ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാത്ത വനിതകളുടെ മതില് തന്നെയായിരിക്കും, മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാ മതിലിലെ വിവാദങ്ങള്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും വനിതാ മതിലെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വനിതാ മതില് അതിഗംഭീരമായ വിജയമാകാന്‍ പോകുന്നു എന്നുറപ്പായതോടെ അതില്‍ പരിഭ്രാന്തി പൂണ്ട സ്ഥാപിത രാഷ്ട്രീയ താല്പര്യക്കാര് വ്യാപകമായി തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും തെറ്റിദ്ധാരണ പടര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്. നവോത്ഥാനത്തിന്റെ തുടര്‍ച്ച ലക്ഷ്യം വെച്ച് കൊണ്ട് നടത്തുന്ന മുന്നേറ്റം എന്ന നിലയ്ക്ക് വനിതാ മതിലില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും വന്‍തോതില്‍ അണിനിരക്കും എന്നത് വ്യക്തമാണ്. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ സ്ത്രീസമത്വ പ്രശ്നം മുന്‍നിര്‍ത്തിയ.ുള്ള ഈ മുന്നേറ്റത്തില്‍ പങ്കെടുക്കാന്‍ സ്വമേധയാ എത്തുന്നു എന്നത് സ്ഥാപിത താല്പര്യക്കാരെ ഒട്ടൊന്നുമല്ല പരിഭ്രാന്തരാക്കുന്നത്. ഈ പരിഭ്രാന്തിയില്‍ ഉടലെടുക്കുന്നതാണ് അസത്യ പ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കല്‍ തന്ത്രങ്ങളും.

വനിതാ മതില് വനിതകളുടേത് മാത്രമായിരിക്കും അതില്‍ ആര്‍ക്കും സംശയം വേണ്ട. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും വനിതാ മതില്. സമൂഹത്തിലെ സ്ത്രീകളുടെയാകെ പരിച്ഛേദം എന്ന നിലയില്‍ രൂപപ്പെടുന്ന വനിതാ മതിലിനെ വര്‍ഗീയത കലര്‍ത്തി പൊളിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അത് വിലപ്പോവില്ല എന്ന് വനിതാ മതില് തന്നെ ജനുവരി ഒന്നിന് തെളിയിക്കും. സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം വനിതാ മതില് രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കില്ല എന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. എന്നിട്ടും സര്‍ക്കാര്‍ പണം കൊണ്ടാണ് വനിതാ മതില് ഉയര്‍ത്താന്‍ പോകുന്നത് എന്ന നുണ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
അസത്യം പലകുറി ആവര്‍ത്തിച്ചാല്‍ ചിലരെങ്കിലും അത് സത്യമാണെന്ന് കരുതുമെന്ന ചിന്തയാവണം ഇവരെ നയിക്കുന്നത്. കോടതിയില്‍ കൊടുത്ത ഒരു രേഖയെ കുറിച്ച് പറഞ്ഞ് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ച് വനിതാ മതില് ഉണ്ടാക്കില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. തെറ്റിദ്ധരിപ്പിക്കല്‍ എല്ലാ അതിരും വിടുന്ന നിലയിലാവുകയാണ്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി സ്ത്രീകളെയൊന്നാകെ പങ്കെടുക്കും എന്നുവന്നതോടെ അതില്‍ ഒരു ഒരുവിഭാഗത്തെയെങ്കിലും പിന്തിരിപ്പിക്കാന് ഉദ്ദേശിച്ചുള്ളതാണ് തെറ്റിദ്ധാരണ പടര്ത്തല്. ഇത് വിജയിക്കാന്‍ പോകുന്നില്ല. ഏതായാലും അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും വനിതാ മതില് വന്‍തോതില്‍ വിജയിക്കാന്‍ പോകുന്നു എന്നതിലുള്ള പ്രതിപക്ഷത്തിന്റെ ഉല്‍ക്കണ്ഠയെയാണ് വെളിവാക്കുന്നത്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications