Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി കൂട്ടക്കൊല; ആരെയും കൊന്നിട്ടില്ലെന്ന് സൗമ്യ! മറ്റ് പ്രതികള്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് പോലീസ്

പിണറായി കൂട്ടകൊലപാതകത്തില്‍ സൗമ്യ മാത്രമാണ് ഏകപ്രതിയെന്ന് ഉറപ്പിച്ച് പോലീസ്. സൗമ്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കേസില്‍ ദുരൂഹത ഉയര്‍ന്നെങ്കിലും സംശയാസ്പദമായി ഒന്നുമില്ലെന്നാണ് പോലീസ് ആവര്‍ത്തിക്കുന്നത്. ഇതോടെ പിണറായി കൂട്ടക്കൊലകേസില്‍ പുനരന്വേഷണ സാധ്യത ഇല്ലാതായി.

saumyadea-1535718145.jpg

താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നായിരുന്നു കേസില്‍ അറസ്റ്റിലായപ്പോള്‍ സൗമ്യ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ആത്മഹത്യയ്ക്ക് മുന്‍പ് ജയിലില്‍ വെച്ച് സൗമ്യ എഴുതിയ ഡയറിക്കുറിപ്പില്‍ താന്‍ കൊല നടത്തിയിട്ടില്ലെന്നാണ് സൗമ്യ എഴുതിയത്. താന്‍ നിരപരാധിയാണെന്നും കൊലനടത്തിയത് മറ്റൊരാളാണെന്നും സൗമ്യ കുറിച്ചിട്ടുണ്ട്.

കൂടാതെ സൗമ്യയുടെ കാമുകന്‍മാരുടെ വിവരങ്ങളും ഭര്‍ത്താവിന്‍റെ സ്വഭാവവുമെല്ലാം സൗമ്യ എഴുതിയിട്ടുണ്ട്. അതേസമയം ആത്മഹത്യാ കുറിപ്പിലും ഡയറിക്കുറിപ്പിലുമെല്ലാം സൗമ്യ പ്രതിപാദിച്ചിട്ടുള്ളവരെ കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതിനാല്‍ തന്നെ കൂടുതല്‍ പ്രതികളില്ലെന്ന നിഗമനത്തിലാണ് പോലീസ്.

എന്നാല്‍ ഡയറിക്കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ വിശദമായ അന്വഷണം പോലീസ് നടത്തുന്നുണ്ട്. സൗമ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംശമുള്ളവരേയും പോലീസ് വീണ്ടും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+