Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിജെ ഉൾപ്പെടുത്തിയാൽ ആർഎസിഎസിന്റെ അതൃപ്തിക്ക് കാരണമാകുമെന്ന് പിണറായിക്ക് ഭയം കാണും'; പിവി അൻവർ

കണ്ണൂരിലെ മുതിർന്ന നേതാവ് പി ജയരാജനെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തതിൽ സിപിഎമ്മിനേയും പിണറായി വിജയനേയും വിമർശിച്ച് പിവി അൻവർ. ജയരാജനെ പോലുള്ള നേതാക്കളെ വർഗീയതക്കും ഫാഷിസത്തിനും എതിരെ ഭാവി തലമുറക്ക് മാതൃകയാക്കാൻ പിണറായിയുടെ കമ്മ്യൂണിസം മറന്നുപോയെന്നും ഇത് സൂചിപ്പിക്കുന്നത് സിപിഎമ്മിന്റെ ആശയപരമായ ശോചനീയാവസ്ഥയെയും,അന്തചിദ്രത്തെയും, ശിഥിലീകരണത്തെയുമാണെന്നും പിവി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

pvanvar2-

'സിപിഐഎമ്മിന്റെ കൊല്ലം സമ്മേളനത്തിന് പരിസമാപ്തി കുറിക്കുമ്പോൾ വർഗ്ഗ ബഹുജന സംഘടനകളിലൂടെ എന്ന "ഡെഫിനിഷനിൽ" നിന്നും പാർട്ടി സ്വയം മോചിതമാവുകയാണ്. സാധാരണഗതിയിൽ ഇടതുപക്ഷ സംഘടനകളുടെ പ്രവർത്തന രീതി തൊഴിലാളിവർഗ്ഗ സംഘടനകൾ,ബഹുജന സംഘടന,അതിനുശേഷം പാർലമെൻ്ററി പാർട്ടി എന്ന രീതിയിലാണ്. അത് ഇക്കാലമത്രയും അങ്ങനെ ആയിരുന്നു താനും. കൊല്ലം സമ്മേളനത്തിനുശേഷം പുറത്തുവന്ന പാർട്ടി സെക്രട്ടേറിയേറ്റിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും ഘടന പരിശോധിച്ചാൽ തൊഴിലാളി വർഗ്ഗത്തെ ചാണകവെള്ളം തെളിച്ച് പാർട്ടി ഘടകങ്ങൾക്ക് പുറത്തിരുത്തിയ കാര്യം പെട്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
പ്രബലമായിരുന്ന സിഐടിയു പക്ഷത്തിന് സിപിഎമ്മിന്റെ പാർലമെൻ്ററി പാർട്ടി സംവിധാനത്തെ വെല്ലുവിളിക്കാൻ സാധിച്ചിരുന്ന കാലം ഇനി ഗതകാലമാണ്.

പാർലമെൻ്ററി പാർട്ടി സംവിധാനത്തിന് പുറത്ത് സംഘടനാ പ്രവർത്തനം നടത്തുന്ന നേതാക്കൾക്ക് പാർട്ടിയുടെ ഉയർന്ന ഘടകങ്ങളിൽ പ്രവേശനം നിഷേധിക്കുന്ന പ്രവണത സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഗൗരവതരമാണ്. അത് ചരിത്രത്തിൽ ഇല്ലാത്തതുമാണ്. പിണറായി കാലത്തെ പാർട്ടിയുടെ മുതലാളിത്തത്തിലേക്കുള്ള നയവ്യതിയാനത്തിന്റെ രക്തസാക്ഷിയായി വേണം സഖാവ് പി ജയരാജനെ കാണാൻ.

ആർഎസ്എസിന്റെ ഫാഷിസ്റ്റ് രീതിക്കെതിരെ മുഷ്ടിചുരുട്ടി ഉയർത്തിപ്പിടിച്ച ഇരുകൈകൾ ഉള്ള നേതാവായിരുന്നു സഖാവ് പിജെ. ആർഎസ്എസിന്റെ മത രാഷ്ട്രവാദികൾ അതിൽ ഒരു കൈ അറുത്തു മാറ്റിയിട്ടും ഇച്ഛാശക്തിക്ക് ഒട്ടും കോട്ടം വരാത്ത സഖാവ് പി.ജെ യെ പോലുള്ള നേതാക്കളെ വർഗീയതക്കും ഫാഷിസത്തിനും എതിരെ ഭാവി തലമുറക്ക് മാതൃകയാക്കാൻ പിണറായിയുടെ കമ്മ്യൂണിസം മറന്നുപോയി. ഇത് സൂചിപ്പിക്കുന്നത് സിപിഎമ്മിന്റെ ആശയപരമായ ശോചനീയാവസ്ഥയെയും,അന്തചിദ്രത്തെയും, ശിഥിലീകരണത്തെയുമാണ്. ആർഎസ്എസിനെ നേർക്കുനേർ വെല്ലുവിളിക്കുന്ന സഖാവ് പി.ജെ യെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയാൽ ആർഎസ്എസിന്റെ അതൃപ്തിക്ക് താൻ പാത്രീഭൂതനാകും എന്ന് പിണറായിയും പിന്തുടർച്ച കാത്തിരിക്കുന്ന മുഹമ്മദ് റിയാസും കണക്കാക്കി കാണണം.

ഫാഷിസം ഇന്ത്യയിലേ എത്തിയിട്ടില്ല എന്ന് നിർവചിക്കാൻ പാർട്ടി നിർബന്ധിതമാകുന്ന കാലത്ത് സഖാവ് പി ജെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്ന മുൻവിധി എനിക്കും ഇല്ലായിരുന്നു. പാർട്ടിയിലും പുറത്തും പിണറായിയോടും മുഖത്തുനോക്കി രാഷ്ട്രീയം പറയാൻ സാധിക്കുന്ന ഏക നേതാവ് സഖാവ് പി ജെ ആണ് എന്നതിൽ ആർക്കാണ് സംശയം? ഒരുപക്ഷേ, അതു തന്നെയായിരിക്കാം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള അദ്ദേഹത്തിൻ്റെ അയോഗ്യതയായി പരിണമിച്ചതും!. ഉയർന്ന ഘടകങ്ങളിലേക്ക് യുവാക്കളെ പരിഗണിച്ചു എന്ന് അഭിമാനത്തോടെ വിളിച്ചു പറയുന്നവരോട് പറയാനുള്ളത് "മരുമകന്" മുഖ്യമന്ത്രിയാവാൻ ഉള്ള "ടീമിനെ" സെറ്റാക്കുക മാത്രമാണ് യഥാർത്ഥത്തിൽ നടന്നിട്ടുള്ളത് എന്നത് മാത്രമാണ്', പി ജയരാജൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+