കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലിവിഷം മാത്രമല്ല ഒതളങ്ങയും, മാതാപിതാക്കളെ കൊല്ലാന്‍ പല മാര്‍ഗങ്ങള്‍, സൗമ്യയുടെ ക്രൂരത ഒറ്റയ്ക്കല്ല!

സൗമ്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തി

Google Oneindia Malayalam News

തലശ്ശേരി: പിണറായിയിലെ ദുരൂഹ മരണങ്ങളെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത സൗമ്യയില്‍ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്വന്തം അച്ഛനേയും അമ്മയെയും മകളെയും ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് നേരത്തെ ഇവര്‍ പോലീസിനോട് സമ്മതിച്ചിരുന്നു. എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയായിരുന്നു ഇവര്‍ എല്ലാവരെയും കൊലപ്പെടുത്തിയത്. അവിഹിത ബന്ധം പുറത്തറിയുമോ എന്ന ഭയവും സൗമ്യക്കുണ്ടായിരുന്നു. എന്നാല്‍ അതിലും ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പോലീസിനോട് ഇവര്‍ പറഞ്ഞിരിക്കുന്നത്.

മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്താന്‍ പലവിധ മാര്‍ഗങ്ങള്‍ ഇവര്‍ സ്വീകരിച്ചിരുന്നതായിട്ടാണ് സമ്മതിച്ചിട്ടുണ്ട്. അതേസമയം കണ്ണില്ലാത്ത ക്രൂരതയാണ് സൗമ്യയുടേതെന്ന് പോലീസ് പറയുന്നു. സംശയമില്ലാതെ ഏതൊക്കെ തരത്തില്‍ ആളുകളെ കൊല്ലാമെന്ന് ഇവര്‍ നേരത്തെ തന്നെ മനസിലാക്കി വെച്ചിട്ടുണ്ടെന്നും കടുത്ത കുറ്റവാളികളുടെ മനസാണ് ഇവര്‍ക്കുള്ളതെന്നും പോലീസ് സൂചിപ്പിക്കുന്നു.

എല്ലിവിഷമില്ല.... പകരം

എല്ലിവിഷമില്ല.... പകരം

തന്റെ അവിഹിത ബന്ധം കണ്ടെത്തിയ മകളെയും അതിനെ എതിര്‍ത്ത മാതാപിതാക്കളെയും ഒരു നിമിഷം പോലും ജീവനോടെ ഉണ്ടായിരിക്കരുതെന്നായിരുന്നു ഇവര്‍ കരുതിയിരുന്നത്. എലിവിഷം ഉപയോഗിക്കാനായിരുന്നു ആദ്യത്തെ ശ്രമം. എന്നാല്‍ എലിവിഷം കിട്ടുമോ എന്ന് ഇവര്‍ക്ക് ഉറപ്പില്ലായിരുന്നു. അതിനാല്‍ ആഹാരത്തില്‍ ഒതളങ്ങ ചേര്‍ത്ത് കൊടുക്കാനും ഇവര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇതിനായി പ്രത്യേകം പദ്ധതികളും ഇവര്‍ തയ്യാറാക്കിയിരുന്നു. ഇതുപ്രകാരമാണ് എല്ലാവരെയും കൊലപ്പെടുത്തിയത്.

ചോദ്യം ചെയ്യലില്‍ കുടുങ്ങി

ചോദ്യം ചെയ്യലില്‍ കുടുങ്ങി

പോലീസിന്റെ ചോദ്യം ചെയ്യലിലാണ് സൗമ്യ എല്ലാ കാര്യവും തുറന്ന് പറഞ്ഞത്. സൗമ്യ മാതാപിതാക്കളെ കൊലപ്പെടുത്തിയ കാര്യത്തില്‍ സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം മാതാപിതാക്കളുടെ മരണം ഉറപ്പിക്കാന്‍ വിഷം ഉള്ളിലെത്തി അസുഖബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇവരുടെ ഡിസ്ചാര്‍ജ് നിര്‍ബന്ധമായി വാങ്ങി വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. ഒരു തരത്തിലും ഇവര്‍ രക്ഷപ്പെടരുത് എന്ന നിര്‍ബന്ധം സൗമ്യക്കുണ്ടായിരുന്നു.

സഹോദരിയുടെ വീട്

സഹോദരിയുടെ വീട്

വീട്ടുകാരെ കൊലപ്പെടുത്താന്‍ സൗമ്യ പല മാര്‍ഗങ്ങളും ചിന്തിച്ചിരുന്നു. എലിവിഷം ഉപയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും ഇത് കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഇവര്‍ കരുതി. ഇതിനിടെ ആലപ്പുഴയില്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് ഒതളങ്ങ ഉപയോഗിച്ച് കൊല്ലാമെന്ന് സൗമ്യ കരുതിയത്. സഹോദരയുടെ വീട്ടില്‍ നിന്ന് ഒതളങ്ങ കൊണ്ടുവരാനാള്ള ശ്രമങ്ങളും സൗമ്യ നടത്തിയിരുന്നു. എന്നാല്‍ ഇത് ഫലം കാണാത്തതിനെ തുടര്‍ന്ന് എലിവിഷം തന്നെ കൊല്ലാനായി ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എല്ലാത്തിനും സഹായി....

എല്ലാത്തിനും സഹായി....

