ഹരിയാനയിലും കര്‍ണാടകയിലേയും കാര്യങ്ങള്‍ തിരക്കണം, രാഹുലിന് മറുപടിയുമായി പിണറായി വിജയന്‍
ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍. കോണ്‍ഗ്രസ് മദ്യനയം എന്താണെന്ന് രാഹുല്‍ ഗന്ധി വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.
സിപിഎമ്മിന്റെ നയം മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് എന്ന് നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ മദ്യനയം എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും പിണറായി പറഞ്ഞു.

ഹരിയാനയിലും കര്‍ണാടകയിലും ഉള്ള മദ്യലോബികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ബന്ധം പലതവണ പുറത്തുവന്നതാണ്. ഇതൊന്നും രാഹുല്‍ അറിയണമെന്നില്ലെന്നും പിണറായി പറഞ്ഞു.
കഴിഞ്ഞ ദിവസം ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. ഇടതുമുന്നണി തങ്ങളുടെ മദ്യനയം ജനങ്ങളോട് വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications