സംഘപരിവാറിന്റെ ഭീഷണിക്ക് പിണറായി വിജയന്റെ മറുപടി, മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കും....
സംഘപരിവാര്‍ വെല്ലുവിളിയെക്കുറിച്ച് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മംഗളൂരുവിലെ സാമുദായിക ഐക്യറാലിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ തടയുമെന്ന സംഘപരിവാര്‍ ഭീഷണിയെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരി 25ന് മംഗളൂരുവില്‍ രണ്ട് പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്ന് മതസൗഹാര്‍ദ്ദ റാലിയാണ്,മറ്റൊന്ന് ഒരു മാധ്യമ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങും. ഈ രണ്ട് പരിപാടികളിലും പങ്കെടുക്കാനാണ് തീരുമാനം. സംഘപരിവാര്‍ വെല്ലുവിളിയെക്കുറിച്ച് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ വീണ്ടും ചോദിച്ചപ്പോള്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി വീണ്ടും മറുപടി നല്‍കിയത്. ഫെബ്രുവരി 25ന് ദക്ഷിണ കന്നഡ ജില്ലയില്‍ നടക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പിണറായി വിജയന് പങ്കെടുക്കുന്നതിനെതിരെയാണ് മംഗളൂരുവിലെ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം.

പിണറായി വിജയനെ തടയും...
കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നത് സിപിഎമ്മാണെന്നും, അതിന് നേതൃത്വം നല്‍കുന്നത് സിപിഎം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനാണെന്നും ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം. പിണറായി വിജയനെ മംഗളൂരുവില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് വിഎച്ച്പി നേതാവ് എംബി പുരാനിക് വ്യക്തമാക്കിയത്.

പരാതി നല്കി...
പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടി നടക്കുന്ന ദിവസം മംഗളൂരു കോര്പ്പറേഷന് പരിധിയില്‍ ഹര്‍ത്താലിനും സംഘപരിവാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിഎച്ച്പി, ബംജ്റംഗ്ദള് തുടങ്ങിയ സംഘടനകളാണ് പിണറായിക്കെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്. പിണറായി വിജയനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.

പങ്കെടുക്കുമെന്ന് പിണറായി...
എന്നാല്‍ സംഘപരിവാര്‍ വെല്ലുവിളിയെക്കുറിച്ച് തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞത്. ഫെബ്രുവരി 25ന് മംഗളൂരുവില്‍ രണ്ട് പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു മതസൗഹാര്‍ദ്ദ റാലിലും, ഒരു മാധ്യമ സ്ഥാപനത്തിന്റെ ചടങ്ങും, ഈ രണ്ട് പരിപാടികളിലും പങ്കെടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പ് കാരണം മധ്യപ്രദേശിലെ ചില പരിപാടികളില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിക്ക് മടങ്ങേണ്ടി വന്നിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications