Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ വെല്ലുവിളി നമുക്ക് ഒരുമിച്ച് നിന്ന് മറികടക്കാം, എടപ്പാടിയുടെ സ്‌നേഹത്തിന് പിണറായിയുടെ മറുപടി

തിരുവനന്തപുരം: തമിഴ് ജനത നമുക്ക് സഹോദരങ്ങളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ക്ക് സ്‌നേഹമറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ ജനങ്ങളെ സഹോദരങ്ങളെ പോലെ സ്നേഹിക്കുവാന്‍ സന്തോഷമേ ഉള്ളൂ എന്നാണ് എടപ്പാടി പറയുന്നത്. ഏത് വേദനയിലും കേരളത്തിലെ സഹോദരങ്ങള്‍ക്കും തങ്ങളുണ്ടാകുമെന്ന് അദ്ദേഹം ഊഷ്മളമായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഈ സൗഹൃദവും സാഹോദര്യവും എക്കാലത്തേക്കുമായി വളരട്ടെ എന്നും എടപ്പാടി തന്റെ ട്വീറ്റില്‍ പറഞ്ഞിരുന്നു.

edpady palaniswami

പിണറായി വിജയന്റെ പത്രസമ്മേളനത്തിന്റെ ദൃശ്യത്തിന് താഴെയായി, അതിന്റെ തമിഴ് പരിഭാഷയും എഴുതിക്കാണിച്ചായിരുന്നു പളനിസാമി ഇക്കാര്യം പറഞ്ഞത്. തമിഴ്നാട് അതിര്‍ത്തി റോഡുകള്‍ കേരളം മണ്ണിട്ട് അടയ്ക്കുന്നു എന്ന വ്യാജപ്രചാരണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി തമിഴ്‌നാടിനെ കുറിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. അത്തരം ഒരു കാര്യം ചിന്തയിലേ ഇല്ലെന്നാണ് പിണറായി പറഞ്ഞത്.

നമ്മുടെ തൊട്ടുകിടക്കുന്ന സഹോദരങ്ങളെ, നമ്മുടെ സഹോദരങ്ങളായി തന്നെയാണ് നമ്മള്‍ കാണുന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഒരുപാട് തെറ്റിദ്ധാരണകളിലേക്ക് നീങ്ങാവുന്ന ഒരു പ്രശ്നത്തെയാണ് ഇപ്പോള്‍ രണ്ട് മുഖ്യമന്ത്രിമാര്‍ അതി ഗംഭീരമായി തരണം ചെയ്തിരിക്കുന്നത്.ഒരുപാട് തെറ്റിദ്ധാരണകളിലേക്ക് നീങ്ങാവുന്ന ഒരു പ്രശ്നത്തെയാണ് ഇപ്പോള്‍ രണ്ട് മുഖ്യമന്ത്രിമാര്‍ അതി ഗംഭീരമായി തരണം ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സ്‌നേഹത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പിണറായി വിജയന്‍. കേരളവും തമിഴ്‌നാടും തമ്മിലുള്ള പരസ്പര ബന്ധം സംസ്‌കാരം, ഭാഷ, സാഹോദര്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധത്തിന്റെ ആഴം മനസിലാക്കാത്തവരാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നിന്ന് മറികടക്കാമെന്ന് പിണറായി വിജയന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

തമിഴ്നാട്ടില്‍ അത്രയേറെ മലയാളികളാണ് താമസിക്കുന്നത്. കേരളത്തില്‍ ഉള്ള തമിഴ്നാട്ടുകാരുടേയും എണ്ണം കുറവല്ല. ഇത്തരം ഒരു വ്യാജ വാര്‍ത്ത പ്രചരിച്ചാല്‍ രണ്ടിടത്തും അത് വലിയ ക്രമസാധാന പ്രശ്നങ്ങളിലേക്ക് തന്നെ നയിക്കപ്പെടുമായിരുന്നു. മുമ്പ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമാനമായ ഒരു അവസ്ഥ രണ്ട് സംസ്ഥാനങ്ങളും നേരിടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കര്‍ണാടകം കാസര്‍കോട് അതിര്‍ത്തി അടച്ചത് നിയമ പോരാട്ടത്തിലേക്കും നീണ്ടിരുന്നു. ആദ്യം കേരള ഹൈക്കോടതി കര്‍ണാടകത്തിന് എതിരെ വിധി പ്രഖ്യാപിച്ചു. അതിന് ശേഷം കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീം കോടതി കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ തയ്യാറായില്ല. കേരളത്തിലേയും കര്‍ണാടകത്തിലേയും ചീഫ് സെക്രട്ടറിമാര്‍ കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഒരു സമവായത്തില്‍ എത്തണം എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+