Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നില്‍ മമ്മൂട്ടി!! നടിക്കെതിരായ ഗൂഢാലോചന തെളിയാത്തതിന് കാരണം? മറുപടിയുമായി പിണറായി

കുഞ്ഞുമുഹമ്മദിന്‍റെ പുതിയ സിനിമയുടെ സ്വിച്ച് ഓണ്‍ ചടങ്ങിനെത്തിയപ്പോഴാണ് പിണറായിയുടെ മറുപടി

കണ്ണൂര്‍: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ഗൂഢാലോചന പുറത്തുവരാതിരിത്താന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ മമ്മൂട്ടിയുടെ ഫാനായതു കൊണ്ടാണെന്ന ലിബെര്‍ട്ടി ബഷീറിന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി. തലശേരിയില്‍ പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന സിനിമയുടെ സ്വിച്ച്ഓണ്‍ പരിപാടിക്കെത്തിയപ്പോഴായിരുന്നു പിണറായി ഇതിനു മറുപടി പറഞ്ഞത്.

പിണറായി പറഞ്ഞത്

താന്‍ ഒരു മഹാനടന്റെ ആരാധകനാണെന്ന് തലശേരിക്കാരനായ സിനിമയുമായി ബന്ധമുള്ള ഒരാള്‍ പറഞ്ഞതായി കേട്ടു. ഇടതുപക്ഷ സര്‍ക്കാരിലും ഈ നടനു സ്വാധീനമുണ്ടെന്നും ഇയാള്‍ പറഞ്ഞു. തലശേരിക്കാരനായിട്ടും തന്നെ ഇതുവരെ അയാള്‍ക്കു മനസ്സിലായില്ലല്ലോയെന്ന് ബഷീറിന്റെ പേരുപറയാതെ പിണറായി വ്യക്തമാക്കി.

ബഷീറിനും കഴിയുമായിരുന്നു

ഈ നടനു തന്നെ സ്വാധീനിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ കുറേക്കാലമായിട്ടു തന്നെ അറിയാവുന്ന ആ തലശേരിക്കാരനും തന്നെ സ്വാധീനിക്കാന്‍ കഴിയേണ്ടതല്ലേയെന്ന് പിണറായി ചോദിച്ചു. താങ്കള്‍ക്കു എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതു ആ നടന്റെ തോളത്ത് ഇടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റുള്ളവരെ പഴിക്കരുത്

സിനിമയുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ ന്യായമായ നിര്‍ദേശം താന്‍ തലശേരിക്കാരനായ ഈ സിനിമാ ബന്ധമുള്ളയാളുടെ മുന്നില്‍ വച്ചിരുന്നു. അതു അദ്ദേഹം അംഗീകരിക്കാന്‍ തയ്യാറായില്ല. അതിന്റേതായ ഫലം ആ രംഗത്ത് ഉണ്ടായിട്ടുണ്ടെങ്കില്‍ അതു മറ്റേതെങ്കിലും ആളുടെ കഴുത്തില്‍ വച്ചു കെട്ടരുതെന്നും പിണറായി വ്യക്തമാക്കി.

പേര് പറയാതെ പറഞ്ഞ് പിണറായി

മമ്മൂട്ടിയുടെയും ലിബെര്‍ട്ടി ബഷീറിന്റെയും പേര് പരാമര്‍ശിക്കാതെയായിരുന്നു പിണറായി കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം പറഞ്ഞത് ആരെ ഉദ്ദേശിച്ചായിരുന്നുവെന്നത് സദസില്‍ നിന്നുള്ള കൈയടിയില്‍ നിന്നു വ്യക്തമായിരുന്നു.

ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കൂടുന്നു

സിനിമയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കൂടി വരികയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ ഉദ്ദേശ്യങ്ങളോടെയായിരിക്കും ഇത്തരം ആളുകള്‍ സിനിമയിലേക്കു വരുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഒപ്പമുണ്ടാവും

മലയാള സിനിമയെ സ്വാധീനിക്കാന്‍ അധോലോക ബന്ധമുള്ള കുറ്റവാളികള്‍ വിചാരിച്ചാല്‍ സാധിക്കില്ല. ആരെങ്കിലും ഇത്തരം ശ്രമങ്ങള്‍ നടത്തിയാല്‍ അവരെ നേരിടുക തന്നെ ചെയ്യും. സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാവുമെന്നും പിണറായി പറഞ്ഞു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+