്നു സന്ദേശം. എന്നാല്‍ സന്ദേശം ലഭിച്ച 21 കാരന്‍ തനിക്ക് കൊലപാതകത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്ന് പോലീസിനോട് വ്യക്തമാക്കി.

16 കാരനും 35 കാരനും

16 കാരനും 35 കാരനും

സൗമ്യക്ക് പതിനാറുകാരനും മുപ്പത്തിയഞ്ച് വയസുകാരനുമായും അവിഹിത ബന്ധമുണ്ടായിരുന്നു. ഈ ബന്ധങ്ങള്‍ കൊലപാതകത്തിന് വേണ്ടി സൗമ്യ ഉപയോഗിച്ചിരുന്നോ എന്ന് പോലീസ് പരിശോധിച്ചെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല. അതോടെ സൗമ്യ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

English summary
pinarayi murder police crime file
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X