കോണ്‍ഗ്രസ് മന്ത്രിമാരുടെ ലൈംഗിക കേളി; വായിച്ച് തളര്‍ന്ന് പിണറായി, മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്...

 • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സോളാറും സരിതയും കേരളത്തെ വീണ്ടും പിടിച്ചുകുലുക്കുന്നു. സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി തീരുമാനിച്ചതാണ് പുതിയ വാര്‍ത്തകള്‍ക്ക് ആധാരം. എന്താണ് പിണറായി ഇത്ര കടുത്ത തീരുമാനം എടുക്കാന്‍ കാരണം. അത്രയ്ക്ക് ഭീകരമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.

ഉപരോധത്തില്‍ നട്ടംതിരിഞ്ഞു ഖത്തര്‍; അമീര്‍ വാക്കുകള്‍ മാറ്റി, സൗദി അറേബ്യയുടെ സമ്മര്‍ദ്ദങ്ങള്‍ ഏറ്റു

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്നവരടക്കം സരിതാ നായരെ ലൈംഗികമായി ഉപയോഗിച്ച കാര്യങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഇതിന്റെ പ്രസക്ത ഭാഗങ്ങളെല്ലാം മുഖ്യമന്ത്രി വായിച്ചു. എന്നിട്ട് അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത് ഇതാണ്....

സരിതയുടെ വാക്കുകള്‍

സരിതയുടെ വാക്കുകള്‍

കോണ്‍ഗ്രസ് മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ളവരാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് സരിത കമ്മീഷന് മുമ്പില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ വിശദീകരണം കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.

മുതിര്‍ന്ന നേതാക്കളും

മുതിര്‍ന്ന നേതാക്കളും

മുതിര്‍ന്ന നേതാക്കള്‍ക്കെതിരേയും സരിത ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചാണ് പലപ്പോഴും അരുതാത്തത് സംഭവിച്ചതെന്നും സരിത മൊഴി നല്‍കി. ഇതെല്ലാം വായിച്ച പിണറായി വിജയന്‍ തരിച്ചിരുന്നുവത്രെ.

മന്ത്രിമാരുടെ ലൈംഗികത

മന്ത്രിമാരുടെ ലൈംഗികത

മന്ത്രിമാരുടെ ലൈംഗികത സംബന്ധിച്ച് കടുത്ത പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ നടപടിയെടുക്കാതിരിക്കാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്.

പിണറായി പറഞ്ഞത്

പിണറായി പറഞ്ഞത്

പറയാന്‍ കൊള്ളാത്ത വാചകങ്ങളായതിനാല്‍ അക്കാര്യം പറയുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നിട്ട് പ്രസക്ത ഭാഗങ്ങള്‍ മാത്രം മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു. കൂടുതലായി വായിക്കുന്നില്ലെന്നും വായിക്കാന്‍ കൊള്ളില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ലൈംഗിക സംതൃപ്തി

ലൈംഗിക സംതൃപ്തി

ലൈംഗിക സംതൃപ്തിക്കായി പദവി ദുരുപയോഗം ചെയ്തവരുടെ നീണ്ട പട്ടിക തന്നെയുണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍. അവര്‍ സരിതയെ എന്തൊക്കെ ചെയ്തുവെന്നും വിശദീകരിക്കുന്നു.

ഒടുവില്‍ തീരുമാനം

ഒടുവില്‍ തീരുമാനം

ആരോപണങ്ങള്‍ സംബന്ധിച്ചെല്ലാം ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. കമ്മീഷന്റെ കണ്ടെത്തലുകള്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

മന്ത്രിമാരെ നേരത്തെ അറിയിച്ചില്ല

മന്ത്രിമാരെ നേരത്തെ അറിയിച്ചില്ല

വായിക്കാന്‍ കൊള്ളാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞ ഉടനെ റിപ്പോര്‍ട്ടും അതിന്‍മേല്‍ സ്വീകരിക്കുന്ന നടപടികളും യോഗം അംഗീകരിക്കുകയായിരുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് നേരത്തെ മന്ത്രിമാര്‍ക്ക് അറിവില്ലായിരന്നു.

ബുധനാഴ്ച രാവിലെ മാത്രം

ബുധനാഴ്ച രാവിലെ മാത്രം

അേന്വഷണ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളും നിയമോപദേശവുമാണ് മന്ത്രിസഭയുടെ മുന്നിലെത്തിയത്. മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ബുധനാഴ്ച രാവിലെ മാത്രമാണ് മന്ത്രിമാര്‍ക്ക് പോലും കിട്ടിയത്.

ഉമ്മന്‍ ചാണ്ടി ചെയ്യുമോ?

ഉമ്മന്‍ ചാണ്ടി ചെയ്യുമോ?

ആറ് മാസം കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരേയും ബലാല്‍സംഗത്തിന് കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലൈംഗിക പീഡനം നടന്നത്

ലൈംഗിക പീഡനം നടന്നത്

സരിതാ നായര്‍ക്കെതിരേ ലൈംഗിക പീഡനം നടന്നുവെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് പുതിയ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.

 കോണ്‍ഗ്രസ് കോടതിയിലേക്ക്

കോണ്‍ഗ്രസ് കോടതിയിലേക്ക്

സര്‍ക്കാരിന്റെ അന്വേഷണ പ്രഖ്യാപനത്തിനെതിരേ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സര്‍ക്കാര്‍ നടപടികളിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക.

cmsvideo
  'സംഭവം നടന്നത് ക്ലിഫ് ഹൌസില്‍', ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സരിത | Oneindia Malayalam
  കോണ്‍ഗ്രസ് വാദം ഇങ്ങനെ

  കോണ്‍ഗ്രസ് വാദം ഇങ്ങനെ

  ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ വച്ചിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് അന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇത് നിയമപരമായി തെറ്റാണ്. ഈ വാദമാകും കോണ്‍ഗ്രസ് കോടതിയില്‍ ഉന്നയിക്കുക.

  English summary
  Pinarayi Vijayan not reveal Solar Commission report in Cabinet meeting

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്