കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷായുടെ വെല്ലുവിളി ഏറ്റെടുത്ത് പിണറായി, അമിത്ഷാ പെട്ടു പിണറായിയുടെ വെല്ലുവിളി സ്വീകരിക്കുമോ?

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വെല്ലുവിളി സ്വീകരിച്ച് മുഖ്യന്ത്രി പിണറായി വിജയന്‍. കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അമിത് ഷാ വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദത്തിനായിട്ടാണ് പിണറായി വിജയനെ വെല്ലുവിളിച്ചത്. ഈ വെല്ലുവിളി സന്തോഷ പൂര്‍വം സ്വീകരിക്കുന്നതായി പിണറായി ഫേസ്ബുക്ക് പോസ്്റ്റില്‍ കുറിച്ചു.

ദിലീപ് സിനിമയെ തകർക്കാൻ ഗൂഢാലോചനയോ?? പിന്നിലെ കാരണം മനസ്സിലാക്കാമെന്ന്.. ഒളിയമ്പെയ്ത് സംവിധായകൻദിലീപ് സിനിമയെ തകർക്കാൻ ഗൂഢാലോചനയോ?? പിന്നിലെ കാരണം മനസ്സിലാക്കാമെന്ന്.. ഒളിയമ്പെയ്ത് സംവിധായകൻ

ചില കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിലെത്തി നടത്തിയ പ്രകോപനപരവും അസത്യജഡിലവുമായ പ്രചരണം കേരളത്തിന്റഎ സമാധാന ജീവിതം തകര്‍ക്കാന്‍ വേണ്ടിയാണെന്നും ഫെഡറല്‍ മര്യാദകളുടെ ലംഘനം കൂടിയാണെന്നും പിണറായി പറയുന്നു. ഇത്തരം തെറ്റായ നീക്കങ്ങളെ നിയന്ത്രിക്കാന്‍ തയ്യാറാകാതെ എന്തു സംവാദമാണ് അമിത്ഷാ ഉദ്ദേശിക്കുന്നതെന്നും പിണറായി ചോദിക്കുന്നു.

കേരളത്തിന്റെ യഥാര്‍ഥ ചിത്രം

കേരളത്തിന്റെ യഥാര്‍ഥ ചിത്രം

ബിജെപിയുടെ ഇരട്ടമുഖവും കാപട്യവും രാജ്യത്തിനു മുന്നില്‍ ഒന്നുകൂടി തെളിഞ്ഞിരിക്കുകയാണെന്ന് പിണറായി പോസ്റ്റില്‍ വ്യക്തമാക്കുന്നു. എന്താണ് കേരളത്തിന്റെ യഥാര്‍ഥ ചിത്രമെന്നും അത് എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങള്‍ക്ക് ഒരളവുവരെ മനസിലാക്കാന്‍ ഇത് കാരണമായെന്നും അത് നല്ല കാര്യമാണെന്നും പിണറായി.

അമിത് ഷാ മനസിലാക്കണം

അമിത് ഷാ മനസിലാക്കണം

കുമ്മനത്തിന്റെ ജനരക്ഷാ യാത്രയ്ക്കിടെ നടന്ന വേങ്ങര ഉപ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ അതിദയനീയ പ്രകടനം ആശാസ്യമല്ലാത്ത രാഷ്ട്രീയ കുതന്ത്രങ്ങളെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവായി അമിത്ഷാ കാണുമെന്നു പ്രതീക്ഷിക്കുന്നതായി പിണറായി.

ജനങ്ങള്‍ക്ക് അഭിനന്ദനം

ജനങ്ങള്‍ക്ക് അഭിനന്ദനം

വിദ്വേഷ രാഷ്ട്രീയത്തിന്റെ വെല്ലുവിളിയും പ്രകോപനങ്ങളുമായി മാധ്യമ സന്നാഹത്തിന്റെ അകമ്പടിയോടെ ബിജെപി സംഘടിപ്പിച്ച മാര്‍ച്ചിന് ഒരു പ്രകോപനത്തിലും പെടാതെ യാത്ര അയയ്പ്പ് നല്‍കിയ ജനങ്ങളെ അഭിനന്ദിക്കുന്നതായി പിണറായി പറയുന്നു.