സൗമ്യ ഒറ്റയ്ക്കല്ല എല്ലാ കാര്യങ്ങളും ചെയ്തതെന്ന് പോലീസ് ഉറച്ച് വിശ്വസിക്കുന്നു. രണ്ടാമതൊരാളുടെ സഹായമില്ലാതെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് പോലീസ് കരുതുന്നു. അതേസമയം സൗമ്യയ്ക്ക് എലിവിഷം വാങ്ങി നല്‍കിയ ആളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സൗമ്യ സ്ഥിരമായി പോവാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് ഇയാള്‍. വീട്ടില്‍ എലിശല്യം കൂടുതലാണെന്ന് സൗമ്യ പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ എലിവിഷം വാങ്ങി നല്‍കിയത്. ഇക്കാര്യം ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ഒന്നും അറിയില്ല

ഒന്നും അറിയില്ല

ഇയാള്‍ കൊലപാതകത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് പോലീസ് പറഞ്ഞു. എലിവിഷം വാങ്ങി നല്‍കുമ്പോള്‍ ഇത് മാതാപിതാക്കളെ കൊല്ലാനാണെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നു. പോലീസിന് നല്‍കിയ മൊഴിയിലും ഇത് തന്നെയാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇയാള്‍ക്ക് സൗമ്യയുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കേസില്‍ ഇയാള്‍ക്ക് പങ്കില്ലാത്തതിനാല്‍ പ്രത്യേകം ഉള്‍പ്പെടുത്തേണ്ട എന്നാണ് പോലീസിന്റെ തീരുമാനം.

ദുരൂഹതകള്‍ ബാക്കി

ദുരൂഹതകള്‍ ബാക്കി

കേസില്‍ ഇപ്പോഴും ദുരൂഹത ബാക്കി നില്‍ക്കുകയാണ്. താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നാണ് സൗമ്യ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ ഇവരുടെ കാമുകന്‍മാരുടെ കാര്യത്തില്‍ ഇപ്പോഴും പോലീസിന് സംശയം ബാക്കിയാണ്. അതേസമയം മരിക്കുന്നതിന് മകളെയും മാതാപിതാക്കളെയും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പരിശോധനയില്‍ എലിവിഷം കണ്ടെത്താന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ് പോലീസിന് ഇപ്പോഴും മനസിലായിട്ടില്ല. ഇക്കാര്യത്തില്‍ പ്രത്യേകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷേ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണെന്ന് പോലീസ് പറയുന്നു.

സൗമ്യയുടെ ആഗ്രഹം

സൗമ്യയുടെ ആഗ്രഹം

സൗമ്യയുടെ സഹോദരിയുടെ വെളിപ്പെടുത്തലുകള്‍ കേസില്‍ നിര്‍ണായമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇവരുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഇവരോട് അതിപ്രധാനമായി ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. സൗമ്യക്ക് ഒരാളെ ഇഷ്ടമുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചില്‍ ആ കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന് അച്ഛന്‍ പറഞ്ഞതായി സൗമ്യയുടെ സഹോദരി പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സൗമ്യ ഒറ്റയ്ക്കായി പോകുമെന്ന ഭയവും പിതാവിനുണ്ടായിരുന്നെന്ന് സഹോദരി പറഞ്ഞു.

ഭര്‍ത്താവിനെയും പിടിക്കും

ഭര്‍ത്താവിനെയും പിടിക്കും

സൗമ്യയുടെ ഭര്‍ത്താവ് കിഷോറിനെയും കേസിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നുണ്ട്. ഇവരുടെ മുന്‍ കാല ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളില്‍ ഇയാളില്‍ നിന്ന് കിട്ടുമെന്ന് പോലീസ് കരുതുന്നുണ്ട്. സൗമ്യയും ഭര്‍ത്താവും മകള്‍ കീര്‍ത്തനയുടെ പേരില്‍ തര്‍ക്കം നിലനിന്നിരുന്നു. കീര്‍ത്തന തന്റെ കുട്ടി അല്ലെന്ന് പോലും കിഷോര്‍ പറഞ്ഞിരുന്നു. സൗമ്യയുടെ സത്യസന്ധത തെളിയിക്കാന്‍ ഇയാള്‍ എലിവിഷം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇത് കഴിച്ച സൗമ്യ കുറച്ച് കാലം ആശുപത്രിയില്‍ കഴിയേണ്ടിയും വന്നിരുന്നു. തുടര്‍ന്നാണ് എലിവിഷം മാതാപിതാക്കളെ കൊല്ലാന്‍ ഉപയോഗിക്കാമെന്ന് ഇവര്‍ കണ്ടെത്തിയത്.

പോലീസിന് മുന്നിൽ കാമുകന്മാരെ ഒറ്റുകൊടുക്കാതെ സൗമ്യ.. അരുംകൊലയ്ക്ക് സഹായം ചെയ്തത് ഒരാൾ?പോലീസിന് മുന്നിൽ കാമുകന്മാരെ ഒറ്റുകൊടുക്കാതെ സൗമ്യ.. അരുംകൊലയ്ക്ക് സഹായം ചെയ്തത് ഒരാൾ?

ചൈനയോട് 'ഹൃദയം' തുറക്കാന്‍ മോദി... ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങിനെ ഇന്ന് കാണുംചൈനയോട് 'ഹൃദയം' തുറക്കാന്‍ മോദി... ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങിനെ ഇന്ന് കാണും

English summary
pinarayi murder soumya try to poison her parents in different ways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X