ഒടുവില്‍ വാ തുറന്ന് മുഖ്യമന്ത്രി, യുഎപിഎ വേണ്ടത്രെ
നദീറിനെതിരെ യുഎപിഎ ചുമത്തേണ്ടെന്ന് മുഖ്യമന്ത്രി.ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി
കോഴിക്കോട് : ഏറെ വിവാദം സൃഷ്ടിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരുടെ യുഎപിഎ അറസ്റ്റില്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിഞ്ഞു. നദീറിനും കമല്‍ സി ചവറയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രീം കോടതി വിധിപ്രകാരമുള്ള നടപടികൾ മാത്രമേ ആകാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഎപിഎ അറസ്റ്റുകൾ സംബന്ധിച്ച കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

എല്ലാ കേസുകളിലും യുഎപിഎ ചുമത്താന്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായുള്ള പൊലീസ് നടപടികള്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. ഇതേ വിഷയത്തിലെ വി എസ് അച്യുതാനന്ദന്റെ നിലപാടുകളും പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. തെളിവില്ലെന്ന കാരണം പറഞ്ഞാണ് വിട്ടയച്ചത്.












Click it and Unblock the Notifications