കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിലെ ദുരൂഹ മരണങ്ങൾ; പതിനൊന്നാം മണിക്കൂറിൽ കുറ്റസമ്മതം, ഞെട്ടിത്തരിച്ച് നാട്ടുകാർ!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: പിണറായിയിലെ കൂട്ടമരണം കൊലപാതകമെന്ന് തെളിഞ്ഞു. കസ്റ്റഡിയിലെടുത്ത വീട്ടമ്മ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തുു. സൗമ്യ മാതാപിതാക്കളെയും മക്കളെയും ആസൂത്രികമായി കൊലപ്പെടുത്തുകയായിരുന്നു. എട്ടുവയസുകാരി ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിച്ച സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്.

2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. പതിനൊന്ന് മണിക്കൂറിലധികം നീണ്ട് ചോദ്യം ചെയ്യലിലാണ് സൗമ്യ കുറ്റം സമ്മതിച്ചത്. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നോതൃത്വത്തിൽ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും അതില്‍ നിന്നാണ് കൊലപാതകങ്ങള്‍ക്ക് പ്രേരണയെന്നും സൗമ്യ പൊലീസിനോട് സമ്മതിച്ചു.

അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം

അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം

സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നാലുപേരുടെയും മരണത്തിൽ ദുരൂഹത ബലപ്പെട്ടത്. തലശേരി എഎസ്പിയുടെയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും മേൽനോട്ടത്തിലായിരുന്നു സൗമ്യയെ ചോദ്യം ചെയ്തത്. ഛര്‍ദിയെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണനും അമ്മ കമലയും രണ്ട് പെൺമക്കളും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയതും പോലീസ് അന്വേഷണം തുടങ്ങിയതും. എന്നാൽ അന്വേഷണത്തിൽ സൗമ്യ സഹകരിച്ചിരുന്നില്ല.

നാല് യുവാക്കൾ കസ്റ്റഡിയിൽ

നാല് യുവാക്കൾ കസ്റ്റഡിയിൽ

ഛര്‍ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിനായിരുന്നില്ല. സൗമ്യയെക്കുറിച്ചും മരണങ്ങളെക്കുറിച്ചും നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് പോലീസ് സൗമ്യയെ കസ്റ്റഡിലെടുത്തത്. സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലർ പോലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ മരിച്ച സൗമ്യയുടെ മൂത്ത മകളായ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. സൗമ്യയുമായി ബന്ധമുള്ള നാലു യൂവാക്കളെ ഇതിനോടകം പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതേവരെ പുറത്തുവന്നിട്ടില്ല.

രാസപരിശോധനാ ഫലം

രാസപരിശോധനാ ഫലം

എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫൈഡ്, വളരെ കുറഞ്ഞ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ പോലും ഛര്‍ദ്ദിക്കും ശ്വാസം മുട്ടലിനും കാരണമാകും. കൂടാതെ രക്തസമ്മര്‍ദം കുറയാനും ഇത് കാരണമാകും. അലുമിനിയം ഫോസ്ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും

വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും


ഗൃഹനാഥനും കൊച്ചുമക്കളും ഉള്‍പ്പെടെ ഒരുവീട്ടില്‍ അടിക്കടിയുണ്ടായത് നാല് മരണങ്ങളാണ്. എന്നാല്‍ ഇവയെ കുറിച്ചൊന്നും അന്വേഷണവും നടന്നിരുന്നില്ല. വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും കാരണമായിരുന്നു നാലുപേരും വൈദ്യസഹായം തേടിയിരുന്നത്. സൗമ്യയുടെ ഇളയ മകൾ കീർത്തന മരിച്ചപ്പോൾ പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. എ്നനാല്‌ മാർച്ചിൽ അമ്മ കമല മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യ ശക്തമായി ഉയർന്നു. അപ്പോഴും മരണ കാരണം വ്യക്തമായിരുന്നില്ല. തുടർന്ന് സംശയത്തിന്റെ പേരിൽ എട്ടുവയസുകാരി ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിച്ച സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

എലിവിഷം ഭക്ഷണത്തിൽ നൽകി

എലിവിഷം ഭക്ഷണത്തിൽ നൽകി

എലിവിഷം നല്‍കിയാണ് കൊലപാതകം നടത്തിയത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും ‍വിഷം ചേര്‍ത്ത് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നാണ് സൗമ്യയുടെ മൊ‍ഴി. മൂന്ന് പേരെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് സൗമ്യ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 2012 ല്‍ മൂത്ത മകളുടെ മരണം സ്വാഭാവികമായിരുന്നെന്നാണ് സൗമ്യയുടെ വാദം.

English summary
Pinarayi murder; Soumya admits crime of mysterious death of her children and parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X