കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി കൊലപാതകങ്ങള്‍: പുതിയ വഴിത്തിരിവ്, സൗമ്യയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പിണറായി കൊലപാതകത്തിൽ വഴിത്തിരിവ് | Oneindia Malayalam

തൃശൂര്‍: കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളെയും മകളേയും കൊലപ്പെടുത്തിയ സൗമ്യയുടെ ആദ്യ ഭര്‍ത്താവിനെ തലശേരി പോലീസ് തൃശൂര്‍ കൊടുങ്ങല്ലൂരിലെ വീട്ടില്‍നിന്നും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തു. കൊടുങ്ങല്ലൂര്‍ അഴിക്കോട് കൊട്ടിയ്ക്കല്‍ ഊര്‍ക്കോലില്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ കിഷോറിനെ (42) ആണ് തലശേരിയില്‍ നിന്നെത്തിയ പോലീസ് സംഘം ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തത്. സൗമ്യയുടെ പൂര്‍വകാല ചെയ്തികളെ കുറിച്ചന്വേഷിക്കുന്നതിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനാണു കിഷോറിനെ കസ്റ്റഡിയിലെടുത്തതെന്നു തലശേരി പോലീസ് അറിയിച്ചു.

സൗമ്യയുടെ വീട്ടില്‍ ആദ്യം മരിച്ച ഒന്നരവയസുകാരി കീര്‍ത്തനയുടെ മരണകാരണം ഇതിലൂടെ തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണു പോലീസ്. മാതാപിതാക്കളായ കുഞ്ഞിക്കണ്ണനെയും കമലയെയും മൂത്തമകള്‍ ഐശ്വര്യയെയും താന്‍ വിഷം കൊടുത്തുകൊന്നുവെന്നാണ് സൗമ്യ പോലീസിനോടു സമ്മതിച്ചിട്ടുള്ളത്.

soumya

സൗമ്യയും കിഷോറും വര്‍ഷങ്ങള്‍ക്കുമുമ്പേ വേര്‍പിരിഞ്ഞിരുന്നു. കീര്‍ത്തന 2012ലാണ് മരിച്ചത്. അന്നു സൗമ്യയും കിഷോറും ഒന്നിച്ചായിരുന്നു താമസം. ഇളയകുട്ടിയാണ കീര്‍ത്തനയെ താന്‍ കൊന്നിട്ടില്ലെന്നാണ് സൗമ്യ പോലീസിനോട് ആവര്‍ത്തിക്കുന്നത്. എന്നാല്‍ അതും കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. സംഭവത്തില്‍ കിഷോറിന് പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഛര്‍ദിയെ തുടര്‍ന്നാണ് കീര്‍ത്തനയും മരിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെയുണ്ടായ മറ്റുമരണങ്ങളുടെ ലക്ഷണങ്ങള്‍ കീര്‍ത്തനയിലും അന്നു കണ്ടിരുന്നു. എന്നാല്‍ ആറു വര്‍ഷം കഴിഞ്ഞതിനാല്‍ ശാസ്ത്രീയ പരിശോധന സാധ്യമല്ല.

അതുകൊണ്ടു തന്നെ കിഷോറിന്റെ മൊഴി ഈ വിഷയത്തില്‍ നിര്‍ണായകമാണ്. കിഷോറുമായി പത്തൊന്‍പതാം വയസിലാണ് സൗമ്യയുടെ വിവാഹം. എന്നാല്‍ പീഡനം പതിവായപ്പോള്‍ കുറച്ചുകാലം സൗമ്യ മറ്റൊരാള്‍ക്കൊപ്പം താമസിച്ചിരുന്നു. പിന്നീടു ണ്ടായ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം തോന്നിയ കിഷോര്‍ തനിക്ക് എലിവിഷം നല്‍കിയെന്നും കുറച്ചുനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നുവെന്നാണ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. കുറച്ചുകാലത്തിന് ശേഷം കീര്‍ത്തനയ്ക്ക് ഛര്‍ദിയും വയറിളക്കവും ബാധിച്ചു ചികിത്സ തേടിയെങ്കിലും മരിച്ചു. അന്ന് അസ്വാഭാവികത തോന്നാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിരുന്നില്ല. കീര്‍ത്തനയെ താന്‍ കൊലപ്പെടുത്തിയതല്ലെന്നു സൗമ്യ പോലീസിനോടു ഉറപ്പിച്ച് പറഞ്ഞതോടെയാണ് ഭര്‍ത്താവിലേക്ക് അന്വേഷണം തിരിഞ്ഞത്.

തൊഴില്‍പരമായി തലശ്ശേരിയിലെത്തിയ കിഷോര്‍ സൗമ്യയുമായി അടുപ്പത്തിലാവുകയും തുടര്‍ന്നു വിവാഹിതരാവുകയുമായിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷം മുമ്പ്് ഇവര്‍ വിവാഹമോചിതരായിരുന്നു. സൗമ്യയുടെ വഴിവിട്ട ജീവിതമാണ് ബന്ധം വേര്‍പ്പെടുത്താന്‍ കാരണമെന്നാണ് കിഷോര്‍ പോലീസിന് നല്‍കിയ മൊഴിയിലുമെന്നാണ് സൂചന.

അഴിക്കോട്ടെ വീടുമായി ദീര്‍ഘകാലം അകന്നു കഴിഞ്ഞിരുന്ന കിഷോര്‍ ഏതാനും വര്‍ഷങ്ങളായി കൊടുങ്ങല്ലൂരില്‍ ഉള്ളതായി പിതാവ് പറഞ്ഞു. സ്ഥിരം വഴക്കാളിയായ ഇയാള്‍ വീട്ടുകാരുമായി പിണങ്ങി പലപ്പോഴും നഗരത്തില്‍ ക്ഷേത്രാങ്കണത്തില്‍ ആല്‍ത്തറയിലും മറ്റുമാണു കഴിഞ്ഞു കൂടുന്നത്. സൗമ്യയെ ചോദ്യം ചെയ്തതില്‍ നിന്നും കിഷോറിനെ കുറിച്ച വിവരങ്ങള്‍ ലഭിച്ച അന്വേഷണ സംഘം ഇയാളെ തേടി വ്യാഴാഴ്ച രാത്രിയോടെയാണ് കൊടുങ്ങല്ലൂരില്‍ എത്തിയത്. തുടര്‍ന്നു കൊട്ടിക്കലില്‍ ഉള്ള ഇയാളുടെ വസതിയിലെത്തുകയും പിന്നീട് ഇയാളുമായി സംഘം തലശേരിയിലേക്ക് മടങ്ങി.

English summary
pinarayi murder; soumyas husband taken for custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X