അര്‍ഹിക്കുന്ന അവജ്ഞ

അര്‍ഹിക്കുന്ന അവജ്ഞ

കൊലവിളി പ്രസംഗങ്ങളെയും മുദ്രാവാക്യങ്ങളെയും മുദ്രാവാക്യങ്ങളെയും വ്യാജ പ്രചരണങ്ങളെയും അര്‍ഹിക്കുന്ന അവജ്ഞയോടെയാണ് കേരളീയര്‍ പരിഗണിച്ചത്. സമാധാനം തകര്‍ക്കാനുള്ള എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തിയ പോലീസിനെയും അഭിനന്ദിക്കുന്നതായി പിണറായി പറയുന്നു.

 പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം

പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം

വിഷലിപ്തമായ പ്രചാരണത്തെയും ഭീഷണിയെയും പ്രകോപനങ്ങളെയും തെല്ലുകൂസാതെ ആത്മസംയമനവും ജാഗ്രതയും കാണിച്ച സിപിഎം പ്രവര്‍ത്തകരെയും അനുഭാവികളെയും ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും പിണറായി.

വെല്ലുവിളി സന്തോഷപൂര്‍വം സ്വീകരിക്കുന്നു

വെല്ലുവിളി സന്തോഷപൂര്‍വം സ്വീകരിക്കുന്നു

വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുളള സംവാദമാണ് ബിജെപി അധ്യക്ഷന്‍ അമിത്ഷാ ആഗ്രഹിക്കുന്നതെങ്കില്‍ ആ വെല്ലുവിളി സന്തോഷപൂര്‍വം ഏറ്റെടുക്കുന്നതായി പിണറായി.

താരതമ്യം ചെയ്യാവുന്ന പുരോഗതി

താരതമ്യം ചെയ്യാവുന്ന പുരോഗതി

ബിജെപി ഭരണമുള്ള ഏതെങ്കിലും ഒരു സംസ്ഥാനത്ത് കേരളത്തിന്റെ നേട്ടവുമായി താരതമ്യം ചെയ്യാവുന്ന പുരോഗതി ഉണ്ടോയെന്ന് അമിത്ഷാ വ്യക്തമാക്കട്ടെയെന്നും പിണറായി പറയുന്നു.

കേരളീയരുടെ അടിത്തറ

കേരളീയരുടെ അടിത്തറ

കേരളം രാജ്യത്തിന് മാതൃകയായ മുന്നേറ്റമുണ്ടാക്കിയത് ഇവിടത്തെ ജനങ്ങളുടെ പുരോഗമന നിലപാടിന്റെ അടിത്തറയിലാണെന്നും മതനിരപേക്ഷ മനസാണ് ഈ നാടിനുള്ളതെന്നും പിണറായി വ്യക്തമാക്കുന്നു.

ബിജെപിയെ ജനങ്ങള്‍ തള്ളിക്കളയുന്നത്

ബിജെപിയെ ജനങ്ങള്‍ തള്ളിക്കളയുന്നത്

വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും അജണ്ടയാണ് ബിജെപിയുടേതെന്നും ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നും ഒന്നും ഉള്‍ക്കൊള്ളാനില്ലെന്നും പിണറായി. അതുകൊണ്ടാണ് കേരളത്തിനെതിരായ പോര്‍വിളിയും അസംബന്ധ പ്രചാരണവുമായി ബിജെപി നടത്തിയ മാര്‍ച്ചിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതെന്ന് പിണറായി പറയുന്നു.

English summary
pinarayi receives challenge of amith shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X