കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക മുതല്‍ അരിയാഹാരം വരെ പ്രസംഗത്തില്‍; പാര്‍ട്ടി ഓഫിസിന് ബോംബെറിഞ്ഞതിനെക്കുറിച്ചു മാത്രം പിണറായിക്ക് മിണ്ടാട്ടമില്ല

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗോള സംഭവങ്ങള്‍ പ്രാദേശിക ഇടപെടലുകള്‍ വരെ പരാമര്‍ശിച്ചു പോയെങ്കിലും ജില്ലാ ആസ്ഥാനത്തിനു നേരെ നടന്ന ബോബേറു മാത്രം വിഴുങ്ങി. ഇത് ആഭ്യന്തര വകുപ്പിന്റെ കഴിവുകേടു മറച്ചു വെക്കുന്നതിനാണോ ഇനി അതല്ല സംഭവംതന്നെ വ്യാജമായി പടച്ചുണ്ടാക്കിയതായിരുന്നോ എന്ന സംശയം ഇതോടെ ബലപ്പെട്ടു.

മത്സ്യബന്ധനത്തിനിടെ വലവിരിക്കുന്നതിനിടെ കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു
സിപിഎം ജില്ലാ സമ്മേളനത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗോള സംഭവങ്ങള്‍ പ്രാദേശിക ഇടപെടലുകള്‍ വരെ പരാമര്‍ശിച്ചു പോയെങ്കിലും ജില്ലാ ആസ്ഥാനത്തിനു നേരെ നടന്ന ബോബേറു മാത്രം വിഴുങ്ങി. ഇത് ആഭ്യന്തര വകുപ്പിന്റെ കഴിവുകേടു മറച്ചു വെക്കുന്നതിനാണോ ഇനി അതല്ല സംഭവംതന്നെ വ്യാജമായി പടച്ചുണ്ടാക്കിയതായിരുന്നോ എന്ന സംശയം ഇതോടെ ബലപ്പെട്ടു.

cpm3

ചൊവ്വാഴ്ചയാണ് സിപിഎം ജില്ലാ സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായത്. രാവിലെ 11 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസംഗത്തില്‍ ഉടനീളം ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതല്‍ പ്രാദേശിക കൂട്ടുകെട്ടുകളും പ്രവര്‍ത്തകര്‍ ജനങ്ങളോട് ഇടപഴകേണ്ട രീതി വരെയും വിശദീകരിച്ചു. എന്നാല്‍, കഴിഞ്ഞ

കഴിഞ്ഞ ജൂണ്‍ ഒന്‍പതിനു പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറുണ്ടായത്. ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ കാറില്‍നന്ന് ഇറങ്ങിയ ഉടനെ ആയിരുന്നു സംഭവം. കേരളത്തിലെ അക്രമരാഷ്ട്രീയം രാജ്യമൊന്നാകെ ചര്‍ച്ച ചെയ്യുന്ന വേളയിലായിരുന്നു ഈ സംഭവവും. കണ്ണൂരും തിരുവനന്തപുരത്തും ഉള്‍പ്പെടെ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു ഈസമയം. ഇതിനിടയിലാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിനു നേരെയും ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ജില്ലയുടെ പല ഭാഗങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി. അക്രമികള്‍ ബോംബെറിഞ്ഞത് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററെ ലക്ഷ്യംവെച്ചായിരുന്നു എന്നും വധിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും തൊട്ടടുത്ത ദിവസം ജില്ലാ കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. എന്നാല്‍, സംഭവം നടന്ന് ആറു മാസമായിട്ടും പ്രതികളെ ആരെയും പിടികൂടിയിട്ടില്ല.

സംഭവം കെട്ടിച്ചമച്ചതാണെന്നും ആക്രമണം സിപിഎം തന്നെ പ്ലാന്‍ ചെയ്തതാണെന്നും ഇതിനിടയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവം വാസ്തവമാണെങ്കില്‍ എന്തുകൊണ്ട് പ്രതികളെ പിടികൂടാന്‍ സാധിക്കുന്നില്ല എന്നതാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യം. ഇനി വാസ്തവമാണെന്നു സമ്മതിച്ചാല്‍ തന്നെയും അത് ആഭ്യന്തര വകുപ്പിന്റെ കഴിവുകേടായി വ്യാഖ്യാനിക്കപ്പെടും. സ്വന്തം പാര്‍ട്ടി ഓഫിസിനു സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത പൊലീസിനും സര്‍ക്കാരിനും നാട്ടുകാര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ എങ്ങനെ സാധിക്കും എന്ന് വിമര്‍ശനമുയരും. ഈ സാഹചര്യങ്ങളെല്ലാം മുന്നില്‍ക്കണ്ടാണ് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ അര്‍ഥഗര്‍ഭമായ മൗനം എന്ന് വിലയിരുത്തപ്പെടുന്നു.

English summary
Pinarayi not uttering a word about bomb attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X